Updated on: 3 September, 2024 11:38 PM IST
കൂൺ കൃഷി

പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സൃഷ്ടിക്കുന്ന കൂൺ കൃഷി സ്വന്തമായി ഭൂമിയില്ലാത്തവർക്കും വീടിനുള്ളിൽ ലഭ്യമായ സ്ഥലത്തും ചെയ്യുവാൻ സാധിക്കുന്ന ഒരു ചെറുകിട സംരംഭമാണ്. കൂൺ കമ്പോസ്റ്റ് കൃഷിയിടങ്ങളിൽ ജൈവവളമായി ഉപയോഗിക്കാവുന്നതാണ്. കൂണിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കയറ്റുമതി സാധ്യതയും വലുതാണ്. സ്ത്രീകൾക്കും ചെറുപ്പക്കാർക്കും തൊഴിൽ ഉറപ്പാക്കുന്നതിലൂടെ ഇത്തരം സംരംഭങ്ങൾ നാടിനു സാമ്പത്തിക സുരക്ഷയും നൽകുന്നു.

കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറവുള്ളതും പ്രോട്ടിൻ കൂടുതലുള്ളതുമായ കൂൺ പ്രമേഹ രോഗികൾക്കും ഹൃദ്രോഗം ഉള്ളവർക്കും ഉത്തമമായ ഭക്ഷണമാണ്.

പദ്ധതി വിവരങ്ങൾ

സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ ആർ കെ. വി വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 100 കൂൺഗ്രാമങ്ങൾ രൂപീകരിക്കുന്നതിന് ധനസഹായം നൽകുകയാണ്.

100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളും 2 വൻകിട കൂൺ ഉത്പാദന യൂണിറ്റും 1 കൂൺ വിത്തുൽപ്പാദന യൂണിറ്റും 3 കൂൺ സംസ്‌കരണ യൂണിറ്റുകളും 2 പായ്ക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉൽപ്പാദന യൂണിറ്റുകളും ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. ഇത്തരം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് പദ്ധതി ലഷ്യമിടുന്നത്.

ചെറുകിട കൂൺ ഉത്പാദന യൂണിറ്റ്, വൻകിട കൂൺ ഉത്പാദന യൂണിറ്റ്, കൂൺ വിത്തുൽപാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനം നിരക്കിലും കമ്പോസ്റ്റ് ഉത്പാദന യൂണിറ്റ്, പായ്ക്ക് ഹൗസ് യൂണിറ്റ്, കൂൺ സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമനം നിരക്കിലും സബ്‌സിഡി നൽകുന്ന തായിരിക്കും

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങളിൽ (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ) ജില്ലാ ഹോർട്ടികൾച്ചർ മിഷൻ മുഖേനപദ്ധതി നടപ്പിലാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

പദ്ധതിയ്ക്കായുള്ള അപേക്ഷകൾ കൃഷി വകുപ്പിന്റെ അകങട പോർട്ടൽ മുഖേന ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആവശ്യമായ പരിശീലനം കാർഷിക സർവ്വകലാശാല/കൃഷി വിജ്ഞാന കേന്ദ്രങ്ങൾ/സമേതി/പരിചയ സമ്പന്നരായ കൂൺ കർഷകർമുഖേന നടത്തുന്നതാണ്. കൂൺ ഉത്പാദനത്തിനും പായ്ക്ക് ഹൗസ്, പ്രിസർവേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുമായി ഒരു ദിവസത്തെ പരിശീലന പരിപാടിയും കൂൺ വിത്തുൽപ്പാദനത്തിനായി 2 ദി വസത്തെ പരിശീലന പരിപാടിയുമാണ് തയ്യാറാക്കിയിരിക്കുന്നത്. വിശദ വിവരങ്ങൾക്കായി കർഷകർക്ക് സമീപത്തെ കൃഷി ഭവനുമായി ബന്ധപ്പെടാവുന്നതാണ്.

(സ്റ്റേറ്റ്ഹോർട്ടികൾച്ചർ മിഷൻ ഫോൺ നമ്പർ: 0471 2330856, 2330857)

English Summary: Mushroom village a boom for farmers
Published on: 02 September 2024, 11:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now