1. Cash Crops

തേയില കൃഷിയും പരിപാലനവും

കാമല്ലിയ സൈനന്‍സിസ് എന്ന ശാസ്ത്രീയ നാമമുള്ള തേയിലയുടെ ജന്മദേശം നാഗാലാന്റും മണിപ്പൂരും ആസാം-മ്യാന്‍മാര്‍ ഉള്‍പ്പെടുന്ന ലുഷായ് കുന്നുകളും ചൈനയുടെ ഷീജാംഗ് പ്രോവിന്‍സും തായലന്റും വിയറ്റ്‌നാമും ഉള്‍പ്പെടുന്ന ഇടമാണ്. അവിടെ നിന്നാണ് ബ്രിട്ടീഷുകാര്‍ ഇതിനെ ശ്രീലങ്കയിലും കേരളത്തിലുമൊക്കെ എത്തിച്ചത്.ചൈന,ആസാം,കംബോഡിയ ഇനങ്ങളാണ് പ്രകൃതിദത്തം. അതില്‍ നിന്നും അനേകം ഹൈബ്രിഡുകളും ക്രോസുകളും ഉണ്ടായിട്ടുണ്ട്.

Ajith Kumar V R
Tea plantation-courtesy-chicagoplocyreview.org
Tea plantation-courtesy-chicagoplocyreview.org

കണ്ണന്‍ ദേവന്‍ തേയിലത്തോട്ടത്തിലെ ലായങ്ങളില്‍ കിടന്നുറങ്ങിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള മനുഷ്യര്‍ മലയിടിച്ചിലില്‍ മരണപ്പെട്ട ദുരന്ത വാര്‍ത്ത നാടിനെ നടുക്കിയിരിക്കയാണ്. എന്നും ദുരിതത്തിലാണ് തേയിലതോട്ടത്തിലെ തൊഴിലാളികള്‍.കൂലിക്കുറവും മലമ്പനി പോലെയുള്ള രോഗങ്ങളുമെല്ലാം വേട്ടയാടിയിട്ടും തലമുറകളായി തോട്ടം തൊഴില്‍ ചെയ്യുകയാണ് മനുഷ്യന്റെ രുചിക്കൂട്ടില്‍ പ്രധാന ലഹരിയായ തേയില നുള്ളി ഉണക്കി നമുക്ക് നല്‍കാനായി ഒരു കൂട്ടര്‍. ചായയിലെ കാഫിനാണ് നമ്മെ വീണ്ടും വീണ്ടും ചായകുടിക്കാന്‍ പ്രേരിപ്പിക്കുന്നത്. കാമല്ലിയ സൈനന്‍സിസ് എന്ന ശാസ്ത്രീയ നാമമുള്ള തേയിലയുടെ ജന്മദേശം നാഗാലാന്റും മണിപ്പൂരും ആസാം-മ്യാന്‍മാര്‍ ഉള്‍പ്പെടുന്ന ലുഷായ് കുന്നുകളും ചൈനയുടെ ഷീജാംഗ് പ്രോവിന്‍സും തായലന്റും വിയറ്റ്‌നാമും ഉള്‍പ്പെടുന്ന ഇടമാണ്. അവിടെ നിന്നാണ് ബ്രിട്ടീഷുകാര്‍ ഇതിനെ ശ്രീലങ്കയിലും കേരളത്തിലുമൊക്കെ എത്തിച്ചത്.ചൈന,ആസാം,കംബോഡിയ ഇനങ്ങളാണ് പ്രകൃതിദത്തം. അതില്‍ നിന്നും അനേകം ഹൈബ്രിഡുകളും ക്രോസുകളും ഉണ്ടായിട്ടുണ്ട്.

Tea plant-blog.nurserylive.com
Tea plant-blog.nurserylive.com

തേയില കൃഷി ഇങ്ങിനെ

തേയിലകൃഷിയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം കാലാവസ്ഥയാണ്. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും ധാരാളം മഴയും തേയിലയുടെ വളര്‍ച്ചക്ക് എല്ലാകാലത്തും ആവശ്യമാണ്.കേരളത്തിന്റെ പശ്ചിമഘട്ടത്തിലെ താഴ്വര മുതല്‍ കുന്നുകളുടെ മുകള്‍ഭാഗം വരെയുള്ള ചെരുവുകളില്‍ തേയില കൃഷി ചെയ്തുവരുന്നു. മിക്കവാറും എല്ലാ മണ്ണിനങ്ങളിലും തേയില വളരുമെങ്കിലും പുളിരസമുള്ള (പിഎച്ച് 5.0) മണ്ണാണ് കൂടുതല്‍ നല്ലത്.

ഇനങ്ങള്‍

ക്ലോണുകള്‍ - ഉപാസി -2,ഉപാസി-8,ഉപാസി-9,ഉപാസി-17,ടിആര്‍ഐ-2025,ടിആര്‍എഫ്-1
തൈകള്‍- ബിഎസ്എസ്-1, ബിഎസ്എസ്-2

നടീല്‍

വിത്ത് മുളപ്പിച്ച് തൈകള്‍ നടുകയാണ് പൊതുവായ രീതി. വിത്തിന്റെ അങ്കുരണശേഷി 6 മാസം വരെ നില്‍ക്കും. പാകുന്നതിനുമുന്‍പ് വിത്തുകള്‍ വെള്ളത്തിലിട്ട് മുങ്ങിക്കിടക്കുന്നവ മാത്രമെ മുളപ്പിക്കാനുപയോഗിക്കാവൂ. പാകി 4-6 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കാന്‍ തുടങ്ങും.9-12 മാസം പ്രായമായാല്‍ തൈകള്‍ പറിച്ചുനടാം. കിളിര്‍പ്പിച്ച വിത്ത് നേരിട്ട് തോട്ടത്തില്‍ നട്ടും നഴ്‌സറിയില്‍ വിത്ത് പാകി 12 മാസം മുതല്‍ 18 മാസം വരെ വളര്‍ച്ചയാകുമ്പോള്‍ തൈകള്‍ തോട്ടത്തില്‍ നട്ടും തേയില കൃഷി ചെയ്യാവുന്നതാണ്.

