Updated on: 16 July, 2024 12:51 PM IST
ജാതി

നീർവാർച്ചയും ജൈവാംശവുമുള്ള മണ്ണും ഭേദപ്പെട്ട മഴയും നല്ല സൂര്യപ്രകാശവും ഈർപ്പമുള്ള അന്തരീക്ഷവുമുണ്ടെങ്കിൽ അവിടെ ഏത് വിള വേണമെന്ന കാര്യത്തിൽ സംശയമേ വേണ്ട. ജാതിക്ക് ഇതിൽപരം പറ്റിയ സാഹചര്യമില്ല. അതു കൊണ്ടു തന്നെ ഭൂമധ്യരേഖയോട് അടുത്ത ദ്വീപസമൂഹങ്ങൾ ജാതിക്കൃഷിക്കു പേരുകേട്ടവയാണ്. ഏറ്റവും മുൻപന്തിയിൽ 'ഏറ്റവും വലിയ ദ്വീപ സമൂഹ'മായ ഇന്തൊനീഷ്യ തന്നെ. രണ്ടാം സ്‌ഥാനത്തു കരീബിയൻ ദ്വീപ് ആയ ഗ്രെനഡയും. അവരുടെ സമ്പദ് വ്യവസ്‌ഥ തന്നെ ജാതിക്കൃഷിയിലും ടൂറിസത്തിലും അധിഷ്ഠിതമാണ്.

നന്ദിസൂചകമായി, അവരുടെ ദേശീയപതാകയിൽ ജാതിപത്രി കാണാവുന്നതു പോലെ പിളർന്ന ജാതിക്ക കാണാം. 'ജാതിക്ക -ഈ നാടിൻ്റെ ഐശ്വര്യം' എന്നാണ് അതു വിളിച്ചോതുന്നത്. മൂന്നാം സ്ഥാനത്ത് നമ്മുടെ അയൽക്കാരനായ കുഞ്ഞൻ ശ്രീലങ്ക തന്നെ. പക്ഷേ, ഇവരെയെല്ലാം സമീപഭാവിയിൽ വെല്ലുവിളിക്കാൻ പോന്ന തരത്തിൽ കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും ജാതിക്കൃഷി വ്യാപിക്കുന്നു.

കൃഷിയിടത്തിൽ സൂര്യപ്രകാശം, നീർവാർച്ചയും ജൈവാംശവുമുള്ള മണ്ണ്, നനസൗകര്യം എന്നിവയുണ്ടാകണം. രണ്ടരയടി വീതം നീളവും വീതിയും ആഴവുമുള്ള കുഴികൾ എടുത്ത് ജൈവവളങ്ങൾ (അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, കുറച്ച് എല്ലുപൊടി, നന്നായി പൊടിച്ച വേപ്പിൻപിണ്ണാക്ക്, കരിയിലകൾ, ശീമക്കൊന്നയിലകൾ) മണ്ണുമായി നന്നായി കൂട്ടിക്കലർത്തി കുഴി പൂർണമായും മൂടി, 15 ദിവസം കഴിഞ്ഞു വേണം തൈകൾ നടാൻ. ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം.

ഡിസംബർ മുതൽ മേയ് വരെയുള്ള സമയത്ത് മണ്ണിൽ പുട്ടുപൊടി പരുവത്തിൽ ഈർപ്പം നിലനിർത്തക്ക തരത്തിൽ നനയ്ക്കണം. തുള്ളിനനയാണ് ഏറ്റവും യോജ്യം. കരിയിലകൾ കൊണ്ട് തടങ്ങൾ പുതയിടണം. മഴക്കാലം തുടങ്ങുന്നതിനു മുൻപ് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളിൽ പ്രേ ചെയ്യണം. ഇത് വളരെ അനിവാര്യമാണ്. തായ്‌തടിയിൽ നിന്നു കുത്തനെ മുകളിലേക്കു പൊട്ടി വളരുന്ന ശിഖരങ്ങൾ ഒഴിവാക്കണം.

ഇലകളിലും തണ്ടുകളിലും വന്നേക്കാവുന്ന കുമിൾ രോഗങ്ങൾ (Blight, Thread blight ), ശൽക്കകീടങ്ങൾ എന്നിവ പ്രതിരോധിക്കണം. കാത്സ്യം, ബോറോൺ എന്നിവ മണ്ണിൽ കുറയാതെ നോക്കണം. അവ കുറഞ്ഞാൽ കായ്‌കൾ മൂപ്പെത്തുന്നതിനു മുൻപ് വെടിച്ചു കീറി ഉപകാരപ്പെടാതെ പോകും.

വിളവെടുപ്പ് ആകുമ്പോഴേക്കും ജാതിച്ചുവട് നല്ല വൃത്തിയായി സൂക്ഷിക്കണം. താഴെ വീഴുന്ന കായ്‌കളിലെ പ്രതി അഴുകാതെ നോക്കണം. പാകമായി വീഴുന്ന കായ്‌കൾ താമസംവിനാ ശേഖരിച്ചു തൊണ്ടിൽ നിന്നു കുരു വേർപെടുത്തി അൽപ സമയം വെള്ളത്തിൽ ഇട്ടുവച്ചാൽ പത്രി പൊട്ടാതെ ഇളക്കിയെടുക്കാം. SMAM പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡ്രയർ വാങ്ങിയാൽ പ്രധാന വിളവെടുപ്പു കാലമായ മഴക്കാലത്ത് കായും പത്രിയും വൃത്തിയായി ഉണക്കി സൂക്ഷിക്കാനാവും. ഉണക്കിക്കഴിഞ്ഞ് കായ്‌കളും പത്രികളും ഗ്രേഡ് ചെയ്‌ത്‌ വായു നിബദ്ധമായി പ്രത്യേകം സൂക്ഷിക്കണം. •

English Summary: Nutmug grows well in good climate
Published on: 16 July 2024, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now