Updated on: 14 April, 2024 2:43 AM IST
ബനാനാ സ്യൂഡോസ്‌റ്റം ഇഞ്ചക്ടർ

തടതുരപ്പൻ പുഴുവിൻ്റെ നിയന്ത്രണത്തിനായി മരുന്ന് വാഴ തടയിലേക്ക് കുത്തിവെയ്ക്കുന്ന യന്ത്രമാണ് ബനാനാ സ്യൂഡോസ്‌റ്റം ഇഞ്ചക്ടർ. ബാറ്ററി കൊണ്ടാണിത് പ്രവർത്തിക്കുന്നത്. പ്രധാന ഭാഗം സ്പ്രേയറിൻ്റെ കെമിക്കൽ ടാങ്കാണ്.

16 ലിറ്റർ സംഭരണ ശേഷിയാണ് ഇതിനുള്ളത്. പൂർണ്ണമായും ബാറ്ററി അധിഷ്ഠിതമായാണ് പ്രവർത്തനം. സ്പ്രേ ലാൻസിൻ്റെ അഗ്രഭാഗത്ത് കണക്ടറോ ട്ചേർത്ത് SS (സ്‌റ്റെയിൻലെസ് സ്റ്റീൽ) സൂചി ഘടിപ്പി ച്ചിട്ടുണ്ട്. അവയുപയോഗിച്ചാണ് മരുന്ന് ഇഞ്ചക്ട് ചെയ്യുന്നത്.

മറ്റൊരു പ്രധാന ഭാഗം ഇലക്ട്രോണിക എം ബഡഡ് സിസ്റ്റം ആണ്. കൃത്യമായ അളവിൽ ദ്രാവകം നിർഗ്ഗമിക്കുന്നത് ഇവയുടെ സഹായത്താലാണ്. ഇതിനോടു കൂടി കൺട്രോൾ യൂണിറ്റും ഘടിപ്പിച്ചിട്ടുണ്ട്. ഒരു NRV കൺട്രോൾ യൂണിറ്റിൽ സ്ഥാപിതമാണ്.

പമ്പ് ചെയ്‌ത നിശ്ചിത അളവില ദ്രാവകം ഇടതുകൈയിൽ ഘടിപ്പിച്ചിട്ടുള്ള സെൻസർ ബട്ടൺ അമർത്തുമ്പോൾ ഒരു ബീപ് ശബ്ദത്തോടെ ഉയർന്നു വരും. ആ സമയത്ത് ഇഞ്ചക്ടർ ഒരു നിശ്ചിത ചെരിവിൽ (45) വാഴത്തടയിൽ കുത്തുക. ശബ്ദം പൂർണ്ണമായും നിലയ്ക്കുമ്പോൾ സൂചി തിരികെ എടുക്കുക. ഇതാണ് യന്ത്രത്തിൻ്റെ പ്രവർത്തന രീതി.

കൃഷിയിടത്തിൽ നിന്നും വാഴത്തടയുടെ രണ്ടടി (2 feet) ഉയരത്തിൽ ഇരുവശങ്ങളിലുമായിട്ടാണ് കുത്തിവെയ്ക്കേണ്ടത്.

English Summary: New steps to reduce pest in Banana farming
Published on: 13 April 2024, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now