Tea nursery-utz.org
Tea nursery-utz.org

നഴ്‌സറിയിലെ വളപ്രയോഗം

അമോണിയം ഫോസ്‌ഫേറ്റ് (20:20) : 60 ഭാഗം ,പൊട്ടാസ്യം സള്‍ഫേറ്റ് : 24 ഭാഗം അല്ലെങ്കില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് : 20 ഭാഗം ,മെഗ്നീഷ്യം സള്‍ഫേറ്റ് : 16 ഭാഗം ഇങ്ങിനെ മിശ്രിതം ഉണ്ടാക്കണം. മിശ്രിതത്തിന്റെ 30 ഗ്രാം പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരാഴ്ച ഇടവിട്ട് തളിച്ചുകൊടുക്കണം. രണ്ടു ചതുരശ്ര മീറ്ററില്‍ വരുന്ന ഏകദേശം 450 ചെടികള്‍ക്ക് തളിക്കുന്നതിന് ഈ ലായനി മതിയാകും.

നിലമൊരുക്കല്‍

പുതുതായി തോട്ടം വച്ചുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലെ മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ അവയുടെ വേരുകള്‍ മണ്ണില്‍ നിന്നും കഴിയുന്നത്ര നീക്കം ചെയ്യേണ്ടതുണ്ട്. വേര് രോഗങ്ങളെ തടയാന്‍ ഇത് ഉപകരിക്കും. കുറ്റിക്കാടുകള്‍ തീയിടുന്നത് നല്ലതല്ല. ഇത് മണ്ണിന്റെ പുളിരസം കുറയ്ക്കാന്‍ ഇടയാക്കും. അതിനാല്‍ വെട്ടിമാറ്റുകയാണ് ചെയ്യേണ്ടത്. പഴയതോട്ടത്തില്‍ വീണ്ടും കൃഷി ഇറക്കുമ്പോള്‍ പ്രായം ചെന്ന സില്‍വര്‍ ഓക്ക് മരങ്ങള്‍ റിങ്ങ് ബാര്‍ക്കിംഗ് ചെയ്ത് മാറ്റുകയും പ്രായം കുറഞ്ഞവ നിര്‍ത്തുകയും വേണം.

നടീല്‍ അകലം

മുക്കോണ്‍ അഥവ അപ് ആന്റ് ഡൗണ്‍ രീതിയില്‍ നടുന്നതിന് 1.2 മീX 1.2 മീ( 6800 ചെടി/ ഹെക്ടര്‍ )
സമോച്ച രേഖകളില്‍ (കോണ്‍ടൂര്‍) ഒറ്റവരിയായി നടുന്നതിന് 1.2X 0.75 മീ( 10800 ചെടി / ഹെക്ടര്‍)
സമോച്ച രേഖകളില്‍ ഇരട്ട വരിയായി നടുന്നതിന് 1.35X 0.75മീ X 0.75 മീ ( 13200 ചെടി /ഹെക്ടര്‍)

തൈ നടുന്നതിനായി പാരക്കോലോ മറ്റേതെങ്കിലും ഉപകരണങ്ങളോ കൊണ്ട് 30X45 സെ.മീ അളവിലുള്ള കുഴികളെടുക്കണം. കളിമണ്‍ പ്രദേശങ്ങളിലും വരള്‍ച്ച ബാധിത പ്രദേശങ്ങളിലും കൂടുതല്‍ താഴ്ചയുള്ള (60 സെ.മീ) കുഴികളോ ചാലുകളോ എടുക്കുന്നതായിരിക്കും നല്ലത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ലഭിക്കുന്ന സ്ഥലങ്ങളില്‍ ജൂണ്‍-ജൂലൈയിലും വടക്ക് കിഴക്കന്‍ കാലവര്‍ഷം ലഭിക്കുന്നിടത്ത് സെപ്തംബര്‍-ഒക്ടോബറിലും തൈകള്‍ നടാം. പുളിരസം കുറവുള്ള (പിഎച്ച് 5.5ന് മുകളില്‍) ഇടങ്ങളില്‍ പൊടിരൂപത്തിലുള്ള അലൂമിനിയം സള്‍ഫേറ്റ് കുഴിയൊന്നിന് 100 ഗ്രാം എന്ന തോതില്‍ ഇട്ട് മണ്ണുമായി ചേര്‍ത്ത് കൊടുക്കണം.നടാനായി 12 മാസം പ്രായമായ തൈകള്‍ തെരഞ്ഞെടുക്കാം. നട്ടതിനുശേഷം ഹെക്ടറിന് 25 ടണ്‍ എന്ന തോതില്‍ പുതയിടണം.

