"അളക്കുക” എന്ന പ്രക്രിയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അളക്കുന്നത് ഏതൊരു പ്രവൃത്തിയുടെയും മുഖമുദ്രയായി കണക്കാക്കുന്നു. എല്ലാ പ്രവർത്തികളെയും വസ്തുക്കളെയും അളക്കുവാൻ ഉപയോഗിക്കാവുന്ന ഒരു “സാർവ്വദേശീയ ആളവുകോൽ" നിലവിലില്ല. വിവധ വസ്തുക്കളെ അളക്കുവാൻ വ്യത്യസ്ത രീതികളാണ് ഉപയോഗിച്ച് വരുന്നത്. ഉദാഹരണത്തിന് ഒരു മേശയുടെ നീളവും വീതിയും അളക്കുവാൻ മീറ്റർ, സെന്റീ മീറ്റർ, മില്ലീ മീറ്റർ എന്നീ അളവുകോൽ ഉപയോഗിക്കുമ്പോൾ അതിന്റെ ഭാരം അളക്കുവാൻ കിലോഗ്രാം, ഗ്രാം എന്നിവ ഉപയോഗിക്കുന്നു. ദ്രാവകം അളക്കുവാൻ ലിറ്റർ, മില്ലി ലിറ്റർ എന്നിവ ഉപയോഗിക്കുന്നു.
രാസപദാർത്ഥത്തിന്റെ അമ്ല - ക്ഷാര തീവ്രത അളക്കുവാൻ പി എച്ച്
ഇതുപോലെ ഒരു രാസപദാർത്ഥത്തിന്റെ അമ്ല - ക്ഷാര തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഒരു അളവുകോലാണ് പി എച്ച്. ഈ അളവുകോലിന്റെ പരിധി 0 മുതൽ 14 വരെയാണ്. 0-7 വരെ ദ്രാവകത്തിൽ ഒ എച്ച് (H)അയോണുകളുടെ സാന്ദ്രതയനുസരിച്ച് അത് അമ്ലത്വ സ്വഭാവം കാണിക്കുന്നു. എന്നാൽ 7-14 വരെ ഒ എച്ച് (OH)അയോണുകളുടെ സാന്ദ്രതയാണ് അളക്കുന്ന ത്. ഒരു രാസവസ്തുവിന്റെ പി എച്ച് 6-7 വരെയാണെങ്കിൽ അത് അമ്ലസ്വഭാവമുള്ളതാണെന്നും 7 മുതൽ 14 വരെയാണെങ്കിൽ അതിന് ക്ഷാരസ്വഭാവമുള്ളതാണെന്നും കണക്കാക്കാം. പി എച്ച് 7.0 എന്ന അളവ് കാണിക്കുന്നതിന് ആ രാസവസ്തുവിന് അമ്ല-ക്ഷാര സ്വഭാവമില്ലെന്നാണ്.
പി എച്ച് മൂല്യം 7 മുതൽ 14 വരെ
ശുദ്ധജലത്തിന്റെ പി എച്ച് 7.0 ആണ്. പി എച്ച് മൂല്യം ഏഴിൽ നിന്ന് പൂജ്യത്തിലേക്ക് നീങ്ങുന്നതോടെ ആ ദ്രാവകത്തിന്റെ അമ്ല തീവ്രത കൂടിക്കൊണ്ടിരിക്കും. അതായത് '0' മൂല്യമുള്ള ദ്രാവകത്തിനായിരിക്കും ഏറ്റവും കൂടുതൽ അമ്ലത്വം (അല്ലെങ്കിൽ എച്ച് അയോണുകളുടെ സാന്ദ്രത). പി എച്ച് മൂല്യം 7 മുതൽ 14 വരെ വർദ്ധിക്കുന്നതോടെ ദ്രാവകത്തിന്റെ ക്ഷാരസ്വഭാവം കൂടിക്കൊണ്ടിരിക്കും. അതായത് പി എച്ച് 14 നാണ് ഏറ്റവും കൂടുതൽ ക്ഷാരസ്വഭാവമുള്ളത് (ഏറ്റവും കൂടുതൽ ഒ എച്ച് അയോണുകളുടെ സാന്ദ്രത). പി എച്ച് അളവുകോലിന്റെ ഒരു പ്രത്യേകത കാരണം (പി എച്ച് അളവുകോൽ "ലോഗര്ഥമിക്' (Logarithamic) രീതിയാണ് ഉപയോഗിക്കുന്നത്)
അളവുകോലിലെ തീവ്രതാ വ്യത്യാസം
അളവുകോലിലെ അടുത്തുള്ള സംഖ്യകൾ തമ്മിലുള്ള തീവ്രതാ വ്യത്യാസം (ഉദാഹരണം: പി എച്ച് 5.0 ,6.0 ഉം തമ്മിൽ) പത്ത് ഇരട്ടിയാണ്. അതായത് പി എച്ച് 5.0 ഉള്ള ഒരു ദ്രാവകത്തിന്റെ അമ്ലതീവ്രത പി എച്ച് 6.0 ഉള്ള ദ്രാവകത്തിന്റെ പത്ത് ഇരട്ടിയായിരിക്കും (എച്ച് അയോണുകളുടെ സാന്ദ്രത). അതു പോലെ പി എച്ച് 6.0 ഉം പി എച്ച് 4.0 ഉം തമ്മിലുള്ള അമ്ലതീവതാ വ്യത്യാസം 100 ഇരട്ടിയാണ്. പി എച്ച് 7.0 നു മുകളിലുള്ള സംഖ്യകൾക്കും ഇത് ബാധകമാണ്.
ഉദാഹരണം: പി എച്ച് 10.0, പി എച്ച് 9.0 നേക്കാൾ 10.0 ഇരട്ടിയും പി എച്ച് 8.0 നേക്കാൾ 100.0 ഇരട്ടിയും ക്ഷാരസ്വഭാവമുള്ളതായിരിക്കും (അതായത് ഒ എച്ച് അയോണുകളുടെ സാന്ദ്രത). അതുപോലെ പി എച്ച് 6.0 ഉം പി എച്ച് 4.0 ഉം തമ്മിലുള്ള അമ്ലതീവ്രതം വ്യത്യാസം 100 ഇരട്ടിയാണ്. പി എച്ച് 7.0 നു മുകളിലുള്ള സംഖ്യകൾക്കും ഇത് ബാധകമാണ്.
ഉദാഹരണം: പി എച്ച് 10.0 പി എച്ച് 9.0 നേക്കാൾ 10.0 ഇരട്ടിയും പി എച്ച് 8.0 നേക്കാൾ 100.0 ഇരട്ടിയും ക്ഷാരസ്വഭാവമുള്ളതായിരിക്കും (അതായത് ഒ എച്ച് അയോണുകളുടെ സാന്ദ്രത). ശുദ്ധജലത്തിന്റെ പി എച്ച് 7.0 ആണ്. എന്നാൽ വെള്ളത്തിൽ അമ്ല-ക്ഷാരഗുണമുള്ള പദാർത്ഥങ്ങൾ ലയിച്ചു ചേരുമ്പോൾ അതിന്റെ പി എച്ച് കുറയുകയോ കൂടുകയോ ചെയ്യും.