Updated on: 22 May, 2024 11:59 PM IST
ജാതി

കേരളത്തിൽ മഴക്കാലമാണ് ജാതിയുടെ പ്രധാന വിളവെടുപ്പ് കാലം. കായ്കൾ വിളവെടുക്കാൻ പാകമാകുമ്പോൾ പുറന്തോട് പൊട്ടി ജാതിപത്രി പുറത്തേക്ക് കാണാൻ സാധിക്കും. ഇവ തനിയെ താഴെ വീഴുമ്പോൾ ശേഖരിക്കുകയോ പറിച്ചെടുക്കുകയോ താഴെ കെട്ടിയ വലകളിൽ വീഴുന്നവ ശേഖരിക്കുകയോ ചെയ്യാം. ഇങ്ങനെ ശേഖരിച്ച കായ്ക‌ളുടെ പുറന്തോട് നീക്കം ചെയ്ത് പത്രിയും വിത്തും വേർപെടുത്തിയെടുക്കണം.

 പത്രിയും വിത്തും വെള്ളത്തിൽ കഴുകി രണ്ടും വെവ്വേറെ ഉണക്കിയെടുക്കണം. പത്രിയുണങ്ങാൻ 2-3 ദിവസവും കായുണങ്ങാൻ 7-8 ദിവസവും എടുക്കും. ഇവ മഴക്കാലത്ത് ഉണക്കിയെടുക്കാൻ പല തരത്തിലുള്ള ഡ്രയറുകൾ ഇപ്പോൾ വിപണിയിൽ സുലഭമാണ്

ജാതിയിൽ നിന്ന് പല തരത്തിലുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളും നിർമിക്കാം. ജാതി പത്രിതൈലം, ജാതിക്കായ് തൈലം, ജാതിയില തൈലം, ജാതിക്കായ് സത്ത്, ജാതിപത്രി സത്ത്, ജാതി വെണ്ണ എന്നിവ ഇവയിൽ ചിലതാണ്. ഇത് കൂടാതെ ജാതിതൊണ്ടിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ നിർമിക്കാം. ജാതി അച്ചാർ, ജാതി സോസ്, ജാതി കാൻഡി, ജാതി സ്ക്വാഷ്, ജാതി സിറപ്പ്, ജാതി വൈൻ എന്നിവയാണ് ഇതിൽ പ്രധാനം.

English Summary: Nutmeg value added products
Published on: 22 May 2024, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now