Updated on: 11 May, 2021 3:05 PM IST

ഓണത്തിന് പച്ചക്കറി വിളവെടുക്കാൻ ഇപ്പോൾ കൃഷി തുടങ്ങണം 
മലയാളി കർഷകർ പൊതുവെ രണ്ടു തരമുണ്ട്. ശുഭനും അശുഭനും.
ശുഭൻ ശുഭാപ്തി വിശ്വാസക്കാരനാണ്.എല്ലാക്കാര്യങ്ങളും ഒത്തു വരാൻ കാത്തു നിൽക്കില്ല. യഥാസമയം വിളയിറക്കും.

അശുഭൻ എപ്പോഴും ഒഴിവു കഴിവുകൾ പറഞ്ഞുകൊണ്ടിരിക്കും.. ഉദാഹരണത്തിന് ഓണത്തിന് വിളവെടുക്കാൻ പച്ചക്കറി നട്ടോ എന്ന് ചോദിച്ചാൽ ഈ മഴയത്തെങ്ങനെ കൃഷി ഇറക്കും എന്ന് പറയും. ഇനി ഇതേ ചോദ്യം മകര മാസത്തിൽ വിഷുവിനു വിളവെടുക്കാൻ വെള്ളരി ഇടണ്ടേ എന്ന് ചോദിച്ചാൽ ഈ ഉണക്കത്തെങ്ങനെ കൃഷിയിറക്കും എന്ന് പറയും.
കഷ്ടകാലത്തിനു കേരളത്തിൽ ആറു മാസം മഴയും ആറു മാസം മഴയില്ലായ്മയുമാണല്ലോ.
അപ്പോൾ അശുഭരുടെ കൃഷി നടക്കില്ല. അതുകൊണ്ട് പെരുമഴ വരുന്നതിനു മുമ്പ് ഈ കൊറോണ കാലത്തു വീട്ടിലിരിക്കുന്ന നമുക്കൊരോരുത്തർക്കും അശുഭ വിഭാഗം ചെയ്യാതിരിക്കുന്ന ഓണ കൃഷി ചെയ്യാം.

"കൊന്ന പൂക്കുമ്പോൾ (മീനം -മേടം )ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ (ചിങ്ങം ) പട്ടിണി". അതായത് ഏപ്രിൽ -മെയ്‌ മാസങ്ങളിൽ കൃഷി തുടങ്ങിയില്ലെങ്കിൽ ഓഗസ്റ്റ് മാസങ്ങളിൽ (ഓണം )പട്ടിണിയെന്നു ചൊല്ല്.

ഇക്കൊല്ലം ഓഗസ്റ്റ് 21നാണു തിരുവോണം.

തായത് ഇനി 100 ദിവസം മാത്രം. ഓണക്കാലത്താണ് പച്ചക്കറി കർഷകർക്കു അവരുൽപാദിപ്പിക്കുന്ന വിളകൾക്കു ഏറ്റവും കൂടുതൽ വില കൃഷിവകുപ്പ് നൽകുന്നത്. വളരെ ആസൂത്രിതമായി കൃഷിയിറക്കുന്നവർക്കുമാത്രമേ യഥാസമയം വിളവെടുക്കാൻ കഴിയാറുള്ളു.

നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യേണ്ടത്.പച്ചക്കറി കൃഷി തോട്ടത്തിന് ചുറ്റും പൂപാത ഒരുക്കണം(Beetle Bank ). അതായതു കെണി വിളകൾ(Trap Crops ) നടുക.ജമന്തി, ചോളം, സൂര്യ കാന്തി, ആവണക്കു മുതലായവ.
വിത്തിടുന്നതിനു രണ്ടാഴ്ച മുമ്പ് നിലമൊരുക്കണം.

"ആഴത്തിൽ കിളച്ച് അകലത്തിൽ നടണം" എന്ന ചൊല്ലോർക്കണം.
മൊത്തത്തിൽ കിളച്ച് സെന്റ് ഒന്നിന് 2കിലോ ഡോളമിറ്റ് /കുമ്മായം ചേർത്ത് ഈർപ്പം കൊടുത്തു രണ്ടാഴ്ച ഇട്ടിരിക്കുക. അടിവളമായി ചാണകം, ചകിരി കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ഘനജീവാമൃതം, സമ്പുഷ്‌ടീകരിച്ച വളം, ചാരം, മണ്ണിര കമ്പോസ്റ്റ് എന്നിവയിലേതെങ്കിലുമൊ ക്കെ ചേർത്ത് മണ്ണ് നന്നായി വെട്ടിയരിഞ്ഞു വേണം നടാൻ. മഴക്കാലത്തു കൃഷി ചെയ്യുമ്പോൾ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ അല്പം ഉയരത്തിൽ തടമെടുത്തു നടുക.

ആഴ്ചയിലൊരിക്കൽ വളർച്ചക്കായി PGPR-1, വാം, ജീവാമൃതം, പഞ്ചഗവ്യം, ഗുണപജലം, ഫിഷ്‌അമിനോആസിഡ് എന്നിവയൊക്കെ മാറി മാറി തളിക്കുക.
രോഗ നിയന്ത്രണത്തിനായി PGPR-2,Pseudomonas, Trichoderma എന്നിവയിലൊന്നു മാറി മാറി തളിക്കുക. കീട നിയന്ത്രണത്തിനായി Beauvaria, verticillium /leccanicillium, ഗോമൂത്രം കാന്താരി mix, വേപ്പെണ്ണ -ആവണക്കെണ്ണ വെളുത്തുള്ളി mix എന്നിവയിൽ മാറി മാറി തളിക്കണം.കൂടാതെ കീടങ്ങളെ തുരത്താൻ മഞ്ഞ നീല ഫിറോമോൺ കെണി വക്കുക...

