Updated on: 23 June, 2021 9:57 PM IST
പന്നിയൂർ കുരുമുളക്

അപ്പോൾ പന്നിയൂർ കുരുമുളക് എന്താണെന്ന് നോക്കാം 

ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക് ഇനമാണ് പന്നിയൂർ 1

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കണ്ണൂർ ജില്ലയിലെ പന്നിയൂർ കാർഷിക ഗവേഷണത്തിലാണ് 1967 ൽ പന്നിയൂർ എന്ന സങ്കരയിനം കുരുമുളക് വികസിപ്പിച്ചെടുത്തത്.

തുടർന്ന് 1991 ൽ - പന്നിയൂർ 2

1991 ൽ - പന്നിയൂർ 3

1991 ൽ - പന്നിയൂർ 4

1996 ൽ - പന്നിയൂർ 5

2000 ൽ - പന്നിയൂർ 6

2000 ൽ - പന്നിയൂർ 7

2013 ൽ - പന്നിയൂർ 8

പന്നിയൂർ 8 ഇനങ്ങൾ  ഉരിത്തിച്ചെടുത്തതിൽ 1,5 ഇനങ്ങൾ എല്ലാ വർഷവും ശരാശരി വിളവ് തരുന്ന ഇനങ്ങളാണ്.

പന്നിയൂർ ഇനങ്ങൾക്ക് ഫെബ്രുവരി മാസം അവസാനം വരെ ജലസേജനം ശുപാർശ ചെയ്യപ്പെടുന്ന് .

20-25 അടി ഉയരത്തിൽ വളർന്ന ചെടിയിൽ നിന്ന് 5 - 15 കിലോ ഉണക്കമുളക് പ്രതീക്ഷിക്കാം.

നിമാവിരയാണ് പന്നിയൂർ ഇനങ്ങളുടെ പ്രധാന ശത്രു

1 മുതൽ 8 വരെയുള്ള പന്നിയൂർ കുരുമുളകുകളുടെ പ്രത്യേകതകൾ ( Panniyoor pepper specifications)

പന്നിയൂര്‍ 1

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പന്നിയൂർ കരുമുളക് ഗവേഷണ കേന്ദ്രം 1967ൽ

ഡോ: പി.കെ വേണു ഗോപാലൻ നമ്പ്യാരുടെ നേതൃത്വത്തിൽ തിരുവിതാകൂറിലെ നാടന്‍ ഇനമായ ചെറിയ കാണിക്കാടനും മലബാര്‍ ഇനമായ ഉതിരന്‍ കൊട്ടയും തമ്മിലുള്ള സങ്കരണത്തിലൂടെ ഉല്‍പാദിപ്പിച്ച ഇനമാണ്‌ പന്നിയൂര്‍ 1.

ലോകത്തിലെ ആദൃ സങ്കയിനം കുരുമുളക്  എന്ന ഖ്യാതി പന്നിയൂർ ഒന്നിന് സ്വന്തം.

കരുത്തുറ്റ വളർച്ച,ഒരു കൊടിയിൽ നിന്ന് 3kg പച്ച  കുരുമുളക് ലഭിക്കുന്നു.17cm വരെ നീളമുളള തിരി,മുഴുത്ത കായ്,നേരത്തെയുളള ഉൽപാദനം എന്നിവ പ്രതേകതകൾ. വൃത്താകൃതിയിലുള്ള വലുപ്പമുള്ള ഇലകള്‍. തുറസായ സ്‌ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനമാണിത്‌. തണല്‍ വേണ്ട.

പന്നിയൂര്‍ 2

പന്നിയൂർ കരുമുളക് ഗവേഷണ കേന്ദ്രം 1991ൽ,നാടന്‍ ഇനമായ ബാലന്‍കൊട്ടയില്‍ നിന്നും നിര്‍ധാരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇനമാണ് പന്നിയൂര്‍ രണ്ട്‌.

