Updated on: 11 October, 2022 2:22 PM IST
സവാള തൈകൾ

സവാള തൈകൾക്ക് പ്രായത്തേക്കാൾ ഉപരി കുട വണ്ണമാണ് പറിച്ചുനടുന്നതിനായി ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകം

ശീതകാല പച്ചക്കറി വിളകളായ ക്യാബേജ്, കോളീഫ്ളവർ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയെല്ലാം തന്നെ കേരളത്തിലെ സമതലങ്ങളിൽ പ്രചുരപ്രചാരത്തിലായി കഴിഞ്ഞു. വിള ദൈർഘ്യം അൽപം കൂടുതലാണെങ്കിലും ഇക്കൂട്ടത്തിൽപ്പെടുത്താവുന്ന ഒന്നാണ് സവാള

അടുക്കളയിലെ റാണി എന്നാണല്ലോ സവാള (അലിയം സെപ്) അറിയപ്പെടുന്നത്. ഇന്നത്തെ ഭക്ഷണ രീതിയിൽ അത്രയ്ക്ക് പ്രാധാന്യം സവാളയ്ക്കുണ്ട്. കേരള കാർഷിക സർവ്വകലാശാല ഏതാണ്ട് പത്ത് വർഷം മുമ്പാണ് കേരളത്തിലെ സമതലങ്ങളിൽ സവാള കൃഷി പരീക്ഷിച്ചതും പിന്നീട് വിള ശുപാർശയിൽ ഉൾപ്പെടുത്തിയതും.

മഴകുറഞ്ഞ ഒരു കാലാവസ്ഥയാണ് സവാള കൃഷിയ്ക്ക് ഏറ്റവും യോജിച്ചത്. ഏതാണ്ട് 75 സെ.മി താഴെ മഴ ലഭിക്കുന്ന ഇടങ്ങളാണ് സവാള കൃഷിക്ക് അനുയോജ്യം. കൃഷിയുടെ ആദ്യ വളർച്ചാകാല കുറവുള്ളതും തണുപുള്ളതുമായ ഒരു അ വസ്ഥയും പിന്നീട് സവാള രൂപാതരപ്പെടുന്നതോടെ കുടിയ ദിനദൈർഘവും അന്തരീക്ഷ ഊഷ്മാവും ആകാം. അതുകൊണ്ട് തന്നെ കേരളത്തിലെ സമതലങ്ങളിൽ മഞ്ഞു കാലമെന്ന് പറയുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ തുറസായ കൃഷിയിടങ്ങളിൽ സവാള കൃഷി സാധ്യമാണെന്ന് പഠനങ്ങളിൽ നിന്നും കത്തിയിട്ടുണ്ട്. ഈ കാലങ്ങ ളിൽ മധ്യകേരളത്തിൽ ലഭിക്കുന്ന ശരാശരി മഴ 40 - 50 സെ.മി ആണ്. നല്ല വളക്കൂറും നീർവാർച്ചയും പുളിരസം കുറഞ്ഞതുമായ മണ്ണാണ് സവാള കൃഷിക്ക് യോജിച്ചത്.

നഴ്സറി

നഴ്സറികളിൽ മുളപ്പിച്ച് പാകമായ തൈകൾ കൃഷിയിടത്തിൽ നടുന്ന രീതിയാണ് കേരളത്തിന് അനുയോജ്യമായത്. നവംബർ മാസത്തോടെ കൃഷിയിടത്തിൽ നടണം എന്നുള്ളതു കൊണ്ട് ഒക്ടോബർ ആദ്യ വാരത്തോടെ വിത്ത് പാകേണ്ടതാണ്. ഇതിനായി മഴമറയിൽ ചെറുതടങ്ങൾ എടുത്ത് അതിൽ വരിയായി വിത്തുകൾ പാകാം. വിത്ത് പ്രോട്രേകളിലും പാകാം. അതിലെ ഓരോ കുഴിയിലും രണ്ടോ മൂന്നോ വിത്ത് വീതം പാകാവുന്നതാണ്. നഴ്സറിയിൽ ആവശ്യാനുസരണം നന കൊടുക്കേണ്ടതാണ്. വളർച്ച ത്വരക ങ്ങളുടെ ഇലതളിയും ശ്രദ്ധയോടെ നൽകേണ്ടതാണ്.

