കൂൺ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും അവയുടെ സംരംഭകത്വ സാധ്യതകൾ കർഷകർക്ക് പരിചയപെടുത്തുന്നതിനും വേണ്ടി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ സംഘടിപ്പിക്കുന്ന ദ്വിദിന സംരംഭകത്വ വികസന പരിശീലന പരിപാടിക്ക് ഗവേഷണ സ്ഥാപനത്തിൽ തുടക്കമായി.
കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സർ, ഡോ. എലിസബത്ത് ജോസഫ് നയിക്കുന്ന പരിശീലനത്തിൽ ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി ഇരുപത്തിലേറെപ്പേരാണ് പങ്കെടുക്കുന്നത്.
കൂൺ അധിഷ്ഠിതമായ വിവിധതരം മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറുക്കാനത്തിനുള്ള പ്രയോഗിക പരിശീലനം നൽകുന്നതിനൊപ്പം തന്നെ അവയുടെ വിപണനസാധ്യതകൾ കണ്ടെത്തുന്നതിനുള്ള പരിശീലനവും പരിപാടിയിലൂടെ ലഭ്യമാക്കുന്നുണ്ട്. സുഗന്ധവിള ഗവേഷണ കേന്ദ്രം സയന്റിസ്റ്റുമാരായ ഡോ. വി.കെ.സജീഷ്, ഡോ. മനീഷ.എസ്.ആർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.