വേപ്പിൻ പിണ്ണാക്ക് എന്ന പേരിൽ വിപണിയിലെത്തുന്ന പലതും യഥാർഥത്തിൽ വേപ്പിൻ പിണ്ണാക്കിന്റെ ഗുണഫലങ്ങൾ ഉള്ളതല്ല. വേപ്പിന്റെ കായ് എടുത്ത് പൊട്ടിക്കുമ്പോൾ അതിൽ 80 ശതമാനം തൊണ്ടും, 20 ശതമാനം പരിപ്പുമാണെന്നു നമുക്ക് കാണാം. തൊണ്ടിന്ഗന്ധമില്ല. അതിലൂടെ വേപ്പിൻകായിലെ 80 ശതമാനം വരുന്ന തൊണ്ടിൽ വേപ്പിന്റെ ഗുണങ്ങൾ ഒന്നും അടങ്ങിയിട്ടില്ലായെന്നു തിരിച്ചറിയാനാകും.
വേപ്പിന്റെ മണം വരുന്ന ഘടകമാണ് "Azadirachtin',അതാണ് കീടങ്ങളെ അകറ്റുന്നതും മണ്ണിലെ നിമവിരകളെയും അകറ്റുന്നത്. വേപ്പിന്റെ കായ് പൊട്ടിയ്ക്കമ്പോൾ കിട്ടിയ പരിപ്പ് കൈകൊണ്ട് ഞെക്കിയാൽ എണ്ണവരുന്നത് കാണാം. മണത്ത് നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും വേപ്പിന്റെ മണം. ആ പരിപ്പ് ആട്ടി എണ്ണയെടുത്തിട്ട് ബാക്കിവരുന്നതാണ് യഥാർത്ഥത്തിൽ വേപ്പിൻ പിണ്ണാക്ക് എന്നുപറയുന്നത്.
അതിൽ എൻ.പി.കെ. 5-6, 1.5-2.5, 1.5-2.5 അടങ്ങിയിട്ടുണ്ട്. പിണ്ണാക്കുകളിൽ ബാക്കി 13 മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. അസാ 200 പി പിഎം 100 ശ ത മാനം വെള്ളത്തിൽ ലയിക്കുന്ന വേപ്പിൻ പരിപ്പിൻ പിണ്ണാക്ക് വളമായും, കീടനാശിനിയായും ഉപയോഗിക്കാം, യഥാർത്ഥത്തിലുള്ള വേപ്പിൻപിണ്ണാക്ക് ഉപയോഗിക്കാത്തതാണ് നമ്മുടെ ജൈവകൃഷികൾ വിജയിക്കാതെ വരുന്നത്.
ഇന്ന് മാർക്കറ്റിൽ വളരെ കുറഞ്ഞ വിലയ്ക്ക് വേപ്പെണ്ണ ലഭിക്കുന്നുണ്ട്. വേപ്പെണ്ണയിൽ 2000 പിപിഎമ്മിനും 2450 പിപിഎമ്മിനും ഇടയ്ക്കാണ് "Azadirachtin' അടങ്ങിയിരിക്കുന്നത്. വേപ്പെണ്ണയിൽ നിന്നും 1000 - 1200 പിപിഎം .
ഇടയിൽ "Azadirachtin' വേർതിരിച്ചെടുത്ത ശേഷമാണ് മാർക്കറ്റിൽ വേപ്പെണ്ണ വരുന്നത്. കർഷകർക്ക് അത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ഫസ്റ്റ് ക്വാളിറ്റി- മൂത്ത് പഴുത്ത കായ തൊ ണ്ടും, ഷെല്ലും മാറ്റി പരിപ്പിൽ നിന്ന് എണ്ണ എടുത്ത ശേഷം കിട്ടുന്ന പിണ്ണാക്കാണ് നീം കെർണേൽ കേക്ക്
സെക്കൻഡ് ക്വാളിറ്റി- വേപ്പിൻ കായ് തൊണ്ടോടുകൂടി നന്നായി പഴുത്ത വലിയ കായ) ചതച്ച് എടുത്ത പിണ്ണാക്ക്
തേർഡ് ക്വാളിറ്റി- വേപ്പിൻ കായ് തൊണ്ടോടുകൂടി ചതച്ച് എണ്ണ എടുക്കാത്ത പിണ്ണാക്ക്.
ഫോർത്ത് ക്വാളിറ്റി- തേർഡ് ക്വാളിറ്റിയുടെ കൂടെ ഫസ്റ്റ് ക്വാളിറ്റി യുടെ തൊണ്ടും കൂടി ചേർത്ത് ചതച്ച് എടുക്കുന്നത്.
ഫിഫ്ത്ത് ക്വാളിറ്റി - തേർഡ് ക്വാളിറ്റിയുടെ കൂടെ പരിപ്പിന്റെ- ഷെല്ലുകൂടി ചേർത്ത് ചതച്ച് എടുക്കുന്നത്. തൊണ്ടിന്റെ ശതമാനം കൂട്ടി ഏത് വിലയ്ക്കും വേപ്പിൻപിണ്ണാക്ക് ഉണ്ടാക്കാം,
വേപ്പിൻ പിണ്ണാക്കിൽ മായം ചേർക്കാതെ തന്നെ നാം വഞ്ചിതരാകുന്നുവെന്നതിന്റെ സൂചനയാണിത്. 20 ശതമാനം പരിപ്പും 80 ശതമാനം തൊണ്ടും മറ്റും ചേർന്നതാണ് നമ്മിൽ പലരും വാങ്ങി ഉപയോഗിക്കുന്നത്.