Updated on: 6 September, 2023 12:58 AM IST
പാച്ചോറ്റി

സന്താനോൽപ്പത്തിക്ക് തടസമാകാറുള്ള യോനീരോഗങ്ങൾക്ക് ഫലപ്രദമായ ദിവ്യൗഷധി. മരപ്പട്ടയാണ് ഔഷധവീര്യമുള്ള സസ്യഭാഗം. 'ലോഗ് ട്രീ' എന്ന് ഇംഗ്ലീഷ് ഭാഷയിൽ അറിയപ്പെടുന്നു. സിംപ്ളോക്കേസ് സസ്യകുടുംബത്തിലെ ഒരു ഔഷധസസ്യമാണ് പാച്ചോറ്റി. 'സിംപ്ളോ കോസ് സാറിന് എന്ന് ശാസ്ത്രനാമം. നേത്രരോഗങ്ങൾക്കും വായിലുണ്ടാകുന്ന കുരുക്കൾക്കും ഉത്തമമായ പ്രതിവിധി. മലയോരപ്രദേശങ്ങളിൽ രണ്ടിനം പാച്ചോറ്റി കാണാം; വെള്ളയും ചുവപ്പും.

വിത്തിലൂടെയാണ് വംശവർധന, അർധഗോളാകാരത്തിലുള്ള ഫലങ്ങൾ ഡിസംബർ ജനുവരിയിൽ പാകമാകും. പാകമായ ഫലങ്ങൾ 6-7 ദിവസം സൂര്യപ്രകാശത്തിൽ ഉണക്കുക. ചെറിയ ഫലമാകയാൽ എണ്ണത്തിൽ ധാരാളമുണ്ടാകും. മാംസളമാകയാൽ വഴുവഴുപ്പുള്ള ഭാഗം നേർമയുള്ള മണൽ ചേർത്ത് കൈകൾ കൊണ്ട് തിരുമ്മി വിത്ത് തെളിച്ചശേഷം സൂര്യപ്രകാശം കൊള്ളിക്കണം. അല്ലെങ്കിൽ മാംസളഭാഗം ഉണങ്ങാൻ കാലതാമസമുണ്ടാകും. അർധഗോളാകാരത്തിലുള്ള ഫലങ്ങളിൽ നിന്ന് വിത്ത് വേർപെടുത്തി വീണ്ടും മരത്തണലിൽ കാറ്റുകൊള്ളിച്ച് തണലിൽ ഉണക്കി പോളിത്തീൻ കവറിൽ സൂക്ഷിക്കാം. ഉണങ്ങിയ വിത്ത് ഉടൻ തന്നെ തൈകളുൽപ്പാദിപ്പിക്കാൻ വേണ്ടി താവരണകളിൽ പാകാം.

തൈകൾ ഉൽപ്പാദിപ്പിക്കുന്ന വിധം

തൈകൾക്കു വേണ്ടി വിത്ത് പാകേണ്ടത് ഏപ്രിൽ-മേയ് മാസമാണ്. ഒരു മീറ്റർ വീതിയിൽ 25-30 സെ.മീ. ഉയരത്തിലുള്ള താവരണകൾ ആവശ്യാനുസരണം നീളത്തിൽ തയാറാക്കുക. വിത്ത് ചെറുതായതിനാൽ തടത്തിന്റെ ഉപരിതലം കട്ടയുടച്ച് നേർമയാക്കി നന്നായി നിരപ്പാക്കണം. വിത്ത് നുരിയിടുന്നതിന് 10 മണിക്കൂർ മുൻപ് വെള്ളത്തിൽ കുതിർത്ത് കോരുക. മുളച്ച് കാലുനീളാൻ കാത്തിരിക്കേണ്ടതില്ല. ബീജാങ്കുരണം ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം. വിത്ത് 20 സെ.മീ. അകലത്തിൽ വരിയായി താവരണകളിൽ നുരിവയ്ക്കാം. 2 സെന്റീ മീറ്ററിൽ കൂടുതൽ വിത്ത് താഴ്ത്താൻ പാടില്ല. ജലസേചനസമയത്ത് ഒലിച്ച് ഒത്തു കൂടാതിരിക്കാൻ ഒരു സെ.മീറ്റർ കനത്തിൽ പൂഴിമണ്ണ് മേലെ വിതറി ഒരു പലക കൊണ്ട് നേരിയ തോതിൽ അമർത്തണം.