കരുത്തുറ്റ വളർച്ച, ഒരു കൊടിയിൽ നിന്ന് 5kg പച്ച  കുരുമുളക് ലഭിക്കുന്നു,12.3cm വരെ നീളമുളള തിരി.മുഴുത്ത കായ്,കനത്ത വിളവ് എന്നിവ പ്രതേകതകൾ.ഇലകള്‍  കടുംപച്ച, ഇളംതണ്ടിന്റെ അഗ്രഭാഗത്തിന് നേരിയ ഊതനിറം. തണൽ ഉളള സ്‌ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനമാണിത്‌. 

പന്നിയൂർ 3

പന്നിയൂർ കരുമുളക് ഗവേഷണ കേന്ദ്രം 1991ൽ, തിരുവിതാകൂറിലെ നാടന്‍ ഇനമായ ചെറിയ കാണിക്കാടനും മലബാര്‍ ഇനമായ ഉതിരന്‍ കൊട്ടയും തമ്മിലുള്ള

ലുള്ള സങ്കരണത്തിലൂടെ ഉല്‍പാദിപ്പിച്ച മറ്റൊരു ഇനമാണ്‌ പന്നിയൂർ മൂന്ന്.

കരുത്തുറ്റ വളർച്ച,ഒരു കൊടിയിൽ നിന്ന് 4.5kg പച്ച കുരുമുളക് ലഭിക്കുന്നു,14.5cm വരെ നീളമുളള തിരി. വൈകീ മൂപ്പെത്തുന്ന മുഴുത്ത കായ് എന്നിവ പ്രതേകതകൾ.തിരി സൂചിയിലയും ഞൊറികളോടുകൂടിയ ഹൃദയാകാരമുള്ള ഇലകള്‍, ഇളംതണ്ടിന്റെ  അഗ്രഭാഗത്തിന് ഇളം മഞ്ഞനിറം. താരതമ്യേന തുറസായ സ്‌ഥലത്തെ കൃഷിക്കാണ്‌ യോജിച്ചത്. 

പന്നിയൂർ 4

പന്നിയൂർ കരുമുളക് ഗവേഷണ കേന്ദ്രം 1991ൽ,നാടന്‍ ഇനമായ കുതിരവാലിയിൽ നിന്ന് വികസിപ്പിച്ചെടുത്ത  ഇനമാണ് പന്നിയൂര്‍ നാല്‌ 

കരുത്തുറ്റ വളർച്ച, സ്ഥിരതയുളള വിളവ്. പ്രതികൂല സാഹചര്യങ്ങളിലും കൃഷി ചെയ്യാന്‍ അനുയോജൃം,ഒരു കൊടിയിൽ നിന്ന് 4-5kg പച്ച  കുരുമുളക് ലഭിക്കുന്നു,9.3cm വരെ നീളമുളള തിരി. എന്നിവ പ്രതേകതകൾ.വൃത്താകൃതിയിലുള്ള ഇലകള്‍, ഇളംതണ്ടിന്റ്െ അഗ്രഭാഗം കടുത്ത കടുത്ത പിങ്ക്നിറം. തുറസ്സായസ്ഥലത്തും തണലിനും യോജിച്ചത്. 

പന്നിയൂർ 5

പന്നിയൂർ കരുമുളക് ഗവേഷണ കേന്ദ്രം 1996ൽ,നാടന്‍ ഇനമായ പെരുംകൊടി ഇനത്തില്‍ നിന്നും തെരഞ്ഞെടുത്ത്‌

നിര്‍ധാരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇനമാണ് പന്നിയൂർ അഞ്ച്.

കരുത്തുറ്റ വളർച്ച, വരള്‍ച്ചയും നിഴലും താങ്ങാനുള്ള ശേഷി, ഒരു കൊടിയിൽ നിന്ന് 2kg പച്ച  കുരുമുളക് ലഭിക്കുന്നു13.1cm  തിരി നീളം എന്നിവ പ്രതേകതകൾ.സൂചിയില ദീര്‍ഘ അണ്ഡാകൃതി,  ഇളം തണ്ടിന്റെ  അഗ്രഭാഗം  ഊതനിറം.

