Updated on: 18 March, 2022 9:45 AM IST
ജൈവിക കീടനിയന്ത്രണം ജൈവകൃഷിയിൽ പരമപ്രധാനമായ ഒന്നാണ്

സസ്യജന്യ കീടനാശിനികൾ ഉപയോഗിച്ചുള്ള ജൈവിക കീടനിയന്ത്രണം ജൈവകൃഷിയിൽ പരമപ്രധാനമായ ഒന്നാണ്. ലോകത്താകമാനം 2400 ഓളം കീടനാശകശേഷിയുള്ള സസ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നിലധികം രാസവസ്തുകളിലൂടെ ആണ് ഓരോ സസ്യവും കീടങ്ങളെ നേരിടുന്നത്.

ഒരു സസ്യത്തിന് മിക്കവാറും ഒരു ഇനത്തിൽപ്പെട്ട കീടങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള ശേഷം മാത്രമേ കാണുകയുള്ളൂ. ജൈവകീടനാശിനി ചെടികളുടെ കീടരോഗ പ്രതിരോധശേഷി പലതരത്തിലാണ്. കീടങ്ങളെ ആകർഷിക്കുന്നവ അകറ്റുന്നവ, വിശപ്പ് ഇല്ലാതാക്കുന്നവ, വരൾച്ച മുരടിക്കുന്നവ എന്നിങ്ങനെ വിവിധ രീതിയിൽ ഇവ പ്രവർത്തിക്കുന്നു. ഒന്നിലേറെ രാസപദാർഥങ്ങൾ കേന്ദ്രീകരിക്കുന്ന പ്രവർത്തനം ആയതിനാൽ കീടങ്ങൾക്ക് പ്രതിരോധശേഷി കൈവരിക്കാനുള്ള സാധ്യതയും വിരളമാണ്. പുകയില സത്ത്, ആര്യവേപ്പ് എന്നിവ ഇതിൽപ്പെടുന്ന കീടനാശിനികളാണ്. കൊടുവേലി, കുരുമുളക്, തുളസി, വെളുത്തുള്ളി, അരളി, മാതളനാരകം വയമ്പ്, ആടലോടകം എന്നിവയിൽനിന്ന് കീട പ്രതിരോധശേഷിയുള്ള പദാർത്ഥങ്ങൾ വേർതിരിച്ചിട്ടുണ്ട്. പുകയില കഷായം, വെളുത്തുള്ളി, കഷായം, പഴക്കെണി, ശർക്കരക്കെണി, തുളസിക്കെണി, വേപ്പിൻകുരു മിശ്രിതം എന്നിവ ഉണ്ടാക്കാൻ സാധിക്കുന്ന ജൈവകീടനാശിനികൾ ആണ്. ഇവ കൂടാതെ ചാണകവും ഗോമൂത്രവും കീടങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.

Organic pest control using plant-based pesticides is one of the most important aspects of organic farming. Around 2400 pest control plants have been identified worldwide

ജൈവ കളനാശിനികൾ

സസ്യരോഗ ജനകങ്ങളായ സൂക്ഷ്മജീവികളെ ഉപയോഗിച്ചുകൊണ്ടാണ് ജൈവകീടനാശിനികൾ ഉൽപാദിപ്പിക്കുന്നത്. പരിസ്ഥിതി സൃഷ്ടിക്കാതെ കളനിയന്ത്രണം സാധ്യമാകുമെന്നതും ഇവയുടെ ഗുണമാണ്. ഇന്ത്യയിൽ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ 11 ശതമാനവും കളനാശിനികൾ ആണ്. തോട്ടവിളകൾ തേയില, കാപ്പി എന്നിവയും നെല്ല്, ഗോതമ്പ് തുടങ്ങിയ കളനാശിനി ഉപയോഗം വ്യാപകം ആയിട്ടുണ്ട്. കോളിഗോ ജൈവകീടനാശിനിക്ക് ഒരു ഉത്തമ ഉദാഹരണമാണ്.

അനുബന്ധ വാർത്തകൾ :

മണ്ണിന്റെ pH തരം എങ്ങനെ വീട്ടിൽ തന്നെ തിരിച്ചറിയാം?

പോട്ടിങ് മിശ്രിതം എളുപ്പത്തിൽ തയ്യാറാക്കാം ഇവ ഉപയോഗിച്ചാൽ

English Summary: organic tips for plants health
Published on: 17 March 2022, 07:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now