പാഷൻ ഫ്രൂട്ട് കൃഷി വളരെ എളുപ്പവും ലാഭകരുമാണ്.നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്നതും ഏറെ രുചിയും ഔഷധഗുണമുള്ളതും കീടബാധ തീരെ ഇല്ലാത്തതുമായ ഒരു പഴവർഗ ചെടിയാണ് പാഷൻ ഫ്രൂട്ട്.വിത്ത് മുളപ്പിച്ചും,തണ്ടു വേരു പിടിപ്പിച്ചും തൈകൾ ഉണ്ടാക്കാം.നല്ല പരിചരണം കൊടുത്താൽ വിത്ത് മുളപ്പിച്ച തൈകൾ 7 മാസം കൊണ്ടും വള്ളി മുളപ്പിച്ചത് 5 മാസം കൊണ്ടും പൂവരും.രണ്ടു രീതിയിലും ഇവിടെ ചെയ്തു നോക്കി. 70 ദിവസത്തിനു ശേഷമാണ് കായ് മൂപ്പായി കളർ മാറുന്നത്.ഒരു മൂട്ടിൽ നിന്നും ഒരു സീസണിൽ 30 കിലോ വിളവ് കിട്ടുന്നതായി വായിച്ചിട്ടുണ്ട്.എന്റെ അനുഭവത്തിൽ അതിൽ കൂടുതൽ കിട്ടിയിട്ടുണ്ട്.
മുഖ്യവിളകളോടൊപ്പം ചെയ്യാവുന്ന ഒരു ഇടവിള പഴവർഗ കൃഷിയാണ് ഫാഷൻ ഫ്രൂട്ട്. അധിക പരിചരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ലത്ത, രോഗ കീടബാധകളെ അധികം പേടിക്കേണ്ടാത്ത ഒരു കൃഷി കൂടിയാണിത്. തൈ നട്ട് ഒരു വർഷം ആകുമ്പോൾതൊട്ട് ആദായം ലഭിക്കുന്ന പാഷൻ ഫ്രൂട്ടിന് വർഷത്തിൽ ഒൻപത് മാസവും വിളവെടുക്കാം. ഏപ്രിൽ, മെയ്, ആഗസ്സ്റ്റ്, സെപ്റ്റംബർ മാസങ്ങൾ ആണ് നടീൽ മാസങ്ങൾ
പാഷൻ ഫുട്ട് കൃഷിക്ക് പശിമരാശി മണ്ണാണ് ഉത്തമം
പാഷൻ ഫുട്ട് കൃഷിക്ക് മണൽലർന്നതും pH 6.5 -7.5 വരെയുള്ളതും, നല്ല നീർവാർച്ചയുള്ളതുമായ പശിമരാശി മണ്ണാണ് ഉത്തമം. മണ്ണിൽ ജൈവാംശം ഏറെ ആവശ്യമാണ്. വേരുപടലത്തിന്റെ നല്ല വളർച്ചയ്ക്ക് ഓക്സിജന്റെ ലഭ്യത വളരെ ആവശ്യമാണ്. ഇതിനായി നല്ല നീർവാർച്ച ഉറപ്പുവരുത്തണം. 8% വരെ ചരിവുള്ള സ്ഥലങ്ങൾ പാഷൻ ഫൂട്ട് കൃഷിയ്ക്ക് ഏറെ അനുയോജ്യമാണ്.