വളപ്രയോഗം

നട്ട് രണ്ടുമാസത്തിനുശേഷം വളം ചെയ്യാം. വളത്തിന്റെ തോത് മണ്ണിന്റെ പിഎച്ച് അനുസരിച്ച് വ്യത്യാസപ്പെടും. മണ്ണിന്റെ പിഎച്ച് 4.5ലും കുറവുള്ള ഇടങ്ങളില്‍ ഒരു വര്‍ഷം പ്രായമായ ചെടിക്ക് 5 ഗഡുക്കളായി ഹെക്ടര്‍ ഒന്നിന് 180 കി.ഗ്രാം നൈട്രജനും 270 കി.ഗ്രാം പൊട്ടാസ്യം ഓക്‌സൈഡും 30 കി.ഗ്രാം മഗ്നീഷ്യം ഓക്‌സൈഡും നല്‍കണം.രണ്ടു വര്‍ഷം പ്രായമായ ചെടിക്ക് 6 ഗഡുക്കളായി ഹെക്ടര്‍ ഒന്നിന് 240 കി.ഗ്രാം നൈട്രജനും 360 കി.ഗ്രാം പൊട്ടാസ്യം ഓക്സൈഡും 40 കി.ഗ്രാം മഗ്‌നീഷ്യം ഓക്സൈഡും നല്‍കണം.മൂന്ന് വര്‍ഷം പ്രായമായ ചെടിക്ക് 6 ഗഡുക്കളായി ഹെക്ടര്‍ ഒന്നിന് 300 കി.ഗ്രാം നൈട്രജനും 450 കി.ഗ്രാം പൊട്ടാസ്യം ഓക്‌സൈഡും 50 കി.ഗ്രാം മഗ്നീഷ്യം ഓക്‌സൈഡും നല്‍കണം.നാല് വര്‍ഷവും അതില്‍ കൂടുതലും പ്രായമായ ചെടിക്ക് 6 ഗഡുക്കളായി ഹെക്ടര്‍ ഒന്നിന് 300 കി.ഗ്രാം നൈട്രജനും 300 കി.ഗ്രാം പൊട്ടാസ്യം ഓക്‌സൈഡും 50 കി.ഗ്രാം മഗ്നീഷ്യം ഓക്‌സൈഡും നല്‍കണം. ഹെക്ടറിന് 90 കി.ഗ്രാം എന്ന തോതില്‍ ഫോസ്ഫറസ് ഒറ്റത്തവണയായി നല്കണം. ഹെക്ടറില്‍ 13000 ചെടികളെങ്കിലും ഉണ്ട് എന്ന കണക്കിലാണ് ഈ വളപ്രയോഗം നിശ്ചയിച്ചിട്ടുളളത്.

മണ്ണിന്റെ പിഎച്ച് 4.5നും 5.5 നും ഇടയ്ക്കുള്ള സ്ഥലങ്ങളില്‍ ഒന്നാം വര്‍ഷം 180 കി.ഗ്രാം പൊട്ടാസ്യം ഓക്‌സൈഡും 270 കി.ഗ്രാം മഗ്നീഷ്യം ഓക്‌സൈഡും 5 ഗഡുക്കളായി നല്‍കാം.
രണ്ടാം വര്‍ഷം 240 കി.ഗ്രാം പൊട്ടാസ്യം ഓക്സൈഡും 360 കി.ഗ്രാം മഗ്‌നീഷ്യം ഓക്സൈഡും 6 ഗഡുക്കളായി നല്‍കാം. മൂന്നാം വര്‍ഷം 340 കി.ഗ്രാം പൊട്ടാസ്യം ഓക്‌സൈഡും 450 കി.ഗ്രാം മഗ്നീഷ്യം ഓക്‌സൈഡും 6 ഗഡുക്കളായി നല്‍കാം. നാലാം വര്‍ഷവും അതില്‍ കൂടുതലും വരുമ്പോള്‍ 300 കി.ഗ്രാം പൊട്ടാസ്യം ഓക്‌സൈഡും 300 കി.ഗ്രാം മഗ്നീഷ്യം ഓക്‌സൈഡും 6 ഗഡുക്കളായി നല്‍കാം. ഹെക്ടറിന് 90 കി.ഗ്രാം ഫോസ്ഫറസ് ഒറ്റത്തവണയായും ഒരു വര്‍ഷം നല്‍കാം.


മണ്ണിന്റെ പിഎച്ച് 5.5 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ഒന്നാം വര്‍ഷം 180 കി.ഗ്രാം നൈട്രജനും 60 കി.ഗ്രാം ഫോസ്ഫറസും 180 കി.ഗ്രാം പൊട്ടാസ്യം ഓക്സൈഡും 5 ഗഡുക്കളായി നല്‍കാം. രണ്ടാം വര്‍ഷം 240 കി.ഗ്രാം നൈട്രജനും 80 കി.ഗ്രാം ഫോസ്ഫറസും 240 കി.ഗ്രാം പൊട്ടാസ്യം ഓക്‌സൈഡും 6 ഗഡുക്കളായി നല്‍കാം.മൂന്ന് വര്‍ഷം മുതല്‍ കൊമ്പുകോതുന്നതുവരെ 300 കി.ഗ്രാം നൈട്രജനും 100 കി.ഗ്രാം ഫോസ്ഫറസും 300 കി.ഗ്രാം പൊട്ടാസ്യം ഓക്‌സൈഡും 6 ഗഡുക്കളായി നല്‍കാം. പ്രായപൂര്‍ത്തിയായ ചെടികള്‍ക്ക് വേണ്ടവളത്തിന്റെ തോത് ചെടിയുടെ വിളവിനെയും മണ്ണുപരിശോധനയുടെ ഫലത്തിനെയും ആശ്രയിച്ചിരിക്കും. എന്നാല്‍ നൈട്രജന്‍- പൊട്ടാസ്യം അനുപാതം കൊമ്പുകോതുന്നതിന്റെ ദശയനുസരിച്ചാണ്.

