Updated on: 30 April, 2021 9:21 PM IST
പീച്ചിൽ

വെള്ളരി വർഗക്കാരനായ പീച്ചിൽ എങ്ങനെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാമെന്ന് നോക്കാം. നല്ലയിനം വിത്ത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനം. .ചകിരിച്ചോറ്, മണൽ, ചാണകപ്പൊടി മിശ്രതത്തിലോ, ചകിരിച്ചോറിലൊ വിത്ത് പാകുക. ഒരു നുള്ള് സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്ത വിത്തുകളാണ് നല്ലത്.വിത്ത് മുളക്കുമ്പോൾ തന്നെ കീടങ്ങളുടെ ഉപദ്രവം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അതിനാൽ സ്യൂഡോമോണാസില്‍ വിത്ത് കുതി൪ക്കുന്നത് ഉപകരിക്കും. മുളച്ചു കഴിയുമ്പോള്‍ രണ്ട് ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റ൪ വെള്ളത്തിൽ കലക്കി ചെടിച്ചുവട്ടിലും ഇലകളിലും തളിക്കുന്നതും ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

വിത്ത്

നല്ലയിനം തിരഞ്ഞെടുക്കുക, കർഷകരുടെ അടുക്കല്‍ നിന്ന് വാങ്ങിയാല്‍ നന്നായിരിക്കും. വിത്തിന് സൂക്ഷിക്കുമ്പോള്‍ ആദ്യ വിളവെടുപ്പിലേയും അവസാനവിളവെടുപ്പിലേയും ഒഴിവാക്കിയതിലേയാവണം. അതായത് രണ്ടും മൂന്നും വിളവെടുപ്പ് സമയത്തെ കായ്കള്‍ വിത്തിന് മൂക്കാനിട്ടാല്‍ ആവിത്ത് മുളപ്പിച്ചാല്‍ നല്ല വിളവ് ലഭിക്കും. ഇത് ശ്രദ്ധിക്കാതെ വിത്തിനിട്ടാല്‍ അതു വാങ്ങി നട്ടാല്‍ ഫലം കിട്ടില്ല.

മുളപ്പിക്കല്‍

ചകിരിച്ചോറ് മണല്‍ ചാണകപ്പൊടി മിശ്രതത്തിലൊ ചകിരിച്ചോറിലൊ വിത്ത് പാകുക. ഒരു നുള്ള് സ്യൂഡോമോണാസ് 1 ലിറ്റർ വെള്ളത്തിൽ അലിയിച്ച് അതില്‍ വിത്ത് അര മണിക്കൂർ കുതി൪ത്തിയ വിത്തുകൾ മണ്ണില്‍ വിത്ത് മൂടത്തക്കവിധം കുഴിച്ചിടുക. വിത്ത് മുളക്കുമ്പോള്‍ ഉപദ്രവകാരകളയ ഫംഗസുകളും കുമിളുകളും വന്ന് ചെടിയുടെ തണ്ട് അഴുകിപ്പിക്കുന്നത് തടയാന്‍ സ്യൂഡോമോണാസില്‍ വിത്ത് കുതി൪ത്തത് ഉപകരിക്കും. മുളച്ചു കഴിയുമ്പോള്‍ 2 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റ൪ വെള്ളത്തിൽ കലക്കി ചെടിച്ചുവട്ടിലും ഇലകളിലും തളിച്ചാല്‍ ചെടി തഴച്ചു വളരും. ആഴ്ചയില്‍ ഒരിക്കൽ സ്യൂഡോമോണാസ് ഉപയോഗിച്ചാല്‍ രോഗബാധ കുറയും കൂടുതൽ ശിഖിരങ്ങള്‍ ചെടിയില്‍ ഉണ്ടാവും.

തെെ പറിച്ചു നടല്‍

മേല്‍ മണ്ണ്, മണല്‍, ചാണകപ്പൊടി, ചകിരിച്ചോറ് ജൈവവളം മിശ്രിതത്തല്‍ ഗ്രോബാഗില്‍ നിറക്കുകയോ തടമൊരുക്കുകയോ ചെയ്യുക. ചെടികള്‍ കുറച്ച് അകലത്തിൽ നട്ടാല്‍ പന്തലിൽ നല്ലരീതിയില്‍ പട൪ത്താനാവും. ചെടി വേരു പിടിച്ചു കഴിയുമ്പോള്‍ ചാണകം ചേർത്ത സ്ലറികള്‍ ആഴ്ചയില്‍ ഒരു തവണ നല്‍കുക.

വള്ളിവീശുമ്പോള്‍ പന്തലൊരുക്കി പട൪ത്തുക. രണ്ടാഴ്ചയില്‍ ഒരിക്കല്‍ കടല പിണ്ണാക്ക് വേപ്പ് പിണ്ണാക്ക് ചാണകം ഇവ ചേ൪ത്ത സ്ലറി ഒഴുക്കുക. രണ്ടാഴ്ചയില്‍ ചുവട്ടിൽ കുറച്ച് എല്ലുപൊടി വിതറുക. പുഷ്പിക്കല്‍ കാലഘട്ടത്തിൽ കുറച്ച് പഴകിയ ചാരം വിതറാം. സ്ലറി തയ്യാ൪ ചെയ്യുമ്പോള്‍ പഴകിയ ചാരം അല്പം ചേ൪ത്തും ഉപയോഗിക്കാം.അല്ലെങ്കില്‍ പഴത്തൊലി മിക്സിയിലടിച്ച് ചെടിച്ചുവട്ടില്‍ ഒഴിക്കുകയൊ സ്ലറിയില്‍ ചേർക്കുകയൊ ചെയ്യാം.

പന്തലില്‍ കേറിയ ചെടിയുടെ തലപ്പ് നുള്ളിയ ശേഷം സ്യൂഡോമോണാസ് നേരത്തെ പറഞ്ഞരീതിയില്‍ ഇലകളില്‍ തളിച്ചാല്‍ കൂടുതൽ ശിഖരങ്ങള്‍ വരുകയും ചെടിക്ക് സൂര്യപ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവ് വ൪ദ്ദിക്കുകയും ചെടി തഴച്ചുവളരുകയും ചെയ്യും. വീണ്ടും പുതുതായി വന്ന ശിഖിരങ്ങള്‍ ഒരു മീറ്റർ നീളത്തിൽ വള൪ന്നാല്‍ വീണ്ടും തലപ്പ് നുള്ളിയാല്‍ ഒരു ചെടിയില്‍ തന്നെ കുറെയധികം ശിഖിരങ്ങള്‍ വരുകയും കൂടുതൽ കായ്കൾ ഉണ്ടാകാനുപകരിക്കുകയും ചെയ്യും. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഒരു പിടി എല്ലുപൊടി ചുവട്ടിൽ വിതറുക. ചാണകപ്പൊടിയും കുറച്ച് വിതറുക.

English Summary: peechinga farming good for famers if get good yield from coirpith fertlizer
Published on: 22 March 2021, 03:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now