വിത്തും വാങ്ങേണ്ട വളവും വാങ്ങേണ്ട ഒരല്പം മണ്ണും കൃഷി ചെയ്യാനൊരു മനസ്സും ഉണ്ടെങ്കിൽ ആർക്കും കൃഷി ചെയ്യാം
കൃഷിയിലെ തുടക്കക്കാർക്ക് ചിലവില്ലാത്ത ഈ കൃഷിരീതി ഉപയോഗപ്പെടും എന്ന് വിചാരിക്കുന്നു. നമ്മൾ വീട്ടിൽ വാങ്ങുന്ന പച്ചക്കറികളിൽ നിന്നും തന്നെ കൃഷി ആരംഭിക്കാം, വീട്ടിലെ waste ഇൽനിന്നും തന്നെ ചെറിയ വളങ്ങളും വളർച്ചാ ത്വരകങ്ങളും ഉണ്ടാക്കാം ഒരു ചിലവുമില്ലാതെ, പക്ഷെ നല്ലപോലെ വളം ചെയ്തുണ്ടാവുന്ന വിളവൊന്നും പ്രതീക്ഷിക്കേണ്ടട്ടോ, എങ്കിലും നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാവുന്ന പച്ചക്കറികൾ നമുക്കു തരുന്ന സന്തോഷം ഒന്ന് വേറെ തന്നെയല്ലേ
Why we also recommend having your own vegetable terrace garden in Kerala is because of a variety of vegetables that can grow in the city’s climatic conditions and soil. With minimal use of organic fertilizer and manure, you can grow healthy vegetables for your family in a budget-friendly manner. We are listing some vegetables you can grow in your home garden in Kerala.
1.ചെറുപയർ, വൻപയർ, രാജ്മ
പയറുവര്ഗങ്ങൾ വാങ്ങാത്തവരുണ്ടാകില്ലല്ലോ, ഈ പയറു വർഗ്ഗങ്ങൾ മുളപ്പിച്ചു കഴിക്കുന്ന രീതി നമ്മുടെ നാട്ടിൽ ഇപ്പോൾ വളരെ പ്രചാരമുള്ളതാണ്, മുളപ്പിച്ച പയറിൽ പ്രോട്ടീനും പോഷകങ്ങളും സാധാരണ പയറിനെ അപേക്ഷിച്ചു കൂടുതലാണ്, ഈ മുളപ്പിച്ച പയർ തന്നെ ഒരു പാത്രത്തിൽ നനവുള്ള ടിഷ്യു പേപ്പർ വിരിച്ചു കൊടുത്തു നടാം, ദിവസത്തിൽ രണ്ടോ മൂന്നോ തവണ വെള്ളം ചെറുതായി തളിച്ച് കൊടുക്കുക ഈ തരത്തിൽ നടുന്ന ചെടികൾ 10 മുതൽ 14 ദിവസത്തിൽ വിളവെടുതാൽ പോഷക സമൃഷമായ മൈക്രോ ഗ്രീൻസ് ആയി, സാധാരണ ഇലക്കറികൾ പാചകം ചെയ്യുന്നപോലെ ഇവ പാചകം ചെയ്യാം.
ഇനി മൈക്രോ ഗ്രീൻസ് വിളവെടുക്കാൻ വൈകി പോവുകയാണെങ്കിൽ ഇവ നമുക്ക് ഒരല്പം മണ്ണിലേക്ക് മാറ്റി നടാം.
എന്റെ ആദ്യത്തെ മൈക്രോ ഗ്രീൻസ് പരീക്ഷണം വീട്ടിൽ വാങ്ങിയ രാജ്മ പയർ (kidney beans) ആയിരുന്നു, പക്ഷെ കൃത്യ സമയത്ത് മൈക്രോഗ്രീൻസ് വിളവെടുത്തില്ല, പിന്നീട് അത് അല്പം മണ്ണിലേക്ക് മാറ്റി നട്ടു, സാധാരണ പയർ ചെടികളെ അപേക്ഷിച്ചു ഇവയ്ക്കു വളർച്ച വേഗത്തിൽ ആണ്, തളിരിലകൾ തോരൻ വയ്ക്കാം, ഒന്നര മാസത്തിൽ കായ്ച്ചു. പയർ പ്രതീക്ഷിച്ച ഞാൻ കണ്ടത് ബീൻസ് ആയിരുന്നു എന്ന് മാത്രം
ഇത്തരം പയറു വർഗ്ഗങ്ങൾ വേഗം വളരുകയും മികച്ച വിളവ് ചെറിയ അധ്വാനത്തിൽ തരുകയും ചെയ്യും,കീട ബാധയും കുറവാണു, ഇനി ബീൻസ് ഉണ്ടായില്ലെകിൽ തന്നെയും തളിരിലകൾ ഒന്നര മാസം പ്രായമായ ചെടിയിൽ നിന്നും ആഴ്ചയിൽ ഒരിക്കൽ നുള്ളിയെടുക്കാം, നല്ലൊരു ഇലക്കറി ചിലവും വിഷാംശവും ഇല്ലാതെ നമുക്ക് കിട്ടുമല്ലോ ഇപ്പോൾ വീടിനുള്ളിൽ നട്ടാൽ മഴക്കാലം കഴിയുമ്പോൾ മണ്ണിലേക്ക് മാറ്റി നടാം, മണ്ണിൽ പിടിച്ചു കിട്ടാൻ എളുപ്പവുമാണ്.
