സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത എവിടെയും കൂൺ കൃഷി ചെയ്യാം. ഇതാണ് വീട്ടിലെ അടുക്കളയിലും കൂൺ കൃഷിചെയ്യാം എന്ന് പറയുന്നത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ അടുക്കളയിൽ വരെ കൂൺ കൃഷിക്കായി സൗകര്യമൊരുക്കാം. അടുക്കളയിലും മറ്റും ഇവ കൃഷി ചെയ്യുന്നതു മൂലം ഇവയുടെ വളർച്ചയും മറ്റും സൂക്ഷമമായി ശ്രദ്ധിക്കാൻ കഴിയും
ഓയിസ്റ്റർ (ചിപ്പികൂൺ), മിൽക്കി (പാൽകൂൺ) എന്നിവയാണ് പ്രധാനമായും കേരളത്തിൽ കൃഷി ചെയ്തു വരുന്നത്. ജൂൺ മുതൽ ഡിസംബർ വരെ ഏറ്റവും അനുയോജ്യമായി സാധിക്കുന്നത് കൃഷി ചെയ്യാൻ ചിപ്പി കൂൺ തന്നെയാണ്.
മൂന്നു കിലോ അറക്കപൊടിയാണ് ഒരു ബഡ് നിർമിക്കുന്നതിനായി വേണ്ടത്. കൃഷി ചെയ്യുന്നതിനു വലിയ പ്ലാസ്റ്റിക് ജാറുകൾ, പോളിത്തീൻ കവറുകൾ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. പോളി ബാഗാണ് ഉപയോഗിക്കുന്നതെങ്കിൽ 100-150 ഗേജ് കട്ടിയുള്ളതും സെന്റീമീറ്റർ വലുപ്പമുള്ളതുമായ കവറുകൾ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാത്രങ്ങളിലാണ് കൃഷി ചെയ്യുന്നതെങ്കിൽ വേസ്റ്റ് വരുന്നില്ല. ഇവ കഴുകി എടുക്കുകയാ ണെങ്കിൽ വീണ്ടും വീണ്ടും ഉപ യോഗിക്കുകയും ചെയ്യാം.
വൈക്കോലും അറക്കപ്പൊടിയും ഉപയോഗിച്ചാണ് കൂൺ ബഡുകൾ തയാറാക്കുന്നത്. വെള്ളത്തിൽ കുതിർത്താണ് വൈക്കോലും അറക്ക പൊടിയും ഉപയോഗിക്കുന്നത്. കുതിർത്ത വൈക്കോൽ 45 മിനിട്ട് തിളച്ച വെള്ളത്തിലോ ആവിയിലോ പുഴുങ്ങിയെടുത്ത് ജലം വാർന്ന് പോകുന്നതിന് സജ്ജമാക്കുക. അണുനശീകരണം നടത്തിയ വൈക്കോൽ നല്ലതു പോലെ വെള്ളം വാർത്തുകളഞ്ഞതിനു ശേഷം കവറിൽ നിറക്കാം. പിഴിഞാൽ വെള്ളം തുള്ളിയായി ഇറ്റു വീഴാത്ത പരുവത്തിലായാൽ വൈക്കോൽ എടുത്ത് വട്ടത്തിൽ ചുമ്മാടുകൾ (തിരിക) ആക്കി വയ്ക്കണം.
രണ്ട് അടി നീളവും ഒരടി വീതിയു മുള്ള പോളിത്തീൻ കവറുകളിൽ ഇവ നിറക്കുക. പോളിത്തീൻ കവറിൽ ആദ്യം ഒരു ലെയർ വൈക്കോൽ നിറക്കുക. തുടർന്ന് ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേർത്തിടുക. അതിനു ശേഷം അടുത്ത അട്ടി വൈക്കോൽ കവറിൽ നിറക്കുക. വീണ്ടും ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേർത്തിടുക. വൈക്കോൽ നിറക്കുമ്പോൾ ഇടയിൽ വിടവ് വീഴാതിരിക്കാൻ കൈകൊണ്ട് അമർ കൊടുക്കണം ഇങ്ങനെ നാലു ലെയർ വൈക്കോലിന് നാല് പിടി വിത്ത് ഉപയോഗിച്ച് ഒരു കവർ നി റക്കാം. ഇതിനു ശേഷം കൂൺബെഡ് പോളിത്തീൻ കവറിന്റെ തുറന്ന അറ്റം ചരടോ, റബർബാൻ ഡോ ഇട്ടു കെട്ടിവയ്ക്കണം. അതിനു ശേഷം സൂചി ഉപയോഗിച്ച് ഈ ബെഡിൽ കുറച്ച് തുളകളുണ്ടാക്കുക.
ബെഡ് വായുസഞ്ചാരമുള്ളതും അധികം വെളിച്ചം കടക്കാത്തതുമായ മുറിയിൽ ഉറിയിലോ മറ്റോ തൂക്കിയിടുക. 15-20 ദിവസം കഴിയുമ്പോൾ കൂൺ തന്തുക്കൾ വളരാൻ തുടങ്ങും. ഈ സമയത്ത് ഒരു ബ്ലേഡുപയോഗിച്ച് കൂൺ ബെഡിൽ ചെറിയ കീറലുകൾ നൽകണം. തുടർന്ന് മുറിയിൽ വെളിച്ചം അനുവദിക്കുക. എല്ലാ ദിവസവും ചെറിയ ഹാൻപയർ ഉപയോഗിച്ച് ബെഡുകൾ നനച്ചു കൊടുക്കണം.
നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ ആദ്യ വിളവെടുപ്പ് നടത്താം. കൂൺ വിളവെടുക്കുമ്പോൾ ചുവടുഭാഗം പിടിച്ച് തിരിച്ചാൽ പറിച്ചെടുക്കാൻ എളുപ്പമുണ്ടാകും. ഒരാഴ്ചക്കകം അടുത്ത വിളവെടുപ്പും നടത്താം. പ്ലാസ്റ്റിക് പാത്രങ്ങളിലും ഇങ്ങനെ തന്നെ ചെയ്യാൻ സാധിക്കും.
പ്ലാസ്റ്റിക് പാത്രങ്ങളിൽ തുള ഇട്ടത്തിനുശേഷം ഈ തുള ലോട് ഉപയോഗിച്ച് അടച്ച് സൂചി കൊണ്ട് ചെറിയ തുളകൾ നല്കണം. പ്രാണികളും മറ്റും കയറാതെ ഇരിക്കുന്നതിനാണ് ഇങ്ങനെ ചെ യ്യുന്നത്. 15 ദിവസം ആകുമ്പോൾ സെലോടെപ്പ് പൊളിച്ച് മാറ്റി യാൽ കൂണുകൾ പുറത്തേക്കു വരും.