Updated on: 7 September, 2023 11:13 PM IST
ഓരില

പയറുവർഗത്തിൽപ്പെട്ട ഒരു ഔഷധിയാണ് ഓരില. ഇതിനെ ഫാബേസി അഥവാ പാപ്പിലിയോണേസി കുടുംബത്തിൽപ്പെടുത്തിയിരിക്കുന്നു. "ഡെസ്മോഡിയം ഗാൻ ജെറ്റിക്കം' എന്ന് ശാസ്ത്രനാമം. ദശമൂലഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ ദിവ്യൗഷധിയുടെ ശാഖകൾ കനം കുറഞ്ഞ് നീളം കൂടിയവയാണ്. അതിനാൽ ഒറ്റനോട്ടത്തിൽ ഒരു വള്ളിച്ചെടിയാണെന്നു തോന്നാം. പക്ഷേ, കാണ്ഡഭാഗത്തിന്റെ വളർച്ച മന്ദഗതിയിലാണ്.

ഔഷധയോഗ്യമായ വേര് സാമാന്യം ഫലപുഷ്ടിയുള്ള മണ്ണിൽ അതിവേഗം വ്യാപിച്ചു വളരുന്നു. തണ്ടിന് ഇരുണ്ട ചാരനിറമാണുള്ളത്. ഇലകളുടെ പ്രത്യേകതയാണ് ഓരിലയെന്ന പേര് സിദ്ധിക്കാൻ കാരണം. കാണ്ഡാകൃതിയിലുളള ഒറ്റ ഇലയാണ് ഈ സസ്യത്തിന്റെ പ്രത്യേകത. പുഷ്പങ്ങൾ ശാഖാഗ്രങ്ങളിൽ കുലയായി കാണപ്പെടുന്നു. 3-4 സെ.മീറ്റർ നീളമുള്ള പരന്ന കായ്കൾ ധാരാളം ഉണ്ടാകും.

മണ്ണും കാലാവസ്ഥയും

ധാരാളം ജൈവാംശമുള്ള വെട്ടുകൽ പ്രദേശത്തും ചെമ്മണ്ണിലും ഓരില സമൃദ്ധമായി വളരും. ഒരു പരിധിവരെ നേരിയ തണൽ ഓരിലയുടെ കായികവളർച്ചയ്ക്ക് തടസമല്ല. എങ്കിലും സൂര്യപ്രകാശം തീരെ കുറഞ്ഞാൽ പൂവിടലും കായ്പിടിത്തവും യഥാസമയം നടക്കാൻ ബുദ്ധിമുട്ടാണ്. ഒപ്പം വീട്ടുവളപ്പിലെ ഔഷധസസ്യകൃഷി

വേരിന്റെ വിസ്തൃതവളർച്ചയും കുറയും ഉയർന്ന വൃക്ഷങ്ങളുടെ കീഴിൽ ഒരു രണ്ടാംനിര സസ്യമെന്ന നിലയ്ക്ക് വളർത്താം. ചുരുക്കത്തിൽ ആവശ്യത്തിന് അകലം നൽകിയിട്ടുള്ള തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി നടത്താം. വീട്ടുവളപ്പിലെ ഒരു ഔഷധിയെന്ന നിലയ്ക്ക് അലങ്കാര സസ്യങ്ങളോടൊപ്പമോ അതിർത്തിയിലോ നട്ടു വളർത്താം.

വിത്ത് ശേഖരണം

ഓരിലയിൽ പൂക്കാലം ഫെബ്രുവരി മുതൽ ഏപ്രിൽ മധ്യം വരെയാണ്. ജലാംശം അധികരിച്ച ഭൂമിയിൽ കാലഭേദമില്ലാതെ പൂവും കായും പിടിക്കുന്നതും സർവസാധാരണമാണ്. പരാഗണം കഴിഞ്ഞ് 40 ദിവസത്തിനുള്ളിൽ കായ്കളിൽ അരി ഉറച്ചുതുടങ്ങുന്നു. കായ്കൾ പഴുത്ത് തവിട്ടു നിറമാകുന്ന മുറയ്ക്ക് അവ പറിച്ച് ചെറിയ തുണി സഞ്ചിയിൽ നിറച്ച് നേരിട്ട് സൂര്യപ്രകാശമേൽപ്പിക്കുക. ആറു ദിവസത്തെ ഉണക്കിനുശേഷം സഞ്ചിയോടെ കൈ കൊണ്ടു തിരുമ്മി വിത്ത് വേർതിരിക്കാം. വിത്തിന് വിശ്രമമോ മറ്റു പരിചരണങ്ങളോ ആവശ്യമില്ല.

അടിസ്ഥാന വളവും വിതയും

സ്ഥലസൗകര്യം കുറഞ്ഞ വീട്ടുവളപ്പുകളിൽ പുരയിടത്തിന്റെ അതിരു ചേർന്ന് 50 സെ.മീ. വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണ കോരിയാണ് വിത്ത് പാകേണ്ടത്. താവരണകൾക്ക് 25 സെ.മീ. ഉയരം ക്രമീകരിക്കണം. ആഴത്തിൽ കിളച്ചാണ് താവരണകൾ തയാറാക്കേണ്ടത്. ഒരു ച.മീറ്റർ താവരണയിൽ 4 കിലോ ജൈവവളം വിത്ത് വിതയ്ക്കും മുൻപ് മേൽമണ്ണിൽ ചേർത്തിളക്കണം.

വിത്ത് വലിപ്പം കുറഞ്ഞതാണ്. വിതറി വിതയ്ക്കുമ്പോൾ ചെടികൾ തമ്മിലുള്ള അകലം ക്രമീകരിക്കുന്നതിന് വിത്തിന്റെ നാലിരട്ടി അളവ് ഉണങ്ങിയ പൂഴിമണ്ണ് ഒപ്പം ചേർത്തിളക്കി വിതയ്ക്കുക, ജൂൺ-ജൂലായ് മാസങ്ങളാണ് വിത്ത് വിതയ്ക്കാൻ ഏറ്റവും അനുയോജ്യമായ കാലം. തൈകൾ മുളച്ച് പൊന്തുന്നതുവരെയും ബാലാരിഷ്ടത കടക്കുന്നതുവരെയും മണ്ണ് ഉണങ്ങാതെ ഈർപ്പം നിലനിർത്തുക. തണ്ടിന് മൂപ്പെത്തിക്കഴിഞ്ഞാൽ പിന്നെ പരിചരണങ്ങളൊന്നും ഈ ഔഷധിക്ക് ആവശ്യമില്ല. അന്തരീക്ഷത്തിൽ നിന്നും പാക്യജനകം ആഗിരണം ചെയ്ത് വേരിലെ മുഴകളിൽ നൈട്രജൻ സംഭരിച്ച് മണ്ണ് സമ്പുഷ്ടമാക്കുന്നു.

വിളദൈർഘ്യവും വിളവെടുപ്പും

വേര് പ്രധാന ഔഷധയോഗ്യമായ ഭാഗമാണ്. വേര് പാകത്തിന് വളർച്ചയെത്തുവാൻ 8-10 മാസം വേണം. വേര് മേഖല കിളച്ച് ഔഷധാവശ്യത്തിന് ഉപയോഗിക്കാം.

English Summary: orilla grows in fertile soil in any place
Published on: 07 September 2023, 11:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now