കൃഷിയ്ക്കായി ഒരു സെന്റ് സ്ഥലത്തയ്ക്ക് 30 ഗ്രാം വിത്ത് വേണ്ടി വരും. ഇതിനായി ഉദ്ദേശം രണ്ട് ചതുരശ്രമീറ്റർ നഴ്സറി ഇടം കരുതേണ്ടതാണ്. ഒരു സെന്റ് കൃഷിയിടത്തിലേക്ക് 1000 മുതൽ 1500 തൈകൾ വേണ്ടി വരും.

ആറ് മുതൽ എട്ട് ആഴ്ച്ച പ്രായമായ തൈകൾ ആണ് പറിച്ചു നടേണ്ടത്. ഈ പ്രായമാകുമ്പോഴേക്കും തൈകളുടെ കട ഭാഗത്ത് ഏതാണ്ട് ഒരു സെ.മീറ്റർ വണ്ണം ഉണ്ടായിരിക്കും. തൈകൾ പ്രായത്തേക്കാൾ ഉപരി കുട വണ്ണമാണ് പറിച്ചുനടുന്നതിനായി ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകം.

ഇനങ്ങൾ

കേരള കാർഷിക സർവ്വകലാശാല നടത്തിയ പഠനങ്ങളിൽ സമതലങ്ങളിലേക്ക് യോജിച്ച ഇനങ്ങളാണ് N-53, അഗ്രിഫൗണ്ട് ഡാർക്ക് റെഡ്, അഗ്രി ഫൗണ്ട് ലൈറ്റ് റെഡ്, അർക്കാ പ്രഗതി, ആർക്കാ കല്യാൺ, ഭീമ ശക്തി, ഭീമ സുഷർ, ബാംഗ്ലൂർ ഉള്ളി അഥവാ റോസ് ഉള്ളി ഇനത്തിൽപ്പെട്ട വലുപ്പം കുറഞ്ഞ ഇനങ്ങളായ അഗ്രി ഫൗണ്ട് റോസ്, അർക്കാ ബിന്ദു, വെള്ളയിനങ്ങളായ അഗ്രി ഫൗണ്ട് വൈറ്റ്, ഭീമ ശ്വേത, ഭീമ ശുഭ എന്നിവയും.

കേരള കാർഷിക സർവ്വകലാശാല നടത്തിയ പഠനങ്ങളിൽ സമതലങ്ങളിൽ നവംബർ മധ്യവാരത്തോടെ തൈകൾ നടുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ നടുന്നതിനായി നഴ്സറി ഒരുക്കൽ, വിത്ത് ശേഖരിക്കൽ തുടങ്ങി ഒരുക്കങ്ങൾ സെപ്റ്റംബർ അവസാന വാരത്തോടെ ആരംഭിക്കേണ്ടതാണ്.

പൂർണ്ണമായും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. നന്നായി കിളച്ച് സെന്റൊന്നിന് 100 കിലോ ജൈവവളം എന്ന തോതിൽ നൽകി നിലം ഒരുക്കാം. കേരളത്തിലെ മണ്ണിൽ പുളിരസം പൊതുവെ കുടുതലാണ് എന്നത് കൊണ്ട് സെന്റൊന്നിന് രണ്ട് കിലോ വീതം കുമ്മായം ഇട്ട് പാകപ്പെടുത്തിയ കൃഷിയിടത്തിൽ വേണം കൃഷിയിറക്കാൻ.

നനയ്ക്കാനുള്ള സൗകര്യം കണക്കാക്കി ചെറുതടങ്ങളിലോ, വാരങ്ങൾ എടുത്ത് അതിന് ഇരുവശമായോ തൈകൾ നട്ട് കൊടുക്കാം. തൈകൾ തമ്മിൽ ഒരു ചാൺ അകലം അഥവാ 10 സെ മീ അകലം ഉണ്ടായിരിക്കണം. വരികൾ തമ്മിൽ 20 സെ. മീറ്ററും. തൈകൾ നഴ്സറിയിൽ നിന്നും ശ്രദ്ധയോടെ വലിച്ചെടുത്ത് തലഭാഗം അരിഞ്ഞ് മാറ്റാവുന്നതാണ്. പ്രോടേകളിലുള്ള തൈകൾ ആണെങ്കിൽ വേരിനോട് ചേർന്നുള്ള മാധ്യമം അടക്കം നട്ടുകൊടുക്കാം. വീട്ടുവളപ്പിൽ ഗ്രോബാഗിലുള്ള സവാള കൃഷിയാണ് കർഷകർക്ക് ഏറെ താൽപര്യം. നല്ല ഇളക്കമുള്ള മണ്ണും മെച്ചപ്പെട്ട പരിപാലനവും ഈ രീതിയിൽ സാധ്യമാകുന്നു എന്നതുകൊണ്ടാണ്.

