കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നടന്ന ഗ്രാമീണ ഗവേഷക പ്രദർശന മേളയിൽ ആയിരത്തിൽ കൂടുതൽ ഉൽപ്പന്നങ്ങൾ അരയ്ക്കാനും പൊടിക്കാനും കഴിയുന്ന മൾട്ടിപർപ്പസ് യന്ത്രത്തിന് സമ്മാനം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ അരുവിത്തറയിൽ ഉള്ള റെനൗ അഗ്രി അഗ്രോ ഷോപ്പിന്റെ ഉടമസ്ഥനായ ജോഷി ജോസഫ് ആണ് ഈ യന്ത്രം കണ്ടുപിടിച്ചത്.
വീഡിയോ കാണുക https://youtu.be/JPu28O7bv8Y
സാധാരണയായി ഉള്ള യന്ത്രങ്ങൾ ഒന്നെങ്കിൽ അരയ്ക്കാനോ അല്ലെങ്കിൽ അരിയാനോ കഴിയുന്ന രീതിയിലുള്ള ഏതെങ്കിലും ഒരു പ്രത്യേക ആവശ്യത്തിന് മാത്രമുള്ള യന്ത്രങ്ങളാണ്. എന്നാൽ ഇവിടെ ജോഷി ജോസഫ് ചെറിയ വീടുകൾ മുതൽ വൻ വ്യവസായങ്ങൾക്ക് വരെ അവരുടെ എല്ലാ തരം ആവശ്യങ്ങളും സാധിച്ചു കൊടുക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനം കാഴ്ചവെക്കുന്ന ഒരു യന്ത്രം ആണ് കണ്ടുപിടിച്ചത്.
ഈ യന്ത്രത്തിന്റെ ചില ഉപയോഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു
- കാലിത്തീറ്റയ്ക്കുള്ള തീറ്റപ്പുല്ല് വിവിധ അളവിലുള്ള കക്ഷണങ്ങളായി അരിയാൻ കഴിയും
- കൂവക്കഴങ്ങ് അരച്ചെടുത്ത് കൂവപ്പൊടി ഉണ്ടാക്കാൻ സഹായിക്കുന്നു
- ചക്ക ചെറുകഷണങ്ങളായി അരിഞ്ഞെടുക്കാൻ സഹായിക്കുന്നു
- ഉണങ്ങിയ ചാണകം കൃഷിയിടത്തിൽ ഉപയോഗിക്കാൻ തക്ക രീതിയിൽ പൊടിച്ചെടുക്കാൻ സഹായിക്കുന്നു
- പച്ചമഞ്ഞൾ എളുപ്പത്തിൽ അരച്ചെടുക്കാൻ സഹായിക്കുന്നു
- തലയണയ്ക്ക് വേണ്ടിയുള്ള സ്പോഞ്ചിനെ ചെറിയ കഷണങ്ങളാക്കി തലയണ ഉണ്ടാക്കാൻ സഹായിക്കുന്നു.
അങ്ങനെ എന്തു സാധനവും അരക്കാനും പൊടിക്കാനും സഹായിക്കുന്ന ഒരു വൈവിധ്യമാർന്ന യന്ത്രമാണ് റെനൗ ക്രഷിംഗ് മെഷീൻ. കാസർഗോഡ് സി പി സി ആറയിൽ നടന്ന ഗ്രാമീണ ഗവേഷക പ്രദർശനത്തിൽ ജൂറിയുടെ 5000 രൂപയുടെ സ്പെഷ്യൽ അവാർഡ് ലഭിച്ചു. കേരള ഗവൺമെന്റുമായി കൈകോർത്ത് സാധാരണ ജനങ്ങൾക്ക് സബ്സിഡിയിൽ ഈ യന്ത്രം വിതരണം ചെയ്യാനുള്ള തിരക്കിലാണ് ജോഷി ജോസഫ് ഇപ്പോൾ.