തെങ്ങ് /അടയ്ക്ക തോട്ടങ്ങളിൽ തനിവിളയായും, ഇടവിളയായും കൃഷിചെയ്യാന്‍ യോജിച്ച ഇനം. 

പന്നിയൂര്‍ 6

പന്നിയൂർ കരുമുളക് ഗവേഷണ കേന്ദ്രം 2000ൽ,തിരുവിതാകൂറിലെ നാടൻ ഇനമായ കരിമുണ്ടയില്‍ നിന്നും വികസിപ്പിച്ചെടുത്ത ഇനമാണ് പന്നിയൂര്‍ ആറ്‌.

കരുത്തുറ്റ വളർച്ച,  സ്‌ഥിരമായി ഉയര്‍ന്ന വിളവ്,പ്രതികൂല കാലാവസ്‌ഥയിൽ അതിജീവിക്കാനുളള കഴിവ്, ഒരു കൊടിയിൽ നിന്ന് 4kg പച്ച  കുരുമുളക് ലഭിക്കുന്നു,7.92cm വരെ നീളമുളള തിരി,ഉരുണ്ട്‌ ആകര്‍ഷകമായ കായ് എന്നിവ പ്രത്യേകതകൾ. ഹൃദയാകാരമുള്ള സൂചിയില. തുറസ്സായസ്ഥലത്തും ഭാഗികമായ തണലിനും യോജിച്ചത്. 

പന്നിയൂർ 7

പന്നിയൂർ കരുമുളക് ഗവേഷണ കേന്ദ്രം 2006ൽ,നാടന്‍ ഇനമായ കല്ലുവള്ളിയില്‍ നിന്നും നിര്‍ധാരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇനമാണ് പന്നിയൂർ ഏഴ്.

കുരുത്തുറ്റ മികച്ച വളർച്ച,

 പ്രതികൂല കാലാവസ്‌ഥയിൽ അതിജീവനം, ഒരു കൊടിയിൽ നിന്ന് 2.5kg പച്ച  കുരുമുളക് ലഭിക്കുന്നു,19.4cm വരെ നീളമുളള തിരി എന്നിവ പ്രതേകതകൾ. അതിരുകളില്‍ വൃത്താകൃതിയിലുള്ള ഇലകള്‍,ഇലകള്‍ക്കു പിന്നില്‍ തിരിയിലകള്‍ മറഞ്ഞിരിക്കുന്നതായി കാണാം. തുറസ്സായസ്ഥലത്തും തണലിനും യോജിച്ചത്. 

പന്നിയൂർ 8

പന്നിയൂർ കരുമുളക് ഗവേഷണ കേന്ദ്രം 2013ൽ,പന്നിയൂര്‍ ആറ്‌ പന്നിയൂര്‍ അഞ്ച്‌  എന്നീ ഇനങ്ങളുടെ സങ്കരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇനമാണ്‌ പന്നിയൂര്‍ എട്ട്‌. 

പ്രതികുല പരിത്ഥ:സ്ഥിതിയിൽ കരുത്തോടെ വളർച്ച. മൂടുചീയല്‍ രോഗത്തോടും വരള്‍ച്ചയെടും പ്രതിരോധശേഷി എന്നിവ പ്രതേകതകൾ.ഒരു കൊടിയിൽ നിന്ന് 5 kg പച്ച  കുരുമുളക് ലഭിക്കുന്നു .ഹൃദയാകാരമുളള കടു പച്ച ഇല.തണുത്ത കാലാവസ്ഥയിൽ മികച്ച വിള പ്രതീക്ഷികുന്ന ഇനം.

സലിം കോമത്ത്

English Summary: panniyoor pepper is better four double yield
Published on: 23 June 2021, 09:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now