Updated on: 10 November, 2023 5:36 PM IST
ഓർക്കിഡുകൾ

ഓർക്കിഡുകൾ വളർത്താൻ ഏറ്റവും മാതൃകാപരമായ ഇടം തുറസ്സായ സ്ഥലങ്ങളാണ്. പക്ഷേ, ഇവിടെ വേണ്ടത്ര അളവിൽ തണൽ പ്രദാനം ചെയ്യുന്ന തണൽ വലകൾ (ഷെയ്ഡ് നെറ്റ്) വേണ്ടി വരുമെന്നു മാത്രം. പത്തുവർഷത്തിനു മേൽ പ്രായമായ തെങ്ങുകൾ വളരുന്ന തോട്ടങ്ങളുടെ തണലിലും ഓർക്കിഡ് വളർത്താവുന്ന സാഹചര്യം കേരളത്തിൽ ഉണ്ട്. എങ്കിലും തണൽ അമിതമാകുന്നത് നന്നല്ല.

അമിതമായ തണലിൽ വളരുന്ന ഓർക്കിഡുകൾ നന്നായി വളർന്നേക്കാം; പക്ഷേ, വളരെക്കുറച്ചു മാത്രമേ പുഷ്പിക്കാനിടയുള്ളു. അതു കൊണ്ടാണ് ഓർക്കിഡുകളുടെ കാര്യത്തിൽ തണലും വെളിച്ചവും ക്രമീകരിക്കുന്നത് പ്രധാനം എന്ന് പറയാറുള്ളത്. ഇതിൽ ഇനമനുസരിച്ച് വ്യത്യാസങ്ങളുണ്ടാകാം. ചിലയിനങ്ങൾ സൂര്യപ്രകാശത്തിൽ നന്നായി വളരും. ഉഷ്ണമേഖലാ പ്രദേശങ്ങളോടിഷ്ടമുള്ള ഓർക്കിഡുകളുടെ അനുയോജ്യമായ വളർച്ചക്ക് ആർദ്രതയും ഇളംചൂടുമുള്ള കാലാവസ്ഥയാണ് നല്ലത്. അന്തരീക്ഷ ആർദ്രത 50% മുതൽ 80 % വരെയുള്ള പ്രദേശങ്ങളിൽ ഓർക്കിഡ് വളർത്തുന്നത് മികച്ച പുഷ്പിക്കലിന് സഹായകമാകും.

ആവശ്യത്തിന് നനയും നീർവാർച്ചയും ഉറപ്പാക്കാൻ കഴിഞ്ഞാൽ തൈകൾ ചട്ടികളിലോ വാരങ്ങളിലോ നടാം. മരങ്ങളുടെ തടിയിൽ കെട്ടിവച്ചും, മരക്കഷണങ്ങൾ, ചകിരി എന്നിവയിൽ കെട്ടിത്തൂക്കിയിട്ടും വളർത്താം. വേലിയിലും മരത്തിലും പടർത്തി വളർത്താനും കഴിയും.

ഇനി ഓർക്കിഡുകൾ തറയിൽ നടുന്ന വിധം നോക്കാം. മോണോ പോഡിയൽ വിഭാഗം ഓർക്കിഡുകളുടെ അഗ്രഭാഗത്തു നിന്ന് മുറിച്ചെടുക്കുന്ന കഷണങ്ങൾ നീളത്തിലൊരുക്കിയ തടങ്ങളിൽ ചെടികൾ തമ്മിൽ 30 സെ.മീറ്ററും വരികൾ തമ്മിൽ 45 സെ.മീറ്ററും അകലം വരും വിധം നടാം. പഴകിയ തൊണ്ടിൻ കഷണങ്ങൾ തടത്തിൽ അയഞ്ഞ മട്ടിൽ നിരത്തി അതിൽ തണ്ടിൻ കഷണങ്ങൾ നട്ടാലും മതി.

ഇത്തരത്തിൽ ഒരു തടത്തിൽത്തന്നെ രണ്ടോ മൂന്നോ വരി ചെടികൾ നടാം. 50 % തണൽ വേണം തണ്ടുകൾക്ക് മുളപൊട്ടാൻ. ഏകദേശം മൂന്നു മീറ്റർ അകലത്തിൽ നാട്ടിയ മരത്തൂണുകളോ കോൺക്രീറ്റ് കാലുകളോ തമ്മിൽ കമ്പിയോ കയറോ ഉപയോഗിച്ച് ബന്ധിപ്പിച്ച് ചെടികൾ ചേർത്ത് കെട്ടാനും ഉപയോഗിക്കാം. സിംപോഡിയൽ ഓർക്കിഡുകൾ ശരാശരി 20 സെ.മീ. അകലത്തിൽ രണ്ടു വരിയായി നടാം.

English Summary: Orchid can be cultivated in coconut farms
Published on: 10 November 2023, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now