വളപ്രയോഗരീതി

മണ്ണില്‍ ഈര്‍പ്പമുള്ള സമയത്തുവേണം വളം ചേര്‍ക്കാന്‍. നൈട്രജന്‍,പൊട്ടാസ്യം എന്നീ മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള വളങ്ങള്‍ വിതറി മണ്ണുമായി കലര്‍ത്തുകയോ വെള്ളത്തില്‍ ലയിപ്പിച്ച് ഡ്രിപ്പ് രീതിയില്‍ നല്‍കുകയോ ചെയ്യാം. എന്നാല്‍ ഫോസ്‌ഫേറ്റ് വളങ്ങള്‍ 15-22 സെ.മീ ആഴത്തില്‍ എടുത്ത ചെറിയ ദ്വാരങ്ങളില്‍ നിശ്ചിത സ്ഥലത്തുമാത്രം ഇട്ടു കൊടുക്കുന്നതാണ് നല്ലത് .

കുറ്റിച്ചെടി രൂപീകരണം

ചെടി വേരുപിടിച്ച് കഴിഞ്ഞാല്‍ അത് പന്തലിച്ച് ഒരു കുറ്റിച്ചെടിയായി വളരുന്നതിനും വിളവെടുക്കുന്നതിന് സൗകര്യപ്രദമായ ഉയരം നിലനിര്‍ത്തുന്നതിനും വേണ്ടി അതിന്റെ വളര്‍ച്ചാ ദശകളില്‍ കാലാകാലം പല തൂപ്പുവെട്ടു പണികളും ചെയ്യേണ്ടതുണ്ട്. വിളവെടുക്കുമ്പോഴുളള ഇലനുള്ളലിന് മുമ്പ് ആദ്യമായി ചെയ്യേണ്ടത് തൂപ്പുവെട്ടുവഴി തണ്ടുകളുടെ ഒരു ചട്ടക്കൂട് ഒരുക്കുക എന്നതാണ്.

സെന്ററിംഗ് (കേന്ദ്രീകരണം)

ഏകദേശം മൂന്ന് വര്‍ഷത്തോളം ചെടിയെ യഥേഷ്ടം വളരാന്‍ അനുവദിച്ച ശേഷം വളരെ പുഷ്ടിയോടെ വളരുന്ന അഗ്രശാഖകള്‍ അവ പുറപ്പെടുന്നിടത്ത് വച്ച് തന്നെ മുറിച്ചുമാറ്റണം. നന്നേ താഴ്ത്തി, മൂത്ത 8-10 ഇലകള്‍ അവശേഷിക്കും വിധമാണ് മുറിക്കേണ്ടത്. നട്ട് 4-6 മാസത്തിനുശേഷം മണ്ണിലും അന്തരീക്ഷത്തിലും അവശ്യത്തിന് ഈര്‍പ്പമുള്ളപ്പോള്‍ വേണം ഇത് ചെയ്യാന്‍. ധാരാളം ശാഖകളുള്ള ചട്ടക്കൂടോടുകൂടി ലക്ഷണമൊത്ത കുറ്റിച്ചെടികള്‍ ഉണ്ടാകുന്നതിന് ഇത്തരം കേന്ദ്രീകരണം സഹായകമാണ്. കേന്ദ്രീകരണത്തിലും കൊമ്പുകോതലിനും ശേഷം ആദ്യത്തെ വിളവെടുപ്പ് നടത്താം. രണ്ട് തട്ടുകളിലായി, ആദ്യത്തേത് 35 സെ.മീ ഉയരത്തിലും പിന്നീട് 50 സെ.മീ ഉയരത്തിലും ആയി കൊളുന്ത് നുള്ളുന്നത് കൂടുതല്‍ നല്ലതാണ്. പച്ചനിറവും കടുപ്പം കുറവും 3-4 ഇലകളും ഒരു മുകുളവുമുള്ളതുമായ ശിഖരങ്ങളില്‍ നിന്നാണ് കൊളുന്ത് നുള്ളേണ്ടത്.

തണല്‍ ക്രമീകരണം

ദക്ഷിണേന്ത്യന്‍ കാലാവസ്ഥയില്‍ തേയിലയ്ക്ക് തണല്‍ മരമായി വളര്‍ത്താവുന്നതില്‍ ഏറ്റവും നല്ലത് സില്‍വര്‍ ഓക്കാണ്. വിത്ത് പാകി മുളപ്പിച്ച തൈകളാണ് നടാന്‍ ഉപയോഗിക്കുക. മണല്‍കലര്‍ന്നതും പിഎച്ച് 6.0 ഉള്ളതുമായ മണ്ണ് കൊണ്ട് ഒരു മീറ്റര്‍ വീതിയിലും സൗകര്യപ്രദമായ നീളത്തിലും തവാരണകള്‍ ഉണ്ടാക്കണം. വിത്ത് പാകിയശേഷം മണലും ചാരവും കലര്‍ന്ന മിശ്രിതം കൊണ്ട് മൂടണം. രണ്ട് മൂന്നാഴ്ചക്കുള്ളില്‍ വിത്ത് മുളക്കും. 6-9 മാസം പ്രായമായാല്‍ തൈകള്‍ നടാം. തേയില നട്ടവരിയില്‍ 6X6 മീ അകലത്തില്‍ സില്‍വര്‍ ഓക്കിന്റെ തൈകളും നടാം. ഹെക്ടറിന് 275 തൈകള്‍ എന്നതാണ് കണക്ക്. നടുന്നതിനുമുന്‍പ് കുഴിയൊന്നിന് 100 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും 400 ഗ്രാം ഡോളോമൈറ്റും മണ്ണുമായി ചേര്‍ത്ത് കൊടുക്കണം. കൂടാതെ മരമൊന്നിന് 100 ഗ്രാം നൈട്രജന്‍ -പൊട്ടാസ്യം മിശ്രിതവും വര്‍ഷത്തില്‍ രണ്ടുതവണയായി നല്‍കണം. കൂടാതെ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മരമൊന്നിന് 250 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും 1.1 കി.ഗ്രാം ബോറിക് ആസിഡ് കലര്‍ത്തിയ കുമ്മായവും( 1 കി.ഗ്രാം ഡോളോമൈറ്റ്+ 100 ഗ്രാം ബോറിക് ആസിഡ്) ചേര്‍ത്ത് കൊടുക്കേണ്ടതാണ്. ചെറിയ തണല്‍ മാത്രമെ തേയിലയ്ക്ക് ആവശ്യമുള്ളു. കൃഷി സ്ഥലത്തിന്റെ ചരിവും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരവും ചെടിയുടെ വളര്‍ച്ചയും കണക്കിലെടുത്താണ് തണല്‍ നല്‍കേണ്ടത്. നട്ട് 8-10 വര്‍ഷം കഴിയുമ്പോള്‍ 12X6 മീറ്ററായും 12 വര്‍ഷത്തിനുശേഷം 12X12 മീറ്ററായും ചെടികളുടെ അകലം ക്രമീകരിച്ച് ആവശ്യമായ തണല്‍ നിലനിര്‍ത്താം