പാഷൻ ഫുട്ട് വളർത്തി എടുക്കാവുന്ന രീതികൾ
വിത്തുകൾ മുഖേനയും, തണ്ട് വേരു പിടിപ്പിച്ചും, ഗ്രാഫ്റ്റ് ചെയ്തും, ലെയറു ചെയ്തും, ടിഷ്യകൾച്ചർ മുഖേനയും പാഷൻ ഫുട്ട് വളർത്തി എടുക്കാവുന്നതാണ്. വിത്ത് മുളപ്പിച്ചുണ്ടാക്കുന്നതും തണമുറിച്ച് നടുന്നതുമാണ് ഇതിൽ കൂടുതൽ പ്രായോഗികമായ രീതികൾ. വിത്തിന്റെ അങ്കുരണ ശേഷി വേഗം നഷ്ടപ്പെടുമെന്നതിനാൽ പുതിയ വിത്ത് ഉപയോഗിക്കേണ്ടതാണ്. വിത്തിന്റെ ആവരണം വളരെ കട്ടി കൂടിയതാണ്. ആയതിനാൽ രണ്ട് ദിവസത്തോളം വിത്തുകൾ വെള്ളത്തിൽ മുക്കി വച്ച് നഴ്സറിയിൽ പാകി മുളപ്പിച്ചെടുക്കാവുന്നതാണ്. 10- 20 ദിവസങ്ങൾക്കകം വിത്ത് മുളച്ച് വരും. മുളച്ച രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇവയെ പോളിബാഗുകളിലേക്ക് മാറ്റാവുന്നതാണ്. ഏതാണ്ട് 30 സെന്റിമീറ്ററിൽ കുടുതൽ വലുപ്പമാകുമ്പോൾ പ്രധാന നിലത്തിലേക്ക് മാറ്റി നടാവുന്നതാണ്. നഴ്സറിയിൽ കുമിൾ ബാധമൂലം ചെടി വാടി വീഴുകയാണെങ്കിൽ ബാവിസ്റ്റിൻ/ഫൈറ്റൊലാൻ/ഇൻഡോഫിൽ (2-3 ഗ്രാം/ലിറ്റർ എന്ന നിരക്കിൽ) തളിച്ചു കൊടുക്കാവുന്നതാണ്.
തണ്ട് വേരു പിടിപ്പിച്ചെടുക്കുന്നതിന് വിളവെടുപ്പിന് ശേഷം ഏറ്റവും നന്നായി
വളരുന്ന വള്ളികളിൽ നിന്നും രണ്ടോ മൂന്നോ മുട്ടുകളുള്ള തണ്ടുകൾ മുറിച്ചെടുത്ത് ഏറ്റവും താഴെയുള്ള മുട്ടിൽ നിന്നും ഇലയും ടെൻഡിലും നീക്കി കളയണം. മറ്റ് ഇലകളുടെ പകുതി ഭാഗം മുറിച്ച് കളയുന്നത് ജലാംശം കൂടുതൽ നഷ്ടപ്പെടാതിരിക്കാൻ നല്ലതാണ്. ഇങ്ങനെ മുറിച്ചെടുത്ത തണ്ടുകളുടെ ചുവടു ഭാഗം കുറേ സമയം വെള്ളത്തിൽ മുക്കിവെക്കണം. അതിനുശേഷം വെള്ള ത്തിൽ നിന്നും പുറത്തെടുത്ത് തണ്ടിൽ കൂടുതലായുള്ള ജലം കുടഞ്ഞുകളയുക. തണ്ടിന്റെ ചുവടു ദാഗം ഐ.ബി.എ ഹോർമോണിൽ (IBA hormone) മുക്കി സാധാരണ പോട്ടിംഗ് മിശ്രിതത്തിലോ നഴ്സറിയിലോ നട്ട് കുടെ കുടെ ജലസേചനം നടത്തുക. ഒരു മാസത്തിനകം വേരു പിടിക്കുന്നവ നന്നായി കുമ്പ് എടുത്തതിന് ശേഷം പ്രധാന നിലത്തിലേക്ക് മാറ്റി നടാവുന്നതുമാണ്. വിത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന തൈകളാണ് തണ്ട് വേരുപിടി പ്പിച്ചെടുക്കുന്നതിനേക്കാൾ കരുത്തേറിയതും കുടുതൽ കാലം നിലനിൽക്കുന്നതും. എന്നാൽ തണ്ട് വേരു പിടിപ്പിച്ചെടുക്കുന്ന തൈകൾ നേരത്തെ പുക്കുകയും കായ്ക്കുകയും ചെയ്യുന്നു എന്ന് മാത്രമല്ല, മാത്യ ചെടിയുടെ തനിമ നിലനിർത്തുന്നതുമാണ്.