2.പുതിന
നമ്മുടെ നാട്ടിൽ മല്ലിയില പോലെ തന്നെ പ്രചാരം കൂടി വരുന്ന മറ്റൊരു ഇലക്കറിയാണ് പുതിന, പരാജയ സാധ്യത വളരെ കുറവായതു കൊണ്ട് പലർക്കും വീട്ടിലെ കൃഷി ആരംഭിക്കാൻ പുതിന അനുയോജ്യമാണ്. വീട്ടിൽ വാങ്ങുന്ന ഒരു ചെറിയ തണ്ട് പുതിന ഉണ്ടെങ്കിൽ വളരെ എളുപ്പം കൃഷി ആരംഭിക്കാം. ഗ്രൂപ്പിലുള്ള ഭൂരിഭാഗം ആളുകൾക്കും അറിയുമെങ്കിലും ഇനിയും വീട്ടിൽ നട്ടു വളർത്താതെ ആരെങ്കിലും പുതിന കടയിൽ നിന്നും വാങ്ങുന്നുണ്ടെങ്കിൽ ഉടനെ കൃഷി ആരംഭിക്കൂട്ടോ.
ഞാൻ ചെയ്യുന്ന രീതി : കടയിൽ നിന്നും വാങ്ങുന്ന ആരോഗ്യമുള്ള ഒരു തണ്ട് ഒരു ചെറിയ പാത്രത്തിൽ വെള്ളത്തിൽ വയ്ക്കുക (ചിത്രത്തിലേതു പോലെ ), ഇലകൾ വെള്ളത്തിൽ മുട്ടിയിരിക്കാൻ പാടില്ല, അത് പോലെ വെള്ളം ദിവസവും മാറ്റണം അല്ലെങ്കിൽ ചെടി അഴുകി പോകും, രണ്ടാഴ്ചക്കുള്ളിൽ വേര് പിടിക്കും, ഇതു നമുക്ക് മണ്ണിലോ ഗ്രോ ബാഗിലോ ചട്ടിയിലോ എന്തിനു കുപ്പികളിൽ പോലും നടാം. ജൂസുകളിലും ബിരിയാണിയിലും എല്ലാം ഇതു നമുക്ക് ചേർക്കാം, ദഹനത്തിനും വണ്ണം കുറക്കാനും എല്ലാം നല്ലതാണ്.
പുതിന വെയിലത്ത് നടാം, അത് പോലെ തന്നെ തണലിലും നടാം, വെയിലത്തു നടുന്ന പുതിനയുടെ ഇലകൾക്ക് വലിപ്പം കുറവായിരിക്കും, തണ്ടിന് ചെറിയ ബ്രൗൺ നിറമുണ്ടാവും, നന്നായി ഉണ്ടാവും. തണലത്തുള്ള പുതിനയുടെ ഇലകൾക്ക് വലിപ്പം കൂടുതലാവും, തണ്ടിന് പച്ച നിറവും.
ചിലവില്ലാതെ ഉണ്ടാക്കാവുന്ന ചില വളർച്ച ത്വരകങ്ങൾ
1.ഒരു തേങ്ങയുടെ വെള്ളം, ഒരു ദിവസത്തെ കഞ്ഞിവെള്ളം, അരി കഴുകിയ വെള്ളം, രണ്ട് പിടി വൻപയർ കുതിർത്തിയത് അരച്ചത് എന്നിവയെല്ലാം ഒരു ബക്കറ്റിൽ അടച്ചു വയ്ക്കുക, 3-7ദിവസം കഴിയുമ്പോൾ നന്നായി ഇളക്കി ഇരട്ടി വെള്ളം ചേർത്ത് എല്ലാ ചെടികൾക്കും ഒഴിച്ച് കൊടുക്കാം, ചെടികൾ നന്നായി വളരും. (തൈകൾക്ക് നന്നായി നേർപ്പിച്ച കൊടുക്കുക )
2. മുട്ട തോട്, ചായപ്പൊടിയുടെ വേസ്റ്റ് പഴത്തൊലി എന്നിവ കഞ്ഞി വെള്ളത്തിൽ അരച്ച് ചെടികൾക്ക് കൊടുക്കാം, പഴത്തൊലി ചെടികൾ നന്നായി പൂക്കാൻ സഹായിക്കും, അതിനാൽ തന്നെ തീരെ ചെറിയ ചെടികൾക്കു ഇതു കൊടുക്കുമ്പോൾ പഴതൊലി ഒഴിവാക്കുക,അല്ലെങ്കിൽ ചെറുതായിരിക്കുമ്പോൾ തന്നെ പൂത്തു ചെടി നശിച്ചു പോവും, ചുരുങ്ങിയത് ഒന്നര മാസത്തെ വളർച്ചയെങ്കിലുമുള്ള ചെടികൾക്കു മാത്രം പഴത്തൊലികൂടി ചേർത്ത് കൊടുക്കുക. രണ്ടാഴ്ചയിൽ ഒരിക്കൽ വീതം കൊടുത്താൽ മതിയാകും.
3. ഒരു മാസം വളർച്ചയെത്തിയ മുരിങ്ങയില വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു അരിച്ചെടുത്തു 15 ഇരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിക്കാം, നന്നായി പൂവുണ്ടാവാനും വളർച്ച പുഷ്ടിപ്പെടാനും ഇതു സഹായിക്കും, ചെറിയ ചെടികൾക്കു നന്നായി നേർപ്പിച്ചു മാത്രം തളിക്കുക.
അപ്പോൾ എല്ലാവരും എന്തെങ്കിലുമൊക്കെ വീട്ടിൽ തന്നെ കൃഷി ചെയ്യൂ, കൃഷി നമുക്ക് നൽകുന്ന സംതൃപ്തി തന്നെയാണ് ഏറ്റവും വലിയ ലാഭം.
തേങ്ങാ വെള്ളത്തിൽ നിന്നും വിനാഗിരി