Updated on: 21 August, 2023 11:59 PM IST

പച്ചക്കറിപ്പന്തലുകളിലും മറ്റു താങ്ങുകളിലും പടർന്ന് വളരുന്ന ഒരു വള്ളിച്ചെടിയാണ് പടവലം. കേരളത്തിൽ നീളൻ പടവലം, നീളം കുറഞ്ഞ പടവലം എന്നിങ്ങനെ രണ്ട് ഇനം പടവലം കൃഷി ചെയ്യാറുണ്ട്. ഇതിന്റെ ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയാണ് എന്നു കരുതപ്പെടുന്നു. പടവലങ്ങയുടെ ആകൃതി പാമ്പിന്റേതിനു സദൃശമാകയാൽ ആകാം ഇതിനെ സ്‌നേക്ക് ഗോർഡ്, സർപ്പസ് ഗോൾഡ് എന്നീ പേരുകളിൽ അറിയപ്പെടുന്നത്. കൗമുദി, ബേബി, TA 19, മനുശ്രീ എന്നിവ മെച്ചപ്പെട്ട പടവലം ഇനങ്ങളാണ്.

കൃഷിരീതി

30 : 301 30 സെ.മീ. വലിമുള്ള കുഴികളിൽ കമ്പോസ്റ്റും ഉണക്കിപ്പൊടിച്ച കാലിവളവും മണലും ചേർത്തിളക്കി, വിത്തുകൾ നേരിട്ടു നടുകയാണു വേണ്ടത്. നടുന്നതിന് ഒരു ദിവസം മുമ്പ വിത്തുകൾ വെള്ളത്തിലിട്ടു കുതിർക്കുന്നത് വേഗത്തിൽ മുള യ്ക്കാൻ സഹായിക്കും. കുഴികൾ തമ്മിൽ 2.5 മീ. അകലമുണ്ടാകുന്നതു നന്നായിരിക്കും. ഓരോ കുഴിയിലും അഞ്ചോ ആറോ വിത്തുകൾ നടാം. ഇവ മുളച്ചുവരുമ്പോൾ ആരോഗ്യമുള്ളവയെ നിലനിർത്തി മറ്റുള്ളവയെ നശിപ്പിച്ചു കളയണം. ആവശ്യാനുസരണം ജൈവവളം ചേർത്തു കൊടുക്കണം. പടവലത്തിന് നല്ല രീതിയിൽ നന ആവശ്യമാണ്. അതുകൊണ്ടാവാം “പടവലക്കുഴിയിൽ തവള കരയണം” എന്നു പഴമക്കാർ പറയുന്നത്. അത്രയേറെ ജലാംശം കുഴിയിലുണ്ടാകണമെന്നു സാരം. ഇതിനായി തുള്ളി നന ഏർപ്പെടുത്തുന്നതു നന്നായിരിക്കും. പടവലം വളർന്നുതുട ങ്ങിയാൽ അനുയോജ്യമായ ഉയരത്തിൽ പന്തലിട്ട് അതിലേക്കു പടർത്തണം, പടവലത്തിൽ ആൺ പൂക്കളും പെൺപൂക്കളും വെവ്വേറെയാകും ഉണ്ടാവുക. പെൺപൂക്കളിൽ പരാഗണം നടന്നു കഴിഞ്ഞ് ചുവ് വാടിയാലുടൻ പേപ്പർ കവറോ പോളിത്തിൻ കവറോ ഉപയോഗിച്ച് അയഞ്ഞ മട്ടിൽ പൊതിഞ്ഞു കെട്ടണം കായീച്ചകളുടെ ശല്യത്തിൽ നിന്ന് രക്ഷിക്കുന്നതിനാണ് ഇത്. മൂന്നു നാലു ദിവസം കഴിഞ്ഞാൽ കവർ മെല്ലെ ഇളക്കി ചെറിയ കല്ല് ചരടിൽ കെട്ടി പടവലങ്ങയിൽ തൂക്കിയിടുകയും വീണ്ടും കവറിടുകയും വേണം. ഇപ്രകാരം ചെയ്യുന്നത് പടവലങ്ങ നീളത്തിൽ വളരുന്നതിനു സഹായകമാണ്. വിത്തുകൾ മുറ്റി തുടങ്ങുന്നതിനു മുമ്പ് പടവലങ്ങ വിളവെടുക്കണം.

