Updated on: 3 July, 2024 4:45 PM IST
ഓര്‍ക്കിഡുകള്‍

പ്രകൃതിയില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുന്നതിലും മലിനീകരണം നിയന്ത്രിക്കുന്നതിലും ഓര്‍ക്കിഡുകള്‍ക്ക് വലിയ പങ്കുണ്ട്. ശ്രദ്ധയും ചിട്ടയും കരുതലും ഉണ്ടെങ്കില്‍ ഏതു കാലാവസ്ഥയിലും വീട്ടില്‍ വളര്‍ത്താം. നല്ല രീതിയില്‍ കൃഷി ചെയ്താല്‍ മികച്ചവരുമാനവും ലഭിക്കും.

ആദ്യം ജൈവവളങ്ങളെക്കുറിച്ചു നോക്കാം. ചാണകം, കോഴിവളം, പന്നിവളം, ഫിഷ് അമിനോ ആസിഡ്, പിണ്ണാക്ക്, ഗോമൂത്രം, തേങ്ങാവെള്ളം എന്നിവയാണ് പ്രധാന ജൈവവളങ്ങൾ. അരാക്ക്നിസ്, അരാൻ പോലുള്ള ഓർക്കിഡുകൾക്ക് ചാണകം നല്ലതാണ്. പച്ചച്ചാണകവും പഴയചാണകവും തുല്യ അളവിൽ കലർത്തി ഒരു ഭാഗം ചാണകം 10 ഭാഗം വെള്ളത്തിൽ ലയിപ്പിച്ച് ഒഴിച്ചു കൊടുക്കാം. പച്ചച്ചാണകം മാത്രം കലക്കി തെളിയൂറ്റിയും ഒഴിക്കാം.

ചാണകവും വേപ്പിൻപിണ്ണാക്കും അല്ലെങ്കിൽ കടലപ്പിണ്ണാക്കും കൂടി കലക്കി വച്ച് അതിന്റെ തെളിയൂറ്റി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വെള്ളം ചേർത്തു നേർപ്പിച്ച് ചെടിച്ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഒരു ഭാഗം ചാണകം 20 ഇരട്ടി വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച് തെളി ഊറ്റി ഒഴിക്കുന്ന പതിവുമുണ്ട്. തൂക്കുചട്ടികളിൽ വളർത്തുമ്പോൾ പച്ചച്ചാണകം നേർപ്പിച്ച് ഇടയ്ക്കിടെ തളിക്കാം

കോഴിവളമാണ് മറ്റൊരു ജൈവവളം. ഇതിൽ 2 - 4.5% നൈട്രജൻ, 4.5 - 6% ഫോസ്ഫറസ്, 1- 2.4% പൊട്ടാഷ് എന്നിവയും ഏതാണ്ട് എല്ലാ സൂക്ഷ്മമൂലകങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു ചട്ടിക്ക് 20 ഗ്രാം കോഴിവളം മതിയാകും. അതും 10 - 12 സെ.മീറ്റർ താഴ്ചയിൽ ചേർക്കുകയും വേണം. ചേർത്താലുടൻ നനയ്ക്കാനും മറക്കരുത്. ഇതുപോലെ തന്നെ പന്നിവളവും ഒരു ഭാഗം 10 ഭാഗം വെള്ളവുമായി കലർത്തി തെളിയൂറ്റി അര ലിറ്റർ വീതം ഓരോ ചെടിയുടെ ചുവട്ടിലും ഒഴിക്കാം.

ജൈവവളത്തോടൊപ്പം ഓർക്കിഡ് ചെടികൾക്ക് കുറച്ച് രാസവളവും ചേർക്കാം. ഇവിടെയും ഓർക്കിഡ് കർഷകർ ദീർഘകാലമായി വിജയകരമായി ഉപയോഗിച്ചു വരുന്ന ചില രാസവളമിശ്രിതങ്ങളുണ്ട്.

English Summary: Orchid farming can be done by organic and chemical fertilizers
Published on: 03 July 2024, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now