തൈകൾ നട്ട് മൂന്നാഴ്ച കഴിയുന്നതോടെ കുളകൾ നീക്കം ചെയ്ത് ആദ്യ വള പ്രയോഗം നൽകാം. സെന്റൊന്നിന് 400 ഗ്രാം ഫാക്ടംഫോസ് 200 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കാം. സവാളച്ചെടിക്ക് കാര്യമായ ഇലചാർത്തും വേരുപടലവും ഇല്ലെന്നുള്ളതു കൊണ്ട് ഇടവിട്ട് വളം ഇട്ട് കൊടുക്കുന്നതാണ് നല്ലത്. ആദ്യ വളത്തിനു ശേഷം രണ്ട് ആഴ്ച ഇടവിട്ട് 200 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും വീതം മൂന്നു തവണകളായി നൽകാം. കൂടുതലായി മണ്ണ് കയറ്റി കൊടുക്കേണ്ട ആവശ്യം ഇല്ല.

മണ്ണിലെ വളപ്രയോഗത്തിനൊപ്പം വളർച്ചാത്വരകങ്ങളുടെ ഇല തളി പ്രയോഗവും വിളവ് വർദ്ധിപ്പിക്കുന്നു എന്നാണ് അനുഭവം. കാൽസ്യം മഗ്നീഷ്യം, ബോറോൺ, സൾഫർ എന്നീ മൂലകങ്ങൾ സവാളയുടെ വളർച്ചയെ നല്ല തോതിൽ സ്വാധീനിക്കുന്നു എന്നാണ് പഠനങ്ങളിൽ കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സൂക്ഷ്മമൂലകകുട്ടുകളുടെ ഇലകളിയും പലപ്പോഴും ആവശ്യമായി വന്നേ തീരൂ.

വിളവെടുപ്പ്

തൈ നട്ട് ഏകദേശം രണ്ട് മാസം ആകുന്നതോടെ മണ്ണിനോട് ചേർന്ന ചെടിയുടെ കട ഭാഗത്തെ വണ്ണം കൂടുന്നതായും മണ്ണിനടിയിൽ സവാള രൂപപ്പെടുന്നു. കേരളത്തിലെ സമതലങ്ങളിൽ ഏകദേശം 80 - 85 ശതമാനം ചെടികളിൽ മാത്രമേ സവാള പൂർണ്ണമായും വികസിച്ച് വരാറുള്ളൂ. ഏതാണ്ട് 90-110 ദിവസം കഴിയുന്നതോടെ ചെടികൾ വാടി ഇല തണ്ട് ഒടിഞ്ഞ് വീഴുകയും സവാള തടത്തിൽ കണ്ട് തുടങ്ങുകയും ചെയ്യും. ഈ അവസരത്തിൽ മൂന്ന് നാല് ദിവസം നന നിർത്തി ഓരോ ചെടിയും വലിച്ച് എടുക്കാം.

ഇത്തരത്തിൽ വിളവെടുത്ത സവാള ഇലയടക്കം തണലിലോ ചായയിലോ നാലഞ്ചു ദിവസം നിരത്തിയിടാം. അതിനുശേഷം സവാളയോട് ചേർത്ത് ഒരു സെന്റിമീറ്റർ മുകളിൽ വച്ച് ഇലതണ്ട് മുറിച്ച് മാറ്റാം. ഇനി സവാള ഇളം വെയിലത്ത് ഇട്ട് ഉണക്കി സൂക്ഷിച്ച് വയ്ക്കാം. ഇത് മാസങ്ങളോളം കേട് കൂടാതെ സംഭരിക്കാം.

English Summary: Onion is cultivated by looking the base width
Published on: 11 October 2022, 02:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now