പൊള്ളാര്‍ഡിംഗ്

കൂടുതല്‍ പാര്‍ശ്വ ശാഖകള്‍ ഉണ്ടാകുന്നതിന് പ്രധാന തണ്ട് മുറിച്ച് കളയുന്നതിനെയാണ് പൊള്ളാര്‍ഡിംഗ് എന്നു പറയുന്നത്. കൈമുട്ടിനൊപ്പം ഉയരത്തില്‍ മരത്തിന് 50 സെ.മീ വണ്ണമായാല്‍ പൊള്ളാര്‍ഡിംഗ് ചെയ്യാം. കൃഷിസ്ഥലത്തിന്റെ ഉയരത്തിനനുസരിച്ച് വേണം പൊള്ളാര്‍ഡിംഗ് നടത്താന്‍. പൊള്ളാര്‍ഡിംഗ് ചെയ്യുന്ന ഉയരത്തിന് താഴെ ഓരോ ദിശയിലേക്കും ഒരു കൊമ്പും മൂന്നോ നാലോ തട്ട് ഇലകളും നിലനിര്‍ത്തണം.

ശാഖകള്‍ മുറിച്ചു മാറ്റല്‍ ( ലോപ്പിംഗ്)

പാര്‍ശ്വ ശാഖകളില്‍ നിന്നും കുത്തനെ മുകളിലേക്ക് വളരുന്ന കമ്പുകള്‍ മുറിച്ചുമാറ്റുന്നതിനെയാണ് ലോപ്പിംഗ് എന്നു പറയുന്നത്. മഴ ആരംഭിക്കുന്നതിന് മുന്‍പ് ഇത് ചെയ്യണം. പാര്‍ശ്വശാഖകള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. സില്‍വര്‍ ഓക്കിന്റെ ആയുസ് 40 മുതല്‍ 60 വര്‍ഷം വരെയാണ്. പുതുതായി വച്ചുപിടിപ്പിച്ചിട്ടുള്ള മരങ്ങളില്‍ നിന്നും തണല്‍ ലഭിച്ചു തുടങ്ങിയാല്‍ പ്രായമായ മരങ്ങള്‍ മുറിച്ചുമാറ്റാം. സില്‍വര്‍ ഓക്ക് പിടിച്ചുകിട്ടുന്നത് വരെ താത്ക്കാലിക തണല്‍ നല്‍കുന്നതിനായി സ്ഥലത്തിന്റെ ഉയരമനുസരിച്ച് അക്കേഷ്യ,ഇന്‍ഡിഗോഫെറ,ഡെയിഞ്ച,കിലുക്കി എന്നിവ നടാം.

കൊളുന്ത് നുള്ളുന്നതിന് പത്ത് നിര്‍ദ്ദേശങ്ങള്‍

1. രണ്ടോ മൂന്നോ ഇലകള്‍ മുകുളത്തോടുകൂടിയാണ് നുള്ളേണ്ടത്.
2.മൂത്ത ഇല ജനുവരി-മാര്‍ച്ചില്‍ നുള്ളുക.
3. പുതിയ തളിര്‍പ്പ് മാസത്തിലെ ബാക്കി ദിവസങ്ങളില്‍ നുള്ളാം
4. കൂടുതല്‍ വിളവെടുക്കുമ്പോള്‍ 7-10 ദിവസത്തെ ഇടവേള നല്‍കണം
5.കുറച്ച് തവണ മാത്രം വിളവെടുക്കുമ്പോള്‍ 12-15 ദിവസം വരെ ഇടവേളയാകാം.
6.കൊളുന്തു നുള്ളുമ്പോള്‍ പൂര്‍ണ്ണവലിപ്പം പ്രാപിച്ച അഗ്രപത്രം( ബഞ്ചിസ്) നീക്കം ചെയ്യണം.
7. പാകമാകാത്ത തണ്ടുകള്‍ ഒഴിവാക്കുക
8.ശുപാര്‍ശ ചെയ്തിട്ടുള്ള തോതില്‍ മാത്രമെ കൊളുന്ത് നുള്ളാവൂ
9.വിളവെടുപ്പ് പെട്ടെന്നു നടത്താന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാം
10. പ്രായാധിക്യമുള്ള തോട്ടങ്ങളില്‍ വിളവെടുപ്പിന് പ്രത്യേക നടപ്പാതകള്‍ ഉണ്ടാക്കണം