പാഷൻ ഫുട്ട് നടുന്നതിന് നിലം ഒരുക്കേണ്ടതാണ്
പാഷൻ ഫുട്ട് നടുന്നതിന് ഒന്നോ, ഉണ്ടോ മാസം മുമ്പായി നിലം ഒരുക്കേണ്ടതാണ്. നിലത്തിലുള്ള കാടും പള്ളകളും നീക്കി നന്നായി ഉഴുത് ചാണകം, കമ്പോസ്റ്റ്, പച്ചിലവളം മുതലായവ ചേർത്ത് ഒരുക്കുന്നത് വളരെ നല്ലതാണ്. ശരിയായ നിലമൊരുക്കൽ മണ്ണിൽ വേരുപടലങ്ങൽ നന്നായി പടർന്ന് വ്യാപിക്കുന്നതിനും മഴവെള്ളം ഊർന്നിറങ്ങുന്നതിനും നല്ല നീർവാർച്ച ഉറപ്പാക്കുന്നതിനും ഉദകേണ്ടതാണ്. കൂടുതൽ ചപ്പുചവറുകൾ ഉണ്ടെങ്കിൽ അവ തീയിടുന്നതുമൂലം മണ്ണിൽ കൂടെയുള്ള കീടരോഗ ബാധകളെ നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കും. പന്തലിടുന്നതിനായി 4-5 മിറ്റർ അകലത്തിൽ കാലുകളിട്ട് ആവശ്യത്തിന് കട്ടിയുള്ള കമ്പികളുപയോഗിച്ച് നന്നായി വലിച്ചുകെട്ടി പന്തലിടുകയാണ് സാധാരണഗതിയിൽ ചെയ്യുന്നത്.
പാഷൻ കൂട്ടിന്റെ വേരുപടലങ്ങൾ 60% വും ഉപരിതലത്തിൽ നിന്നും 30 സെന്റിമീറ്ററിന് അകത്തും,
70% വും 45 സെന്റിമീറ്ററിന് അകത്തും കാണപ്പെടുന്നതായി തിട്ടപ്പെടുത്തിയിട്ടുണ്ട്. ആയതിനാൽ ആദ്യ വർഷത്തിൽ ചെടിയുടെ ചുവട്ടിൽ നിന്നും 10 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെ ചുറ്റളവിൽ വളം ചേർത്ത് കൊടുക്കുന്നതാണ് നല്ലത്. അതുപോലെ പ്രായമായ തോട്ടങ്ങളിൽ ചെടിയുടെ ചുവട്ടിൽ നിന്നും 30 സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ അകലത്തിന് ചുറ്റുമായി വളം ചേർത്ത് കൊടുക്കേണ്ടതാണ്.
വള്ളികൾ നല്ലതു പോലെ പന്തലിൽ പടർന്നാൽ പിന്നെ ചെടിക്ക് താങ്ങ് കൊടുക്കേണ്ട കാര്യമില്ല. വള്ളിയിൽ നിന്നും പൊട്ടി വരുന്ന ശാഖകൾ ചുറ്റിലേക്കും ക്രമമായി പടർത്തി വിട്ടാൽ വള്ളികൾ പെട്ടെന്ന് പടർന്ന് പന്തലിക്കുകയും പുഷ്പിച്ച് കായ്ക്കുകയും ചെയ്യും. പാഷൻ ഫൂട്ടിന്റെ, പ്രത്യേകിച്ച് മഞ്ഞ ഇനങ്ങളിൽ സ്വയം പരാഗണം സാധാരണമല്ലാത്തതുകൊണ്ടും, ചില സാഹചര്യങ്ങളിൽ പരാഗണത്തിൽ കൂടി പോലും പൂത്തു കായ്ക്കാത്തതു കൊണ്ടും, വ്യത്യസ്ത ഇനങ്ങൾ ഒരേ പന്തലിൽ തന്നെ വളർത്തുന്നതാണ് ഏറ്റവും അഭികാമ്യം. ഇങ്ങനെയായാൽ പാരാഗണ് പ്രശ്നങ്ങൾ തരണം ചെയ്യുവാനും കൂടുതൽ വിളവു ലഭിക്കാനും സഹായകരമാകും. ഒരേ ചെടിയിൽ നിന്ന് തന്നെ തണ്ട് വേരു പിടിപ്പിക്കുന്നതും, ഒരേ ചെടിയിൽ നിന്നു തന്നെ ടിഷ്യ കൾച്ചർ ചെയ്ത് എടുത്തതതുമായ ചെടികൾ മാത്രം തോട്ടത്തിൽ വളർത്തിയാൽ പരാഗണ് പ്രശ്നങ്ങൾക്കും തന്മൂലം ഉണ്ടാകുന്ന ഫലക്കുറവിനും ഇടയാക്കും. പരപരാഗണം സാധ്യമാകുന്നതിനും കൂടുതൽ വിളവുൽപ്പാദനത്തിനും വേണ്ടി പല മാതിരിയിലുള്ള വള്ളികൾ കെട്ടുപിണഞ്ഞു വളരുന്ന രീതിയിൽ വേണം ചെടി വളർത്താൻ.