Updated on: 13 June, 2023 11:58 PM IST
ഓരില

ഒന്നോ രണ്ടോ വർഷം പ്രായമെത്തിയ റബർത്തോട്ടങ്ങളിൽ ഓരില ഇടവിളയായി കൃഷിയിറക്കുകയാണ് എളുപ്പം. ഓരില കൃഷിക്കായി റബർത്തോട്ടത്തിൽ എഴുപത്തിയഞ്ചു സെന്റീമീറ്റർ അകലത്തിൽ കുഴികളെടുക്കുക. കുഴികൾക്ക് ഒരടി വ്യാസവും അത്രയും തന്നെ ആഴവുമുണ്ടാകണം. കുഴികളിൽ ണങ്ങിപ്പൊടിഞ്ഞ കാലിവളവും മേൽമണ്ണും മിശ്രണം ചെയ്തു നിറയ്ക്കുക. കുതിർത്ത ഓരിലവിത്തും മണലും മിശ്രണം ചെയ്തത് ഒരു നുള്ള് കുഴികളിൽ വിതറുക. (ഇതിൽ ഏകദേശം പ്രന്ത്രണ്ടു് വിത്തെങ്കിലും ഉണ്ടാകണം). മുകളിൽ അരിച്ചെടുത്ത മേൽമണ്ണ് അരസെന്റിമീറ്റർ കനത്തിൽ വിതറുക.

ഓരിലയുടെ കിളിർത്തുവരുന്ന തൈകൾ തീരെ ചെറുതായിരിക്കുമെങ്കിലും ഇവ വേഗം വളരും; പ്രത്യേകിച്ചും അടിവളമായി കാലിവളം ചേർത്തിരിക്കുന്നതിനാൽ. ഓരിലയുടെ ചില്ലകളിൽ ഏതാനുമെണ്ണം മുകളിലേക്കും, ഏറിയകൂറും ചില്ലകൾ പാർശ്വങ്ങളിലേക്കും പടർന്നുവളരും. ഇതിന്റെ വളർച്ചയ്ക്ക് ഉതകും വിധം അന്യസസ്യങ്ങളെ തോട്ടത്തിൽ നിന്ന് നീക്കം ചെയ്യണം. ഏഴെട്ടു മാസംകൊണ്ട് ഓരില തോട്ടത്തിൽ വ്യാപിച്ചുകഴിയും. പ്രത്യേകിച്ചും ആദ്യ വർഷം കഴിഞ്ഞാൽ ഇതിന്റെ വിത്തുവീണ് പരശ്ശതം തൈകൾ തോട്ടത്തിൽ സ്വാഭാവികാവസ്ഥയിൽ കിളിർത്തുവരും. ഇവ കൂടി വളർന്നു പടരുന്നതോടെ കളസസ്യങ്ങൾക്ക് തോട്ടത്തിൽ ഇടമില്ലാതാകും.

ഓരിലയ്ക്ക് കാര്യമായ വളപ്രയോഗം ആവശ്യമായി വരില്ല. എങ്കിലും നന്നായി ഉണങ്ങിപ്പൊടിഞ്ഞ കാലിവളം ആണ്ടിൽ രണ്ടുതവണ മഴയുടെ ലഭ്യത മുൻനിർത്തി തോട്ടത്തിൽ വിതറിക്കൊടുക്കുന്നത് പ്രയോജനപ്രദമാണ്. ഒന്നരവർഷമെങ്കിലും പ്രായമെത്തിയ ശേഷമേ ഓരില വിളവെടുക്കാവൂ റബർതോട്ടത്തിലെ ഓരില ഒന്നാകെ വിളവെടുക്കരുത്. വലിയവ മാത്രം നിയത്രിതമായി തെരഞ്ഞുപറിക്കുക. ആണ്ടിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ തെരഞ്ഞുപറിച്ചുള്ള വിളവെടുപ്പാകാം. ഈ വിധത്തിലുള്ള വിളവെടുപ്പു വഴി തോട്ടത്തിൽ സ്ഥിരമായി ഈ ഔഷധച്ചെടി ഉണ്ടാകും. ഇപ്രകാരം അനേക വർഷങ്ങളോളം റബർത്തോട്ടത്തിലെ ഓരിലക്കുഷി നിലനിർത്താം. കാരണം വിത്തുവീണ് പിന്നെയും ധാരാളമായി തൈകൾ കിളിർത്തുവരുന്നുവെന്നതു തന്നെ. പിഴുതെടുക്കുന്ന ചെടികളിലെ വിത്ത് ഊർത്തിയെടുത്ത് മണ്ണിളകിയ അതേസ്ഥാനത്തു തന്നെ നിക്ഷേപിച്ചാൽ ഏറെ നന്നായിരിക്കും

റബർതോട്ടത്തിലെ ഓരില പിഴുതെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി തൂമ്പ ഉപയോഗിക്കരുതെന്നതാണ് തൂമ്പ ഉപയോഗിച്ചാൽ റബറിന്റെ വേരുകൾക്കു ക്ഷതമേല്ക്കാനിടയാകും. അതിനാൽ തോട്ടത്തിലെ ഓരില കൈ കൊണ്ട് പിഴുതു ശേഖരിക്കണം. ഇതു മൂലം വേര് കുറച്ചൊക്കെ നഷ്ട പ്പെടുമെന്നതു ശരി തന്നെ.

ടാപ്പ് ചെയ്യുന്ന തോട്ടങ്ങളിലും ഓരില കൃഷി ചെയ്യാം. കാരണം നിയന്ത്രിത സൂര്യപ്രകാശത്തിലും നന്നായി വളരാൻ ശേഷിയുള്ള സസ്യൗഷധിയാണിത്. ടാപ്പ് ചെയ്യുന്ന തോട്ടങ്ങളിൽ ഓരിലകൃഷിക്കായി മേൽപ്പറഞ്ഞ വിധം വലിയ കുഴികളെടുക്കുക പ്രായോഗികമല്ലല്ലോ. അതിനാൽ എഴുപത്തിയഞ്ചു സെന്റിമീറ്റർ അകലത്തിൽ നടുന്ന ചെറിയ കുഴികളെടുത്ത് ഓരിലവിത്തു പാകുക. കുഴികളിൽ കാലിവളം ചേർക്കാൻ സൗകര്യമില്ലാത്തതിനാൽ അല്പം മസൂറിഫോസ്ഫേറ്റ് ചേർത്ത് പാകുന്നതു കൊള്ളാം

റബർത്തോട്ടത്തിൽ ഓരില കൃഷി ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങൾ അനവധിയാണ്. ഇത് ഒന്നാന്തരമൊരു ആവരണച്ചെടിയായി തോട്ടത്തെ സംരക്ഷിക്കുന്നു. മഴത്തുള്ളികൾ മണ്ണിൽ കുത്തനെ പതിക്കുന്നത് തടയുന്നു. മണ്ണാലിപ്പു തടയുന്നു. മണ്ണിലെ ഈർപ്പം നിലനിർത്തുകയും മണ്ണിന്റെ ജലസംഗ്രഹണശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. അഴുകിയ ഇലകൾ മണ്ണിലെ ജൈവാംശം വർധിപ്പിക്കുന്നു. കളകളുടെ വളർച്ചയെ തടയുന്നു. സൂക്ഷ്മജീവികൾ മുതൽ മണ്ണിരവരെയുള്ള ജീവികൾക്ക് ആവാസകേന്ദ്രമൊരുക്കുന്നു.

English Summary: oraila farming good for rubber farmers
Published on: 13 June 2023, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now