തൂപ്പുവെട്ടല്‍ രീതികളും കാലവും

ഏപ്രില്‍-മെയ് മാസങ്ങളില്‍ പുനരുജ്ജീവനം നടത്തണം.ഇതിനായി 30 സെ.മീറ്ററിന് താഴെ മുറിക്കാം. ഇതേസമയം തന്നെ ഹാര്‍ഡ് പ്രൂണിംഗും നടക്കും. ഇതിന് 30-45 സെ.മീ മുറിക്കാം. ആഗസ്റ്റ് -സെപ്തംബറില്‍ ലൈറ്റ് പ്രൂണിംഗും മീഡിയം പ്രൂണിംഗും നടത്താം. മീഡിയത്തിന് 45-60 സെ.മീറ്ററും ലൈറ്റിന് 60-65 സെ.മീ മുറിക്കാം. ശുചീകരണ തൂപ്പുവെട്ടല്‍( സ്‌ക്കിഫിം
ഗ്) ഒക്ടോബറില്‍ നടത്താം. 65 സെ.മീ മുകളില്‍ മുറിക്കാം. തൂപ്പുവെട്ടിയതിനു ശേഷം മുറിപ്പാടില്‍ കോപ്പര്‍ ഓക്‌സിക്‌ളോറൈഡോ സള്‍ഫര്‍-ലിന്‍സീഡ് എണ്ണ(1:1) മിശ്രിതമോ തേക്കണം

സസ്യ സംരക്ഷണം

നഴ്‌സറിയില്‍ നിമാവിരകള്‍

ഇവ വേരുകളെ അക്രമിക്കുകയും അതുവഴി ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും. തവാരണകളിലെ മണ്ണിന്റെ താപപരിചരണം കൊണ്ട് ഇവയെ നിയന്ത്രിക്കാം. ജിഐ തകിടില്‍ 5 സെ.മീ കനത്തില്‍ മണ്ണ്-മണല്‍ മിശ്രിതം നിറയ്ക്കുക. തകിടിന്റെ അടിയില്‍ നിന്നും ചൂടേല്‍പ്പിക്കുക. മണ്ണ് നല്ലത് പോലെ ഇളക്കുകയും ആവശ്യത്തിന് നനയ്ക്കുകയും വേണം. പാകത്തിനുള്ള ചൂട് 60-65 ഡിഗ്രി സെല്‍ഷ്യസ് ആണ്. മണ്ണ് കൂടുതല്‍ ചൂടാവുന്നത് മാംഗനീസ് മണ്ണിനെ വിഷലിപ്തമാക്കും. പ്രായമായ മരങ്ങള്‍ക്ക് 2 കി.ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ഇട്ടുകൊടുക്കാം.

Tea disease-ahualoa.net
Tea disease-ahualoa.net

വേര് തീനിപ്പുഴു

ഇവ വേര് തിന്ന് നശിപ്പിക്കുന്നതിന്റെ ഫലമായിട്ട് ഇല കൊഴിയുകയും തടി ചീയുകയം ചെയ്യും. നന്നായി അഴുകാത്ത കാലിവളം ചേര്‍ക്കുന്നത് കീടബാധ വര്‍ദ്ധിപ്പിക്കും

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

നഴ്‌സറിയില്‍ താപ പരിചരണം കൊണ്ട് കീടത്തെ നിയന്ത്രിക്കാം. പുതുതായി സ്ഥലം ഒരുക്കുന്ന ഇടങ്ങളില്‍ ക്ലോര്‍പൈറിഫോസോ ക്വിനാല്‍ഫോസോ (0.05%) മണ്ണ് കുതിര്‍ക്കെ ഒഴിച്ചുകൊടുക്കുക. നടുന്ന സമയത്ത് തടം ഒന്നിന് 500 മി.ലി എന്ന തോതില്‍ ഒഴിക്കാം. നട്ടതിന് ശേഷം ചെടിയുടെ ചുവട്ടിലെ മണ്ണ് ഇളക്കിയതിനുശേഷം ഒരു ലിറ്റര്‍ മരുന്ന് ഒഴിച്ചുകൊടുക്കാം

മീലിമൂട്ട

താവരണയിലാണ് കീടാക്രമണം കൂടുതല്‍. ഇല ഞെട്ടില്‍ നിന്നും മുകുളങ്ങളില്‍ നിന്നും ഇവ നീരൂറ്റിക്കുടിക്കുന്നതിന്റെ ഫലമായി വേരുകളുടെ വളര്‍ച്ച തടസപ്പെടുകയും ഇലകള്‍ കൊഴിഞ്ഞ് ചെടി നശിക്കുകയും ചെയ്യും. ക്‌ളോര്‍പൈറിഫോസോ ക്വിനാല്‍ഫോസോ(0.05%) മണ്ണ് കുതിര്‍ക്കെ ഒഴിച്ച് കൊടുക്കുകയും ചെടിയില്‍ തളിച്ചുകൊടുക്കുകയും ചെയ്ത് മീലിമൂട്ടയെ നിയന്ത്രിക്കാം.

