Updated on: 15 June, 2021 11:05 PM IST
ഗോമൂത്രം.

ജൈവകൃഷിയിൽ തൽപരരായ എല്ലാവരും ഉപയോഗിക്കുന്ന പ്രധാന  ജൈവവളമാണ് ഗോമൂത്രം. ഗോമൂത്രം കൊണ്ട് നിരവധി മാർഗങ്ങൾ കൃഷി ആദായകരമാക്കാൻ നമുക്ക് അവലംബിക്കാവുന്നതാണ്. ചെടിയുടെ വളർച്ചയ്ക്ക് വേരുകൾ ആവശ്യമായ എല്ലാ ഘടകങ്ങളും ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്നു എന്നതാണ് സത്യം.

അതിൽ പ്രധാനമാണ് വേരുകൾ, അവയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്നു. അവയിൽ പ്രധാനമാണ് എം പി കെ വളങ്ങൾ. അതായത് നൈട്രജൻ പൊട്ടാസ്യം ഫോസ്ഫറസ്. ചെടിയുടെ വളർച്ച ത്വരിത പെടുത്തുവാൻ പ്രധാനമാണ് നൈട്രജൻ. നൈട്രജന് വളം എന്ന സമ്പുഷ്ടമായി ഇതിലടങ്ങിയിരിക്കുന്നു.

എൻ പി കെ വളങ്ങൾ കൂടാതെ സൾഫർ, ഇരുമ്പ്, കാൽസ്യം,സോഡിയം, മാഗ്നനീംസ് തുടങ്ങിയവയും ധാരാളമായി ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്നു. ഗോമൂത്രം കീടങ്ങളെ പ്രതിരോധിക്കാനും അത്യുത്തമം. ഗോമൂത്രം നേർപ്പിച്ച് ചെടികളുടെ ഇലകളിൽ തളിച്ച് കൊടുക്കുന്നത് കീടങ്ങളെ അകറ്റുവാൻ നല്ലതാണ്. ഒരു ലിറ്റർ ഗോമൂത്രം 10 ലിറ്റർ വെള്ളം ചേർത്ത് 10 ദിവസം ഇടവേളകളിലായി ചെടിയുടെ ചുവടെ ഒഴിച്ചു കൊടുക്കുന്നതും ചെടിയുടെ വളർച്ച ത്വരിതപ്പെടുവാൻ പ്രയോജനകരമാണ്.

ഇതിലടങ്ങിയിരിക്കുന്ന ചെമ്പ് എന്ന ഘടകം ഗോമൂത്രത്തെ കുമിൾനാശിനി ആയി പ്രവർത്തിക്കാൻ സഹായകമാകുന്നു. ഗോമൂത്രം പഴകുന്തോറും അതിൻറെ വീര്യം കൂടി കൂടിവരികയാണ് ചെയ്യുന്നത്. ഗോമൂത്ര കാന്താരി ലായനി ഇല തീനി പുഴു കളയും തണ്ടുതുരപ്പൻ പുഴുക്കളെയും അകറ്റുവാൻ മികച്ചതാണ്. ഒരു ലിറ്റർ ഗോമൂത്രം 10 ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ 30 ഗ്രാം കാന്താരി അരച്ച് ചേർത്തിട്ടുള്ള ലായനി ചെടികളിൽ തെളിച്ചു കൊടുത്താൽ ഒരുതരത്തിലുള്ള പുഴുക്കളും ചെടിയെ ആക്രമിക്കില്ല.

ടെക്ടേൺ കൃഷിയറിവുകൾ

English Summary: One litre cow urine for planth growth regulation
Published on: 15 June 2021, 11:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now