Updated on: 12 February, 2023 8:55 AM IST
കൂണുകൾ

കേരളത്തിൽ ലഭ്യമാകുന്ന കൂണുകളെകുറിച്ച് നടത്തിയ പഠനങ്ങളിൽ 52-ഓളം കൂണുകളും അവയുടെ ഉപയോഗവും തിരിച്ചറിഞ്ഞിട്ടുണ്ട്.

ആയുർവ്വേദ ഗ്രന്ഥങ്ങളായ സുശ്രുതസംഹിതയിലും, ചരകസംഹിതയിലും പലതരം കൂണുകളുടെ പേരും ഉപയോഗവും വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്
ഛത്ര (കുടയുടെ ആകൃതിയിലുളളത്), പലലം (കച്ചിലിലും, കരിമ്പിന്റെ ചണ്ടിയിലും വളരുന്നത്), കരീഷ് (ചാണകത്തിൽ വളരുന്നത്), വേണു (ജീർണ്ണിച്ച മുളകളിൽ വളരുന്നത്) ഭൂമിജം (മണ്ണിൽ വളരുന്നത്) എന്നിങ്ങനെ പലയിനം കൂണുകളുടെ ഔഷധ ഗുണങ്ങൾ വിവരിക്കുന്നുണ്ട്.

കേരളത്തിലെ എല്ലാ ആദിവാസി സമുദായങ്ങളും വന്യമായ പലയിനം കൂണുകൾ ചുട്ടും വേവിച്ചും കറി വെച്ചും കഴിക്കാറുണ്ട്. വിഷമുളള കൂണുകൾ മഞ്ഞൾ വെളളത്തിൽ തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുളളൂ. കാണിക്കാർ ഉപയോഗിക്കുന്ന ചില പ്രത്യേകതരം വന്യ കൂണുകളാണ്.

പറട്ട കുമ്മിൾ (തരുണാവസ്ഥയിലുളളത് മാത്രമേ കഴിക്കുകയുളളൂ),
മോറക്ക് കുമ്മിൾ (ആകാരത്തിൽ സാമാന്യം വലിയ കുമ്മിൾ), ഇത് വലിയ മരങ്ങളുടെ ചുവട്ടിലാണ് വളരുന്നത് (ഏഴിലം പാല, പ്ലാവ്).
മുളക്കുമ്മിൾ (ഫണലിന്റെ - വച്ചുകുത്തിയുടെ ആകൃതിയിലുളളത്). ഇത് ജീർണ്ണിച്ച മുളകളിലാണ് കണ്ട് വരുന്നത്.

താത്ത് കുമ്മിൾ (റോസ് കലർന്ന വെളള നിറം)
കൂരൻ കുമ്മിൾ (കേഴമാന് പ്രിയമുളളത്.)
കാക്കണം കാലി (നീളത്തിലുളള തണ്ടുളളത്)
കരിയില കുമ്മിൾ (നീളം കുറവുളള തണ്ടുകളുളളത്)
കുറ്റി കുമ്മിൾ (ജീർണ്ണിച്ച് തടികളിൽ ഉണ്ടാകുന്നത്).
ഓട കുമ്മിൾ (ഇതിന് പന്നിയുടെ കരളിന്റെ ആകൃതിയാണുളളത്)

അരി കുമ്മിൾ Gold (Termitomyces microcarpus), പുറ്റ് കുമ്മിൾ (Termitomyces heimii) തുടങ്ങി വയനാട്ടിലെ ആദിവാസികളായ പണിയർ, കാട്ട്നായ്ക്കൻ, കുറുമർ മുപ്പത്തിയഞ്ചോളം വന്യകൂണുകൾ ഭക്ഷ്യ വസ്തുവായി ഉപയോഗിക്കുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു.

കൂണുകളിൽ വിറ്റാമിൻ ബി, ഫോളിക് ആസിഡ്, സിങ്ക്, പ്രോട്ടീൻ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. തൊലിക്ക് മാർദ്ദവവും, വർണ്ണവും നൽകുന്നതിനാൽ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ കൂണിന്റെ സാന്നിധ്യം കാണാം. വിശപ്പ് മാറ്റാനും, ക്ഷീണം അകറ്റാനും (Anti fatigue) രോഗ പ്രതിരോധനിര സജ്ജമാക്കാനും (Immuno boosting), ബല വർധകമായും (Stamina boosting) പലയിനം കൂണുകൾ ഉപയോഗിക്കുന്നു.

കേരളത്തിൽ ആദിവാസികൾ ഉപയോഗിച്ചുവരുന്ന എല്ലാത്തരം കൂണുകളുടേയും ഒരു ഡേറ്റായും, പാസ്പോർട്ട് സ്ക്രിപ്റ്റ് ഡേറ്റയും ഉണ്ടാക്കാൻ ജൈവ വൈവിധ്യബോർഡ് മുൻകൈ എടുക്കുന്നതാണ്. ഇത്തരം വിവരങ്ങളെ ആസ്പദമാക്കി ശാസ്ത്രാപഠന നിരീക്ഷണങ്ങൾ നടത്തി പലതരം കൂണുകളുടെ ആഹാര ഔഷധഗുണങ്ങൾ വിലയിരുത്തി നൂതന ഉല്പ്പന്നങ്ങൾ വികസിപ്പിച്ച് വിപണിയിൽ എത്തിക്കേണ്ടതാണ്.

English Summary: Mushroom species can to used to produce more diversified products
Published on: 11 February 2023, 11:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now