Updated on: 8 July, 2024 4:12 PM IST
ജൈവപുത

സ്വാഭാവികമായ വസ്‌തുക്കളായ മരത്തൊലി, പുല്ല് ഗോതമ്പ്, നെല്ല് എന്നിവയുടെ കച്ചി, ഇലകൾ, കംപോസ്റ്റ്, അരിത്തവിട്, മരപ്പൊടി എന്നിവ ഉപയോഗിച്ചുള്ള പുത മണ്ണിൽ അഴുകി ചേരും. അവ മണ്ണിന്റെ വെള്ളം പിടിച്ചു നിർത്താനുള്ള ശേഷി വർദ്ധിപ്പിക്കും. കൃഷിയിടത്തിൽ ലഭ്യമായ ജൈവവസ്‌തുക്കൾ ഉപയോഗിച്ചുള്ള ജൈവപുത മണ്ണിൽ ജൈവാംശമായി മണ്ണിലെ പോഷകങ്ങൾ വർദ്ധിപ്പിക്കുകയും വളക്കൂറ് കൂട്ടുകയും ചെയ്യും. ഉണക്കു കാലത്ത് ജൈവപുത മണ്ണിലെ ഈർപ്പം കൂടുതൽ കാലം നില നിർത്തുന്നതിനും കാലാവസ്ഥയ്ക്ക് അനുസരിച്ച് 10 മുതൽ 15 ദിവസത്തേക്ക് നന നീട്ടിക്കൊണ്ടു പോകുന്നതിനും സഹായിക്കും.

മണ്ണിലെ ഈർപ്പം സംരക്ഷിക്കാൻ : മണ്ണിലെ സൂക്ഷ്മ‌ കാലാവസ്ഥ അനുകൂലമായി ക്രമീകരിക്കുന്നതു വഴി ഈർപ്പം നിലനിർത്തുന്നതിന് പുത സഹായിക്കും. ജൈവപുത മണ്ണിൻ്റെ പ്രതലത്തിൽ കളകൾ വളരുന്നത് ഒഴിവാക്കുകയും ജലാംശം നീരാവിയാകുന്നത് കുറയ്ക്കുകയും മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കുകയും ചെയ്യും.

മണ്ണിൽനിന്ന് ഈർപ്പം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള മുകൾപ്പരപ്പിലെ വെള്ളം ഒഴുകുന്നത് സാവധാനത്തിലാക്കുന്നതിനും കൂടാതെ മണ്ണിൽ ആവശ്യത്തിന് വെള്ളം സൂക്ഷിച്ചു വയ്ക്കുന്നതിനും വിളകൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വളരുന്നതിനും സഹായിക്കും.

ജൈവ പുത വെള്ളം നീരാവിയായി നഷ്ടപ്പെടുന്നത് കുറയ്ക്കുകയും ജലസേചനത്തിൻ്റെ ആവശ്യകത കുറയ്ക്കുകയും പരിസ്ഥിതി മെച്ചപ്പെടുത്തുകയും മണ്ണിലെ വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

ജലാംശം നീരാവിയാകുന്നത് കുറയ്ക്കുന്നു: ജൈവവിള അവശിഷ്ടങ്ങൾ ഉപയോഗിച്ചുള്ള പുത മണ്ണിൽ മഴവെള്ളം താഴേക്ക് ഇറങ്ങുന്നതിനും, നീരാവിയായി പോകുന്നതിനും ഇടയിലെ മാധ്യമമായി പ്രവർത്തിക്കുന്നു. പുത മഴവെള്ളം ഒഴുകിപ്പോകുന്നത് കുറയ്ക്കുകയും മണ്ണിൻ്റെ ഉപരിതലത്തിലെ മഴവെള്ളത്തെ പിടിച്ചു നിർത്തുകയും അതു വഴി വെള്ളത്തിന് മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് കൂടുതൽ സമയം നല്കുകയും ചെയ്യുന്നു.

English Summary: Organic mulching protects soil
Published on: 08 July 2024, 04:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now