തണ്ടുതുരപ്പന്‍

പുതിയ തോട്ടങ്ങളില്‍ കൂട്ടമായി ഇവയെ കാണാം. ഇളം തണ്ടുകള്‍ തുരന്ന് ദ്വാരങ്ങളുണ്ടാക്കി വിസര്‍ജ്ജ്യവും ചെടിയുടെ അവശിഷ്ടങ്ങളും പുറന്തള്ളും. ചെടിക്കു ചുറ്റും വിസര്‍ജ്യവസ്തുക്കള്‍ കാണാം. കാപ്പിയും കൊക്കോയും ഇവയുടെ ആതിഥേയ സസ്യങ്ങളാണ്

Leaf disease- en.wikipedia.org
Leaf disease- en.wikipedia.org

ഹെപ്പിയാലിഡ് തുരപ്പന്‍

തേക്ക്,യൂക്കാലിപ്റ്റസ്,കൊങ്ങിണിച്ചെടി എന്നിവയെ ആക്രമിക്കുന്ന കീടമാണിത്. കട്ടികൂടിയ ശിഖരങ്ങളാണിവയ്ക്കിഷ്ടം. ശിഖരങ്ങളില്‍ ഇവയുണ്ടാക്കുന്ന ദ്വാരങ്ങള്‍ ചവച്ചരച്ച മരത്തിന്റെ അവശിഷ്ടങ്ങളും സില്‍ക്കും ഉപയോഗിച്ച് അടച്ചുവയ്ക്കും. കേടുവന്ന തണ്ടുകള്‍ മുറിച്ചുമാറ്റിയശേഷം ചോര്‍പ്പുപയോഗിച്ച് ക്വിനാല്‍ഫോസ് ദ്വാരങ്ങളിലൂടെ ഒഴിക്കുക. കളിമണ്ണുകൊണ്ട് ദ്വാരങ്ങള്‍ അടയ്ക്കുകയും വേണം.

മണ്ഡരികള്‍

തേയിലകൃഷിയുളള മിക്കയിടങ്ങളിലും കാണപ്പെടുന്ന കീടമാണിത്. നന്നേ ചെറുതും ചുവപ്പുനിറത്തോടു കൂടിയതുമായ മണ്ഡരി ഇലകളില്‍ നിന്ന് നീരൂറ്റിക്കുടിക്കും. വേനല്‍ക്കാലത്ത് ആക്രമണം രൂക്ഷമാകും. ക്വിനാല്‍ഫോസ് ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം

ഇലപ്പേനുകള്‍

തേയിലയെ ആക്രമിക്കുന്ന ഒരു പ്രധാന കീടമാണിത്. ഇലകളിലെ പച്ചപ്പ് കാര്‍ന്നുതിന്നുന്നതിന്റെ ഫലമായി അവ ലേസുപോലെയാകുന്നു. ഇലകള്‍ ചുരുണ്ട് പ്രതലം വികൃതമാകുകയും അരികുകള്‍ മഞ്ഞനിറമാകുകയും ചെയ്യും. ഫോസലോണ്‍,ക്വിനാല്‍ഫോസ്,ഡൈമെത്തോയേറ്റ് എന്നിവ തളിച്ച് ഇവയെ നിയന്ത്രിക്കാം

തേയിലക്കൊതുക്

ഇളം തണ്ട്, തളിരില,മുകുളങ്ങള്‍ എന്നിവയില്‍ നിന്നും നീരൂറ്റിക്കുടിക്കും. ഇത് നിരന്തരം സംഭവിക്കുമ്പോള്‍ ഇല ചുരുണ്ട്,വികൃതമാകുകയും തണ്ടുകള്‍ ഉണങ്ങുകയും ചെയ്യും. ആക്രമണം രൂക്ഷമാണെങ്കില്‍ ക്വിനാല്‍ഫോസ്-ഡൈക്‌ളോര്‍വേസ് മിശ്രിതം തളിക്കാം

വേരുരോഗങ്ങള്‍

കറുത്ത വേരുരോഗം

കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കുന്ന സ്ഥങ്ങളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്. വാട്ടം,ചീയല്‍,ഇല പൊഴിയാതെ തന്നെയുള്ള ഉണക്ക് എന്നിവയാണ് ലക്ഷണങ്ങള്‍. ചെടിക്കു ചുറ്റും 10 മീറ്റര്‍ ചുറ്റളവിലുള്ള പുത നീക്കം ചെയ്യണം. പത്ത് ലിറ്റര്‍ വെളളത്തില്‍ 30 ഗ്രാം മാങ്കോസെബ് കലര്‍ത്തിയശേഷം മണ്ണ് കുതിര്‍ക്കെ ഒഴിച്ച് കൊടുക്കണം. തോട്ടം വൃത്തിയായി സൂക്ഷിക്കുക. നടുന്ന സമയത്ത് കുഴിയൊന്നിന് 200 ഗ്രാം ജൈവകുമിളുകള്‍(ട്രൈക്കോഡെര്‍മ്മ,ഗ്ലയോക്‌ളാഡിയെ) ചേര്‍ക്കാം.ചുവപ്പ്/ തവിട്ട് വേരുരോഗം,വേരുമുറിയല്‍,സൈലേറിയ വേരുരോഗം എന്നിവയാണ് വേരിനെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍. തോട്ടശുചീകരണം,ജൈവീകനിയന്ത്രണോപാധികളുടെ ഉപയോഗം,രാസനിയന്ത്രണം(0.5% ട്രൈഡെമോര്‍ഫോ ഹെക്‌സാകോണസോളോ ഉപയോഗിച്ച് മണ്ണ് കുതിര്‍ക്കുക) എന്നിവയിലൂടെ വേരുരോഗങ്ങള്‍ നിയന്ത്രിക്കാം.