തടം ഉണങ്ങാതെ, നനച്ച് നില നിർത്താൻ മാത്രം ശ്രദ്ധാ പൂർവം നനയ്ക്കുക. പാച്ചോറ്റി വിത്തിന്റെ ബീജാങ്കുരണം 60 ശതമാനത്തിൽ താഴെയാണ്. എങ്കിലും മുളച്ച് പൊന്തുന്ന തൈകളൊന്നും പാഴാകാറില്ല. 20 ദിവസം 20 ദിവസം വളർച്ച കഴിഞ്ഞാൽ പിന്നെ വേഗം ഒന്നര മാസം പ്രായമായ തൈകൾക്ക് നാലിലയുണ്ടാകും. ആറില പ്രായമെത്തിയാൽ പറിച്ചു നടാമെങ്കിലും എട്ടുമാസം മുതൽ ഒരു വർഷം വരെ വീണ്ടും കവറിലാക്കി സൂക്ഷിക്കുന്ന രീതി വിൽപ്പനയ്ക്ക് തൈകൾ തയാറാക്കുന്നവർ അവലംബിക്കുന്നു. ഒരു വർഷം പ്രായമായ തൈകളാണ് പ്രധാന കുഴികളിൽ നടാൻ ഉത്തമം

നടീൽ

പറിച്ചു നടേണ്ട പ്രായം പൊതു ശുപാർശയെന്ന നിലയ്ക്ക് ഒരു വർഷമാണ്. വലിയ കവറുകളിൽ ഒന്നര വർഷം വരെ തൈകൾ നിർത്തി പരിചരിക്കാം. നടീൽ കാലം ജൂൺ-ജൂലായ് മാസങ്ങളിലെ വൈകുന്നേരങ്ങളാണ് നടീലിനു നല്ലത്. താവരണകളിൽ നിന്നും നേരിട്ട് പറിച്ചു നടുമ്പോൾ ചുവട്ടിൽ വരുമേഖലയ്ക്ക് ഉലച്ചിൽ തട്ടാതെ കോരിയെടുത്ത് നട്ടാൽ ഇലവാടാതെ പിടിച്ചുകിട്ടും. നാലു ദിവസം തണൽ നൽകുന്നത്. ചെറു തൈകൾക്ക് നല്ല പരിചരണമാണ്.

കുഴികൾക്ക് 50 സെ.മീ. വീതം നീളം, വീതി, താഴ്ച എന്നിവയുണ്ടായിരിക്കണം. മേൽമണ്ണും അടിവളമായി നന്നായി ഉണങ്ങിപൊടിഞ്ഞ കരിയിലയോ, അഴുകി പാകമായ കമ്പോസ്റ്റോ, മറ്റേതെങ്കിലും പാകമായ ജൈവവളമോ, കുഴിനിറയാൻ പാകത്തിന് സമം മേൽമണ്ണുമായി നന്നായി ക്കൂട്ടി യോജിപ്പിച്ച് കുഴി പൂർണമായും മൂടുക. കുഴിയുടെ മുഖത്ത് വീണ്ടും ഒരു കുട്ട മേൽ മണ്ണ് വീഴ്ത്തി ഒരു ചെറുകൂന രൂപപ്പെടുത്തിയാണ് തൈകൾ നടേണ്ടത്. ഇപ്രകാരം നിറയ്ക്കുന്ന കുഴികൾ ഒരാഴ്ചക്കാലം സൂര്യപ്രകാശം കൊള്ളിച്ച് വെറുതേ ഇടണം. അതു കഴിഞ്ഞാൽ ഒത്ത നടുവിൽ ഒരു ചെറുകുഴി കുത്തി പാച്ചോറ്റിയുടെ തൈ നട്ട് ചുവടുറപ്പിക്കുക. കുഴിയിൽ നനവ് നിലനിർത്താൻ ശ്രദ്ധിക്കണം.

English Summary: pachotti medicinal plant is spread through seeds
Published on: 02 September 2023, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now