Updated on: 25 January, 2024 11:45 PM IST
തേക്ക്

ഏറ്റവും പ്രധാനപ്പെട്ടതും വളരെയധികം ഡിമാൻഡുള്ളതുമായ മരമാണ് തേക്ക്. റബർകൃഷിയിൽ വിജയം വരിച്ച കേരളത്തിലെ കർഷകർക്ക് തേക്ക് കൃഷി അനായസകരമായിരിക്കും. നല്ല തടിക്കുള്ള എല്ലാ ഗുണങ്ങളും തേക്കിനുണ്ട്. ഈട്, ഉറപ്പ് എന്നിവയിൽ തേക്കിനോട് മത്സരിക്കാൻ അധികം മരങ്ങളില്ല. വീടിനും വീട്ടുപകരണങ്ങൾക്കും ഏറ്റവും അനുയോജ്യമായ തടിയായി തേക്കിനെയാണ് കണക്കാക്കുന്നത്.

തേക്കിൻ തോട്ട നിർമാണത്തിന് തൈകളുണ്ടാക്കാൻ ഒരു വർഷം മുമ്പ് കായ് തവാരണയിൽ പാകണം. ഒരു ചതുരശ്രമീറ്റർ ബെഡ്ഡിൽ 300 ഗ്രാം കായകൾ പാകാവുന്നതാണ്. ഇതിൽ നിന്ന് ഏകദേശം 200 തൈകൾ ലഭിക്കും. തോട്ടത്തിൽ നടാൻ ഒരു വർഷം പ്രായമായ തൈകൾ പറിച്ചെടുത്ത് ഒന്നേകാൽ സെന്റീമീറ്റർ നീളത്തിൽ തണ്ടും 15 സെന്റീമീറ്റർ നീളത്തിൽ വേരും നിർത്തി ബാക്കി ഭാഗങ്ങൾ മുറിച്ചു കളഞ്ഞു സ്റ്റമ്പ് ഉണ്ടാക്കാം.

കൃഷി രീതി

രണ്ടോ മൂന്നോ മീറ്റർ അകലത്തിലാണ് തേക്ക് നടേണ്ടത്. മറ്റു വിളകളുടെ കൂടെയാണെങ്കിൽ നാലു മീറ്ററോ അഞ്ചു മീറ്ററോ അകലത്തിൽ നടാം. ഉഴുതൊരുക്കിയ നിലത്ത് 45X45X45 സെ.മീ കുഴികളെടുക്കണം. മൺസൂൺ ആരംഭത്തിൽ ആദ്യ മഴ കിട്ടുമ്പോൾത്തന്നെ തൈകൾ നടാം. തവാരണകളിൽ നിന്ന് വളരെ വിദൂര പ്രദേശങ്ങളിൽ സ്റ്റമ്പുകൾ കൊണ്ടു വരുമ്പോൾ രണ്ടറ്റവും മുറിച്ചു നടുന്നത് നന്നായിരിക്കും. നട്ടുകഴിഞ്ഞ് ഉണക്കുണ്ടായാൽ നനയ്ക്കണം. നടുമ്പോൾ എൻപികെ 15:15:15 100 ഗ്രാം കുഴിയിൽ ഇട്ടു കൊടുക്കണം. പിന്നീട് വർഷം 50 ഗ്രാം തോതിൽ ഓഗസ്‌റ്റ്-സെപ്റ്റംബറിൽ നൽകണം. 2X2 മീറ്റർ അകലത്തിൽ നട്ടാൽ ഹെക്ടറിൽ 2500 തൈകൾ നടാം. ഇതിന് 40,000 രൂപയോളം ചെലവാകും. നട്ട സ്റ്റമ്പുകൾ രണ്ടാഴ്‌ചയ്ക്കം മുളച്ചില്ലെങ്കിൽ അവ പോക്കുതൈകളായി കണക്കാക്കി അവയുടെ സ്ഥാനത്ത് പുതിയ സ്റ്റമ്പുകൾ നടണം.

നട്ടുകഴിഞ്ഞ് ആദ്യത്തെ രണ്ടുമൂന്നു വർഷങ്ങ ളിൽ വർഷംതോറും മൂന്നുപ്രാവശ്യം കളകൾ വെട്ടി ക്കളയണം.

വിളവെടുപ്പ്

7-8 വർഷമാകുമ്പോൾ ആദ്യ തെരഞ്ഞു വെട്ടൽ നടത്തണം. ആരോഗ്യം കുറഞ്ഞവയാണ് നീക്കം ചെയ്യേണ്ടത്. ഹെക്ടറിൽ 2000 മരങ്ങളെങ്കിലും ഉണ്ടാകും. ഇതിൽ 1000 എണ്ണം വെട്ടാം. 125 രൂപ വീതമെങ്കിലും ഒരു കഴയ്ക്കു കിട്ടും വരുമാനം 1,25,000 രൂപ. രണ്ടാമത്തെ തെരഞ്ഞു വെട്ടൽ 13-14 വർഷത്തിൽ നടത്താം. 500 എണ്ണം നിർത്തി 500 എണ്ണം വെട്ടണം. 300 രൂപ വീതം ഒരു തടിക്കു കിട്ടിയാൽ വരുമാനം 1,50,000 രൂപ. ഇരുപതു വർഷമാകുമ്പോഴാണ് അടുത്ത മുറിക്കൽ.

10 മീറ്റർ നീളത്തിൽ 60 സെന്റീ മീറ്റർ വണ്ണത്തിലുള്ള തടികളെങ്കിലും കിട്ടും. 250 എണ്ണം മുറിക്കാം. ആകെ 56 ക്യുബിക് മീറ്റർ മരമുണ്ടാകും ക്യുബിക് മീറ്ററിന് 7,500 രൂപ വീതം കിട്ടിയാൽ വരുമാനം 4,20,000 രൂപ. മുപ്പതാം വർഷം ബാക്കിയായ 250 തേക്കിന് 12 മീറ്റർ നീളവും 75 സെന്റീ മീറ്റർ വണ്ണവുമുണ്ടാകും. 105 ക്യുബിക് മീറ്റർ മരും കിട്ടും. ക്യുബിക് മീറ്ററിന് 15,000 രൂപ തോതിൽ വിലകൂട്ടിയാൽ വരുമാനം 15,75,000 രൂപ. ഇതനുസരിച്ച് തേക്കുകൃഷിയിൽ നിന്ന് ഒരു ഹെക്ടരിൽ 30 വർഷം കൊണ്ടു കിട്ടുന്ന വരുമാനം 22,70,000 രൂപ ചെലവു കഴിച്ച് ലാഭം 22,30,000 രൂപ. 60 വർഷം കൊണ്ട് തേക്കിന് 45 മീറ്റർ ഉയരവും 220 സെൻ്റീമീറ്റർ ചുറ്റുളവും ഉണ്ടാകും. 100 വർഷം കഴിഞ്ഞാൽ കാര്യമായ വളർച്ചയില്ല.

English Summary: One year old teak saplings is good for farms
Published on: 25 January 2024, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now