ഓണ പച്ചക്കറി വിളവെടുത്തു തുടങ്ങാൻ എത്ര ദിവസം വേണമെന്ന് നോക്കാം 

1.മത്തൻ, കുമ്പളം :-

മെയ്‌ ആദ്യം കൃഷി തുടങ്ങണം. വരികൾ തമ്മിൽ നാലര മീറ്ററും ചെടികൾ തമ്മിൽ 2മീറ്ററുംഅകലം വേണം. നട്ടു 90 ദിവസം ആകുമ്പോൾ വിളവെടുക്കാം.

നടേണ്ട ഇനങ്ങൾ :

മത്തൻ - അമ്പിളി, സുവർണ, സരസ്

കുമ്പളം -ഇന്ദു, KAU Local, നെയ് കുമ്പളം

2.പാവൽ, പടവലം :-

ജൂൺ ആദ്യം കൃഷി തുടങ്ങാം. നന്നായി പരിചരിച്ചാൽ 60ദിവസം മുതൽ വിളവെടുത്തു തുടങ്ങാം. ചെറിയ പോളിബാഗിലോ ട്രെയിലോ തൈകൾ ഉണ്ടാക്കി നിർത്തണം. മഴക്കാലത്താണ് തൈ നടേണ്ടിവരുക എന്നതോർക്കണം. വെള്ളം കെട്ടിനിൽക്കാ ത്ത വിധം തടമെടുക്കുക. രണ്ടു മീറ്റർ അകലത്തിൽ നടുമ്പോൾ ഒരു സെന്റിൽ പത്തു തടം നടാം.

നടേണ്ട ഇനങ്ങൾ :
പാവൽ :-പ്രീതി, പ്രിയങ്ക, പ്രിയ
പടവലം :-കൗമുദി, മനുശ്രീ, ബേബി

3. വള്ളി പയർ:-

ജൂൺ ആദ്യം കൃഷി തുടങ്ങണം. 50 ദിവസത്തിൽ വിളവെടുക്കാൻ തുടങ്ങാം
നീളത്തിൽ പണ കോരി കുത്തനെ പടർത്തി വളർത്താം. ഒന്നരയടി അകലത്തിൽ വിത്തിടുക. പരന്ന പന്തലിൽ ആണെങ്കിൽ രണ്ടു മീറ്റർ അകലത്തിൽ നടുക.

നടേണ്ട ഇനങ്ങൾ :-

ലോല, വെള്ളായണി ജ്യോതിക, ശാരിക, വൈജയന്തി, ഗീതിക, മാലിക

4. വെണ്ട:-

ജൂലൈ ആദ്യം കൃഷി തുടങ്ങാം. നട്ടു 45 ദിവസം മുതൽ വിളവെടുക്കാം. ഉയരത്തിൽ പണകൾ എടുത്തു നടുക. പണകൾ തമ്മിൽ രണ്ടടി അകലവും പണയിലെ ചെടികൾ തമ്മിൽ 40 cm അകലവും വേണം.ഒരു സെന്റിൽ 150 എണ്ണം നടാം.

നടേണ്ട ഇനങ്ങൾ :-

അരുണ, ആനകൊമ്പൻ, സൽകീർത്തി, വർഷ ഉപഹാർ, അർക്ക അനാമിക, കിരൺ, സുസ്ഥിര, അഞ്ജിത

5. വെള്ളരി :-

ജൂൺ പകുതിയോടെ കൃഷി തുടങ്ങണം. നട്ട് 55 ദിവസം മുതൽ വിളവെടുക്കാം.വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ഉയരത്തിൽ തടം എടുക്കുക. വരികൾ തമ്മിൽ രണ്ടു മീറ്റർ അകലവും വരിയിലെ ചെടികൾ തമ്മിൽ ഒന്നര മീറ്റർ അകലവും വേണം.
ഒരു സെന്റിൽ 13 തടം എടുക്കാം.

നടേണ്ട ഇനങ്ങൾ :-
മുടിക്കോട് ലോക്കൽ, സൗഭാഗ്യ, അരുണിമ

6. വഴുതന, മുളക്, തക്കാളി :-

മൂന്ന് പേരും ഒരേ കുടുംബക്കാർ.ജൂൺ ആദ്യം നടണം.ചട്ടികളിൽ /പോട് ട്രേകളിൽ തൈകൾ ഉണ്ടാക്കി നാലാഴ്ച കഴിയുമ്പോൾ പറിച്ചു നടണം.75ദിവസം മുതൽ വിളവെടുക്കാം. മഴക്കാലത്തു തക്കാളി കൃഷിക്ക് ഉയർന്ന തടം വേണമൊരുക്കാൻ.

മുളക് -അകലം 45*45cm

വഴുതന-അകലം60*60cm

തക്കാളി-അകലം90*60cm

നടേണ്ട ഇനങ്ങൾ :-

മുളക് -ഉജ്വല, അനുഗ്രഹ, മഞ്ജരി, വെള്ള കാന്താരി, വെള്ളായണി അതുല്യ,വെള്ളായണി സമൃദ്ധി, ജ്വാലമുഖി, ജ്വാലസഖി

വഴുതന -സൂര്യ, ശ്വേത, നീലിമ, ഹരിത

തക്കാളി -അനഘ, മനുപ്രഭ, ശക്തി, മുക്തി, വെള്ളായണി വിജയ്

എല്ലാവരും കർഷകരാവുക.
എല്ലായിടവും കൃഷിയിടമാക്കുക.

കടപ്പാട് :കൃഷി ഭവൻ ഉള്ളൂർ

English Summary: onam vegetable farming : start from now for future
Published on: 11 May 2021, 03:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now