തണ്ടിനെ ബാധിക്കുന്ന രോഗങ്ങള്‍

കോളര്‍ കാന്‍കര്‍

പ്രായം കുറഞ്ഞ ചെടികളിലാണ് ആ രോഗം കാണുന്നത്. മുറിവിലൂടെയാണ് രോഗാണു ഉള്ളില്‍ കടക്കുന്നത്. ചരല്‍ കൂടുതലുള്ള മണ്ണിലെ കൃഷി,ആഴത്തിലുള്ള നടീല്‍,കണ്ണാടിഭാഗത്തോട് ചേര്‍ന്നുള്ള പുതയിടീല്‍,രാസവളപ്രയോഗം,ആയുധങ്ങല്‍ ഉപയോഗിക്കുമ്പോഴോ കള നീക്കുമ്പോഴോ ഉണ്ടാകുന്ന മുറിവുകള്‍, മണ്ണിലെ ഈര്‍പ്പക്കുറവ്,വേനല്‍ക്കാലങ്ങളിലെ ഉപരിതല ജലസേചനം എന്നിവ ഈ രോഗം ഉണ്ടാകാനുള്ള കാരണങ്ങളാണ്. മൊത്തത്തിലുള്ള വിളര്‍ച്ച,വളര്‍ച്ച മുരടിപ്പ്,തണ്ടിലുണ്ടാകുന്ന മുഴകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. കേടുവന്ന ഭാഗങ്ങള്‍ നീക്കം ചെയ്ത് മുറിപ്പാടില്‍ ചെമ്പ് ചേര്‍ന്ന കുമിള്‍നാശിനി തേയ്ക്കണം. തണ്ടിലുണ്ടാകുന്ന മുഴ,തടിചീയല്‍.കൊമ്പുണക്കം എന്നിവയാണ് തണ്ടിനെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍.

ബ്‌ളിസ്റ്റര്‍ ബ്‌ളൈറ്റ്

തളിരിലകളെയും നുള്ളിയെടുക്കാവുന്ന ഇളം തണ്ടുകളെയും രോഗകാരിയായ കുമിള്‍ ആക്രമിക്കുന്നു. കുമിള്‍ ബാധിച്ച് 3-10 ദിവസമാകുന്നതോടെ ഇലകളില്‍ വൃത്തത്തിലോ ദീര്‍ഘവൃത്തത്തിലോ ഉള്ള ഊത നിറത്തോടുകൂടിയ പുള്ളികള്‍ പ്രത്യക്ഷപ്പെടും. ഇവ ക്രമേണ പൊള്ളലുകളായി മാറി ചാരനിറം പ്രാപിച്ച് ഒടുവില്‍ വെളളയാകുന്നു. ഇലകള്‍ ചുരുണ്ട് വികൃതമാകുകയും തണ്ടുകള്‍ കേടുവന്ന ഭാഗത്ത് വച്ച് ഒടിഞ്ഞ് കരിഞ്ഞു പോകുകയും ചെയ്യും. കോപ്പര്‍ ഓക്‌സിക്ലോറൈഡ് 350 ഗ്രാം, പ്‌ളാന്റാമൈസിന്‍ 70 ഗ്രാം എന്ന തോതില്‍ 3-4 ദിവസം ഇടവിട്ട് തളിച്ച് രോഗം നിയന്ത്രിക്കാം.

(കടപ്പാട്- KAU, UPASI tea research foundation,kunoor)

Tea story
 
News of the tragic death of humans, including women and children, in a landslide in the Kannan Devan tea garden has shaken the country. The tea plantation workers are always in distress. Despite low wages and diseases like malaria, the plantation workers have been working in the plantation for generations. The caffeine in the tea makes us want addicted to it. The tea, scientifically known as Camellia sinensis, is native to Nagaland, Manipur, the Lushai Mountains, which include Assam and Myanmar, and China's Shijang Province, Thailand and Vietnam. From there, the British brought it to Sri Lanka and Kerala. The natural varieties are China, Assam and Cambodia. There have been many hybrids and crosses from it.
 
Tea cultivation
 
The most important factor influencing tea cultivation is climate. Humid climate and abundant rainfall are essential for the growth of tea at all times. Tea grows in almost all soils, but acidic (pH 5.0) soils are preferred. Varieties generally plant in Kerala are Upasi-2, Upasi-8, Upasi-9, Upasi-17, TRI-2025, TRF-1, BSS-1, BSS-2.The general method is to germinate the seeds and plant the seedlings. Seed germination period is up to 6 months. Seeds start germinating in 4-6 weeks after sowing. Seedlings can be transplanted at 9-12 months of age.Fertilizer application in the nursery are as follows.Ammonium phosphate (20:20): 60 parts, Potassium sulphate: 24 parts or Muriate of potash: 20 parts, Magnesium sulphate: 16 parts. Dilute 30 g of the mixture in 10 liters of water and spray at weekly intervals. This solution is enough to spray about 450 plants per two square meters.
 
Land preparation
 
When cutting down trees in areas where new gardening is intended, their roots should be removed as much as possible from the soil. This will help prevent root diseases. It is not good to burn bushes. This will reduce the acidity of the soil. So it needs to be removed. When replanting in the old garden, the old silver oak trees should be replaced by ring barking and the younger ones should be kept.Planting distance will be 1.2 m x 1.2 m (6800 plants / ha) for triangular or up and down planting,1.2X 0.75 m (10800 plants / ha) for single row planting in contours (contour),1.35X 0.75 m X 0.75 m (13200 plants / ha) for double row planting in contour logs.For planting the seedlings, pits measuring 30X45 cm should be made . It is better to take deeper (60 cm) pits or ditches in clay areas and drought affected areas. Seedlings can be planted in June-July in southwest monsoon seasons and in September-October in northeast monsoon seasons. In areas with low acidity (above pH 5.5) apply powdered aluminum sulphate at the rate of 100 gm per pit and mix with the soil. Seedlings up to 12 months old can be selected for transplanting. After planting, mulch should be applied at the rate of 25 t / ha.
 
Fertilizer application
 
Fertilizer can be applied two months after planting. The amount of fertilizer will vary depending on the pH of the soil.
 
 

യൂക്കാലിപ്റ്റസ്-മികച്ച മരുന്നു മരം

English Summary: Tea plantation and its caring

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds