Updated on: 17 September, 2021 11:49 PM IST
വെളളരിവർഗ്ഗവിളകൾ

വെള്ളരി വര്‍ഗത്തില്‍പ്പെട്ട വിളകള്‍ ഇപ്പോഴും കൃഷി ചെയ്യാം. ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍ കാലങ്ങളില്‍ വെള്ളരിവിളകള്‍ നടാവുന്ന കാലമാണ്. വേനല്‍ക്കാലത്ത് തടങ്ങളെടുത്താണു വെള്ളരി വര്‍ഗത്തില്‍പ്പെട്ട കൃഷികള്‍ ചെയ്യേണ്ടത്. മഴക്കാലത്ത് കൃഷി ചെയ്യുന്നവര്‍ കൂനകളെടുത്ത് അതില്‍ വിത്തു നടണം. രണ്ട് മീറ്റര്‍ അകലത്തിലുള്ള വരികളില്‍ ഒന്നരമീറ്റര്‍ ഇടവിട്ട് തടങ്ങളിലാണ് വിത്ത്‌നടേണ്ടത്. ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ചതിന് ശേഷം വേണം വിത്തു നടേണ്ടത്. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ നട്ടാല്‍ മതിയാകും.

വെള്ളരിവർഗ്ഗങ്ങളെ ആക്രമിക്കുന്ന 12 കീടങ്ങൾ. ലക്ഷണങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും 

1. കായീച്ച

ആക്രമണലക്ഷണങ്ങൾ : പെൺ ഈച്ചകൾ കായയുടെ ഉള്ളിലേക്ക് മുട്ടകൾ തറച്ചുവയ്ക്കുന്നു. വിരിഞ്ഞ് പുറത്തു വരുന്ന പുഴുക്കൾ കായയുടെ ഉൾഭാഗം തിന്നുന്നു. ആ ക്രമണ വിധേയമായ കായ്കൾ അഴുകി വീഴുമ്പോൾ പൂർണ്ണ വളർച്ചയെത്തിയ പുഴുക്കൾ മണ്ണിൽ പ്രവേശിക്കുകയും ഒരാഴ്ച സമാധിദശ പിന്നിട്ട് ഈച്ചയായി പുറത്തു വരികയും ചെയ്യുന്നു.

നിയന്ത്രണമാർഗ്ഗങ്ങൾ : വെള്ളരിവർഗ്ഗവിളകൾ കായിട്ടു തുടങ്ങുമ്പോൾ തന്നെ കായീച്ചയുടെ വരവും തുടങ്ങും. പഴക്കെണി, തുളസിക്കെണി, മീൻകെണി, തുടങ്ങിയ കെണികൾ ഉപയോഗിച്ച് കായീച്ചകളെ നിയന്ത്രിക്കാം.

കായ്കൾ കടലാസ്സു കൊണ്ട് പൊതിയുന്നത് ആക്രമണം കുറക്കാൻ സഹായിക്കും. കേടുവന്ന കായ്കൾ ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ പറിച്ചിട്ട് പുഴുക്കളെ നശിപ്പിക്കാം. കൂടാതെ ചെടിക്ക് ചുവട്ടിൽ മണ്ണിളക്കി കൊടുക്കുന്നത് വഴി സമാധിദശയിലുള്ള ഈച്ചകളെ നശിപ്പിക്കാം.

2 പടവലവണ്ടുകൾ

ആക്രമണലക്ഷണങ്ങൾ: ചുവപ്പ്, നീല, ചാരനിറങ്ങളിലുള്ള വണ്ടുകൾ കണ്ടുവരുന്നു. പെൺവണ്ടുകൾ മണ്ണിൽ മുട്ടയിടുന്നു. മുട്ട വിരിഞ്ഞു വരുന്ന പുഴുക്കൾ ചെടി ടയുടെ വേര് തുളച്ച് ഉൾഭാഗം തിന്നുന്നതു മൂലം ചെടി ഉണങ്ങി നശിക്കുന്നു. പൂർണ്ണ വളർച്ചയെത്തിയ പുഴുക്കൾ മണ്ണിൽ സമാധിദശ കഴിഞ്ഞ് പുറത്തു വരുന്ന വണ്ടുകൾ ഇലയിലും പൂമൊട്ടുകളിലും ദ്വാരങ്ങളുണ്ടാക്കി നശിപ്പി കുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ : വിത്ത് ഇടുന്നതിനു മുമ്പ് തടം പപ്പു ചവറിട്ട് ചുടന്നത് സമാധിദശകളിലുള്ള വണ്ടുകളെ നശിപ്പിക്കുന്നു. വണ്ടുകളെ കൈവലയിൽ കുടുക്കി നശി ക്കുക. സ്യൂഡോമോണാസ് ലായനി ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ഇതുകൂടാതെ വേപ്പിൻപിണ്ണാക്ക് 50 ഗ്രാം വീതം ചെടികളുടെ ചുവട്ടിൽ നിക്ഷേപിക്കു. ഇത് വണ്ടുകളെ അകറ്റി നിർത്തുവാൻ സഹായിക്കുന്നു.

3. മുഞ്ഞകൾ (ഏഫിഡുകൾ)

ആക്രമണലക്ഷണങ്ങൾ : ഈ ചെറുപ്രാണികൾ ഇലയുടെ അടിയിൽ ഇരുന്ന് നീരൂറ്റികുടിക്കുന്നതു മൂലം ഇലകൾ മഞ്ഞളിക്കുന്നു. വെള്ളരിവർഗ്ഗ വിളകളിൽ മൊസൈക്ക് രോഗം പരത്തുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ : മുഞ്ഞകൾ പറ്റംപറ്റമായി ഇരിക്കുന്ന ഇലകൾ പറിച്ചെടുത്ത് നശിപ്പിക്കുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, പുകയിലക്കഷായം എന്നിവ തളിക്കാം, ബൊവേറിയ ബാസ്സിയാന എന്ന ജീവാണു ഇവയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാം.

4. ആമവണ്ട് (എപ്പിലാക്നാ വണ്ട്)

ആക്രമണലക്ഷണങ്ങൾ : വണ്ടുകളും അവയുടെ പുഴു ക്കളും ഇലകളിലെ ഹരിതകം കാർന്നു തിന്നുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ - വണ്ടുകളുടെ വിവിധ ദശകളെ ശേഖരിച്ച് നശിപ്പിക്കുക. പുഴുക്കളേയും സമാധിദശക ളേയും പോളിത്തീൻ കവറിൽ ശേഖരിച്ച് സൂക്ഷിക്കുക. മിത്രപ്രാണികളുടെ ആക്രമണത്തിന് വിധേയരായ പുഴുക്കളിൽ നിന്ന് ചെറിയ കറുത്ത മിത്രപ്രാണികൾ പുറത്തു വരുന്നത് തോട്ടത്തിൽ തുറന്നു വിടുക.

5. പച്ചത്തുള്ളൻ

ആക്രമണലക്ഷണങ്ങൾ : പച്ച നിറത്തിലുള്ള ചെറുപ്രാണികൾ ഇലയുടെ അടിഭാഗത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതു മൂലം ഇലകൾ കുരുടിക്കുകയും, മഞ്ഞളിക്കുകയും ക്രമേണ ഇല കരിഞ്ഞു പോകുകയും ചെയ്യുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ: മുഞ്ഞകൾക്കെതിരെയുള്ള അതേ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുക.

6. വെള്ളീച്ച

ആക്രമണലക്ഷണങ്ങൾ - വെള്ള നിറത്തിലുള്ള ചെറുപ്രാണികൾ ഇലയിൽ നിന്ന് നീരൂറ്റി കുടിക്കുന്നതുമൂലം മൊസൈക്ക് രോഗം പടരുന്നു. വേനൽക്കാലത്ത് ആക്രമണം രൂക്ഷം.

നിയന്ത്രണ മാർഗ്ഗങ്ങൾ: മഞ്ഞക്കെണി സ്ഥാപിക്കുക, വേ പെണ്ണലായനി തളിക്കുക, കിരിയാത്ത് എമൾഷൻ തളി ഫലപ്രദം. 

7. ഗാളീച്ച

ആക്രമണലക്ഷണങ്ങൾ: വള്ളികളിൽ മുഴകൾ രൂപപ്പെ ടുകയും മുഴകൾ തുറന്നു നോക്കുമ്പോൾ പുഴുക്കളേയും കാണാം.

നിയന്ത്രണമാർഗ്ഗങ്ങൾ: കേടുവന്ന ഭാഗം നീക്കം ചെയ്യുക. വേപ്പെണ്ണ, മണ്ണെണ്ണ, വെളുത്തുള്ളി, സോപ്പു പൊടി മിശ്രിതം (വേപ്പെണ്ണ 6 മി.ലി, മണ്ണെണ്ണ 3 മി.ലി, മൂന്നോ നാലോ വെളുത്തുള്ളിയുടെ നീര്, ബാർ സോപ്പുപൊടി 20 ഗ്രാം) 1.ലി വെള്ളം എന്ന തോതിൽ അടിക്കുക. മറ്റ് കീടനാശിനികൾ ഫലപ്രദമാണ്.

8. വരയൻ പുഴു

ആക്രമണലക്ഷണങ്ങൾ : ശരീരത്തിന്റെ നെറുകെ വരയുള്ള ഈ പുഴു പാവലിന്റെ ഇല തിന്നുകയും ചെറിയ കാ സ്കൂൾ തുരന്ന് തിന്നുകയും ചെയ്യുന്നു.

നിയന്ത്രണമാർഗ്ഗങ്ങൾ : 1 ലിറ്റർ കിരിയാത്ത് ചാറ് 1 ലിറ്റർ ഗോമൂത്രം ചേർത്ത് 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് 10 ഗ്രാം കാന്താരിമുളക് അരച്ചതും ചേർത്ത് ഇലയുടെ ഇരു വശങ്ങളിലും തളിക്കുക. മറ്റ് കീടനാശിനികൾ ഫലപ്രദം

9. കുനൻ പുഴു

ആക്രമണലക്ഷണങ്ങൾ: പച്ച നിറത്തിൽ കൂനി നടക്കുന്ന പുഴുക്കളാണിവ. പാവലിന്റേയും പടവലത്തിന്റേയും ഇലയും, കായും തിന്നു നശിപ്പിക്കുന്നു.

നിയന്ത്രണമാർഗ്ഗങ്ങൾ : കിരിയാത്ത് എമൾഷൻ തളിച്ച് കൊടുക്കുക. മറ്റേതെങ്കിലും കീടനാശിനികളും
ഉപയോഗിക്കാം.

10. മണ്ഡരികൾ

ആക്രമണലക്ഷണങ്ങൾ മഞ്ഞയും ചുവപ്പും നിറത്തിലുള്ള സൂക്ഷ്മജീവികൾ ഇലയുടെ അടിയിൽ ഇരുന്ന് നീരൂറ്റികുടിക്കുന്നു. ഇതുമൂലം ഇലകൾ ചെറുതായി ഞര സുകൾക്ക് കട്ടികൂടുകയും അഗ്രഭാഗങ്ങൾ കൂർത്തുവരികയും ചെയ്യുന്നു. ആക്രമണം രൂക്ഷമായാൽ ഇലകൾ കരിഞ്ഞുണങ്ങുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ : കഞ്ഞിവെള്ളം ഇലയുടെ മുകളിലും അടിവശത്തും വരത്തക്കവിധം നന്നായി തളിച്ചു കൊടുക്കുക. കിരിയാത്ത് എമൾഷൻ തളിച്ചു കൊടുക്കുക

11. ചിത്രകീടം

ആക്രമണലക്ഷണങ്ങൾ പെണ്ണീച്ച ഇലയിൽ മുറിവുണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങൾ ഹരിതകം കാർന്നു തിന്നുന്നു. പുഴുക്കൾ ഇലതിന്നു നീങ്ങുന്നതനു സരിച്ച് ഇലപ്പരപ്പിൽ പാമ്പ് ഇഴഞ്ഞത് പോലെയുള്ള വെളുത്ത പാടുകൾ കാണാം. പൂർണ്ണ വളർച്ചയെത്തിയ പുഴുക്കൾ മണ്ണിനടിയിൽ സമാധിയിൽ കഴിയുന്നു. കേട് ബാധിച്ച ഇലകൾ ക്രമേണ കരിഞ്ഞ് നശിക്കുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ : കീടബാധയേറ്റ ഇലകൾ നശിപ്പിക്കുക. 2.5 ശതമാനം വീര്യത്തിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക.

12. ഇലപ്പേൻ

ആക്രമണലക്ഷണങ്ങൾ. ഇലകളിൽ നിന്നും ഇളം തണ്ടു കളിൽ നിന്നും നീരൂറ്റി കുടിക്കുന്നതുമൂലം ചെടികൾ മുരടിച്ചു പോകുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ 2.5 ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുക.

English Summary: pest attacking cucumber varieties: steps to take
Published on: 17 September 2021, 11:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now