പടവലത്തെ പ്രധാനമായി ബാധിക്കുന്ന കീടങ്ങൾ ഇലകൾ കടിയിൽ കൂട്ടമായി പ്രത്യക്ഷപ്പെടുന്ന ഇലതീനിപ്പുഴു, ഇളം കായികളെ നശിപ്പിക്കുന്ന കായീച്ചകൾ എന്നിവയാണ്. ഇലതീനിപ്പുഴുക്കൾ ഇലകളെ അതിവേഗം തിന്നു നശിപ്പിക്കുമെന്നതിനാൽ ഇവയുടെ ഉപദ്രവമുണ്ടാകാതിരിക്കാൻ നിത്യേനയുള്ള ശ്രദ്ധ ആവശ്യമാണ്. ഇലകൾക്കടിയിൽ ഇവയെ കണ്ടാലുടൻ ആ ഇല ശ്രദ്ധാപൂർവ്വം ഇറുത്തെടുത്ത് തീയിട്ടു നശിപ്പിക്കണം. കായീച്ചകളുടെ ശല്യത്തിൽനിന്ന് കായ്കളെ രക്ഷിക്കുന്നതിന് അനുയോജ്യമായ കവർ കൊണ്ട് കായ്കളെ ആവരണം ചെയ്താൽ മതിയാകും. മേല്പറഞ്ഞ കിടങ്ങൾക്കെതിരേ കീടനാശിനികൾ പ്രയോഗിക്കാമെങ്കിലും, അവ പൂക്കളിൽ പരാഗണം നടത്തുന്ന മിത്രകീടങ്ങളെയും ദോഷകരമായി ബാധിക്കുകയും കായ്കളു ണ്ടാകുന്നതിനു തടസ്സമാകുകയും ചെയ്യുമെന്നതിനാൽ അതൊ മാക്കുന്നതാണു നല്ലത്.

പോഷകമൂല്യം

പടവലങ്ങയിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ഭക്ഷ്യ നാരുകൾ, പ്രോട്ടീൻ, വിറ്റമിൻ എ, ബി, സി തുടങ്ങിയവയും മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവയും ഇതിലുണ്ട്.

ഔഷധമൂല്യം

ധാരാളമായി ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ശരീര താപം കുറയ്ക്കാൻ പടവലങ്ങ സഹായകമാണ്.

ഇത് പാരമ്പര്യവൈദ്യശാസ്ത്രത്തിൽ ഒരു ഡൈയൂററ്റിക്കായി ഉപയോഗിക്കുന്നു. വൃക്കകളുടെ പ്രവർത്തനത്തെ ഉത്തേ ജിപ്പിക്കുകയും ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറത്തുകളയാൻ സഹായിക്കുകയും ചെയ്യുന്നു. കലോറികമൂല്യം കുറഞ്ഞ ഭക്ഷ്യവസ്തുവാകയാൽ പടവ ലങ്ങ ടൈപ്പ് 2 പ്രമേഹരോഗികൾക്കു ശരീരഭാരം കുറയ്ക്കു ന്നതിനു പ്രയോജനകരമാണ്.

. പടവലത്തിന്റെ ഇലയുടെ നീര് ശിരസ്സിൽ പുരട്ടുന്നതു പൂർണ്ണമായോ ഭാഗികമായോ മുടി കൊഴിഞ്ഞുപോകാനിടയാക്കുന്ന അലോപേഷ്യ എന്ന ത്വക്ക് രോഗത്തിനെതിരേ ഫലപ്രദമാണ്. . പടവലങ്ങ ദഹനസഹായിയാണ്.

പടവലങ്ങനീര് തലയിലെ ചർമ്മത്തിൽ പുരട്ടുന്നത് താരൻ നിൽക്കുന്നതിനു സഹായകമാണ്. പടവലങ്ങ ഡികോക്ഷൻ പ്രകൃതിദത്തമായ രീതിയിൽ പനി
കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ചുമയ്ക്കെതിരേയും ഇതു ഫലപ്രദമാണ്. കഫം ഇളകിപ്പോകുന്നതിനും ശ്വാസനാളികൾ ശുചിയാകാൻ സഹായിക്കുക വഴി രോഗപ്രതിരോധശേഷി കൂട്ടാനും ഇതുപകരിക്കും. പടവലങ്ങയ്ക്ക് ആന്റി സെപ്റ്റിക്ക് ഗുണങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്.

പടവലങ്ങകൊണ്ട് മെഴുക്കുപുരട്ടിയും തോരനും ഉണ്ടാക്കാറുണ്ട്. ചക്കക്കുരുവോടൊപ്പം പടവലങ്ങ ചേർത്ത മെഴുക്കു പുരട്ടി അതീവ രുചികരമാണ്. സാമ്പാർ, അവിയൽ, തീയൽ എന്നീ കറികളിലും പടവലങ്ങ ഒരു ഘടകമാണ്.

English Summary: Padavalam is a tree climbing vegetable
Published on: 21 August 2023, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now