Updated on: 12 September, 2024 4:27 PM IST
കൃഷിമന്ത്രി പി പ്രസാദ് കേരള അഗ്രോ ബ്രാൻഡ് ചെയ്ത ഉൾപ്പെന്നങ്ങൾ വിപണനം ചെയ്യുന്ന സംരംഭകരോടൊപ്പം

തിരുവനന്തപുരം: മൂല്യ വർദ്ധനവിലൂടെ കർഷകരുടെ വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളിൽ കൃഷിവകുപ്പിൻ്റെ പുതിയ കാൽവയ്പാണ് കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ എന്നീ ബ്രാൻ്റുകൾ എന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ദേശീയ/അന്തർദേശീയ വിപണികളെ ലക്ഷ്യമാക്കി പൂർണമായും ജൈവ രീതിയിലും ഉത്തമ കൃഷി രീതികൾ അവലംബിച്ചും കൃഷി ചെയ്‌ത ഉത്പന്നങ്ങളുടെ ലോഞ്ചിങ് കർമ്മം സെക്രട്ടേറിയറ്റ് അനക്സ് II ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു കൃഷി മന്ത്രി. കൊല്ലം ഭാഗ്യശ്രീ ഓർഗാനിക് ഫാം, പാലക്കാട് അട്ടപ്പാടിയിലെ അറ്റ്ഫാം കർഷക ഉത്പാദക കമ്പനി, തൃശ്ശൂർ അതിരപ്പള്ളി ട്രൈബൽ വില്ലേജ് കർഷക ഉത്പാദക കമ്പനി എന്നിവിടങ്ങളിൽ നിന്നുള്ള 26 ഉൽപ്പന്നങ്ങളാണ് കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ എന്നീ ബ്രാൻഡുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിപണിയിൽ എത്തിയത്. 

ഭക്ഷണസാധനങ്ങളുടെ ഉൽപാദനവുമായി ബന്ധപ്പെട്ട രാസകീടനാശിനികളുടെയും മറ്റും ഉപയോഗത്തിലൂടെ വിഷം കലരുന്നു എന്ന ആശങ്ക അകറ്റുന്നതിനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള കാർഷിക ഉത്പന്നങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് കേരളഗ്രോ ബ്രാൻഡ് കൃഷിവകുപ്പ് അവതരിപ്പിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. കേരളഗ്രോ ബ്രാൻഡിന് കീഴിൽ പുതുതായി കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ എന്നിങ്ങനെ യഥാക്രമം ജൈവ ഉത്പന്നങ്ങളും ഉത്തമ കൃഷി രീതികൾ അവലംബിച്ച് ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളുമാണ് വിപണിയിലെത്തിക്കുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയ്ക്ക് കീഴിൽ സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന വിശ്വാസയോഗ്യമായ ജൈവ ഉൽപന്നങ്ങൾ ആധികാരികതയോടു കൂടി പൊതുവിപണിയിൽ ലഭ്യമാക്കുക എന്നതാണ് ബ്രാൻഡിങ്ങിന്റെ ലക്ഷ്യം. സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകളിലെയും എല്ലാ കേരളഗ്രോ സ്‌റ്റോറുകളിലൂടെ ഉൽപ്പന്നങ്ങൾ ലഭ്യമാകും. കമ്മീഷൻ ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാത്തതിനാൽ ഉൽപ്പാദകർക്ക് മികച്ച വില ലഭിക്കുകയും ഗുണഭോക്താക്കൾക്ക് വിശ്വാസ്യതയോടെ ന്യായവിലയ്ക്ക് പൊതുവിപണികളിൽ ഗുണമേന്മയോടെ തനത് ഉൽപ്പന്നങ്ങൾ ലഭിക്കുകയും ചെയ്യും. ഇപ്പോൾ വിപണിയിലുള്ള വിശ്വാസ്യതയില്ലാത്ത ജൈവ ഉൽപ്പന്നങ്ങൾ നേടുന്ന മാർക്കറ്റ് ഷെയർ നമ്മുടെ കർഷകർക്ക് ലഭിക്കുന്നതിലൂടെ അവരുടെ വരുമാനം വർദ്ധിക്കാനും ഇത് ഇടയാക്കും.

ആരോറൂട്ട് വാൽനട്ട്, ആരോറൂട്ട് ബനാന, ആരോറൂട്ട് ബദാം, ആരോറൂട്ട് ക്യാഷ്യു. ആരോറൂട്ട് പിസ്തത എന്നീ ഉൽപ്പന്നങ്ങളാണ് ഭാഗ്യശ്രീ ഓർഗാനിക് ഫാം, കൊല്ലം ഉല്പാദിപ്പിക്കുന്നത്.

ചാമ, തിന മില്ലറ്റ്, റാഗി പുട്ടുപൊടി, റാഗി ദോശ മിക്‌സ്, ബജ്റ പൊടി, ബജ്റ ദോശ മിക്സ്, മണിച്ചോളം, ബജ്റ ഗ്രെയിൻ, റാഗി പൊടി, പനിവരക് മില്ലറ്റ് എന്നിവയാണ് ATFAM FPO, പാലക്കാട് ഉൽപ്പാദിപ്പിക്കുന്നത്.

ഈ 15 ഉൽപ്പന്നങ്ങളും കേരളഗ്രോ ഓർഗാനിക്കായി ബ്രാൻഡ് ചെയ്തിട്ടുണ്ട്.

കുരുമുളക് (100 gm), കുരുമുളക് പൊടി, കാപ്പിപ്പൊടി, വറുത്ത കാപ്പിക്കുരു, ഈസ്റ്റ് ഇന്ത്യൻ ആരോറൂട്ട് സ്‌റ്റാർച്ച്, മഞ്ഞക്കൂവ പൊടി, കുടംപുളി, കുന്തിരിക്കം മഞ്ഞൾ എന്നിവയാണ് അതിരപ്പള്ളി ട്രൈബൽ വാലി FPO, തൃശ്ശൂർ ഉൽപ്പാദിപ്പിക്കുന്നത്.

കൃഷിവകുപ്പിൻ്റെ മേൽനോട്ടത്തിൽ കൂടുതൽ കർഷകരും കൃഷിക്കൂട്ടങ്ങളും എഫ് പി ഒ/എസ് പി സി കളും ഇത്തരത്തിൽ കാർഷിക ഉത്പന്നങ്ങളുടെ ഓർഗാനിക്/ഗ്രീൻ സാമ്പത്തികവർഷം ബ്രാൻഡിങ്ങിനു തയ്യാറായിക്കൊണ്ടിരിക്കുകയാണ്. 100 ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രാൻ്റുകളുടെ ലോഞ്ച് ചടങ്ങിൽ കൃഷി വകുപ്പ് ഡയറക്‌ടർ ഡോ. അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഉൽപാദക കമ്പനി പ്രിതിനിധികൾ, കൃഷി അഡീഷണൽ ഡയറക്‌ടർ സുനിൽ എ.ജെ, കൃഷി ജോയിൻ്റ് ഡയറക്‌ടർ മിനി. സി. എൽ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ നിസാം. എസ്. എ. മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

English Summary: New products in market under Kerala Agro brand launched by Agriculture minister P prasad
Published on: 12 September 2024, 04:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now