Updated on: 6 April, 2024 12:02 AM IST
മൂവില

ഓരില പോലെ ദശമൂലങ്ങളിൽപ്പെടുന്ന മൂവിലയുടെ തണ്ടും വേരും ഒട്ടേറെ ആയുർവ്വേദ ഔഷധങ്ങളിൽ ചേരുവയാണ്. രണ്ടടി വരെ ഉയരത്തിൽ വളരുന്ന മൂവിലയ്ക്ക് പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ഞെട്ടിൽ രോമ നിബിഢമായ 3 ഇലകളുണ്ടാകും. തണ്ടിന് ചുവപ്പു കലർന്ന തവിട്ടു നിറമാണ്.

ശാസ്ത്രീയ നാമം സ്യൂഡാർത്തിറ വിസിഡ എന്നാണ്. കൃഷി രീതിയേയും ഓരിലയുടെ പോലെയാണ്. ചെറിയ വിളകളാണ് നടീൽ വസ്‌തു. വിളവും വിലയും ഓരിലക്കൊപ്പമാണ്.

പ്രജനനരീതി

പയർവർഗ്ഗത്തിൽപ്പെടുന്ന മറ്റു സസ്യങ്ങളെ അപേക്ഷിച്ച് ഓരോ ഇലകളാണ് ഉണ്ടാവുക. കനം കുറഞ്ഞ തണ്ടിന് നല്ല ബലമുണ്ട്.വേനൽക്കാലമാകുന്നതോടു കൂടി ചെറിയ പൂക്കൾ കുലകളായി ഉണ്ടാകുന്നു. രണ്ടു മാസത്തിനകം ഉണങ്ങിയ ഫലത്തിൽ നിന്നും കടുകിൻ്റെ വലിപ്പമുള്ള വിത്തുകൾ ശേഖരിക്കാം. പുതുമഴയാരംഭിക്കുന്നതോടു കൂടി ജൈവ വളങ്ങൾ ചേർത്ത് നഴ്സ‌റി തടത്തിൽ 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത വിത്തുകൾ പാകി മുളപ്പിക്കാം. ക്രമമായി പുതയിട്ട് നനച്ചു കൊടുക്കണം.

വളപ്രയോഗം

കാലവർഷം ആരംഭിക്കുന്നതോടു കൂടി തെങ്ങിൻ തോപ്പിൽ നടാനുള്ള ഭാഗം മണ്ണിളക്കി വൃത്തിയാക്കണം. അടിവളമായി ജൈവവളങ്ങൾ കൊടുക്കണം.

വാരമെടുത്തോ അല്ലാതെയോ കുഴികളെടുത്ത് (ഒരടിയകലം) ഒരു പിടി ചാണകപ്പൊടി ചേർത്ത് മഴയുള്ള സമയത്ത് നഴ്സറിയിൽ നിന്നും വേരുകൾ നഷ്ടപ്പെടാതെ തൈകൾ നടാം. കൃത്യമായി കളകളെടുത്ത് 8-9 മാസങ്ങൾ കഴിയുമ്പോൾ സമൂലം പിഴുതെടുത്ത് വെയിലത്തുണക്കി ഇലകൾ 6 നീക്കം ചെയ്ത് കെട്ടുകളായി വിപണനം ചെയ്യാം.

ഹൃദയാരോഗ്യത്തിനും ശ്വാസകോശ രോഗങ്ങൾക്കും ശരീര പുഷ്ടിക്കും ഓരില - മൂവില വേരുകൾ ആയുർവ്വേദത്തിൽ വളരെ ആവശ്യമാണ്.

ഓരിലയും മൂവിലയും തെങ്ങിൻ തോപ്പുകളിൽ ഒരു തവണ കൃഷി ചെയ്താൽ പിന്നെയുള്ള വർഷങ്ങളിൽ അവയുടെ വിത്തുകൾ സ്വാഭാവികമായി മുളച്ച് യാതൊരു അധിക ചെലവുമില്ലാതെ വളരുകയും അതു വഴി ആദായവും, തെങ്ങിൻ തോപ്പുകളിലെ കളശല്യം കുറക്കുകയും ചെയ്യും.

English Summary: Moovila farming methods and fertilizer application ways
Published on: 05 April 2024, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now