ഔഷധനിർമ്മാണത്തിന് സാധാരണയായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഈഴച്ചെമ്പകം, വൃക്ഷത്തിന്റെ മരപ്പട്ട ഗുഹ്യരോഗ ചികിത്സക്കായി ഉപയോഗിക്കുന്നു. ഇതിന്റെ പൂവിൽ നിന്നും തൈലം വാറ്റിയെടുക്കുന്നു. ഇതിന്റെ പാലും പാളി ചുട്ട ചാരവും, ഖജിത പിണ്ഡതൈല ത്തിൽ ചേർത്ത്, പുരട്ടിയാൽ 'വിപാദിക' (കാൽ വിള്ളൽ) ശമിക്കുന്നതാണ്. ഗൊണോറിയ സുഖപ്പെടുത്തുന്നതിനും പ്ലൂമേറിയ ഉപയോഗിച്ചു വരുന്നു.
സാധാരണയായി പ്രാണികളുടെ കുത്ത് മൂലം ഉണ്ടാകുന്ന നീർവീക്കം പ്ലൂമേറിയ പൂക്കൾ ഉപയോഗിച്ച് ചികിത്സിക്കാം. പ്ലൂമേറിയായുടെ പുറം തൊലി വെള്ളത്തിൽ തിളപ്പിച്ച് ഇതുകൊണ്ട് വീക്കമുള്ള ഭാഗത്ത് മുക്കിവെച്ച്, രോഗശാന്തി കൈവരിക്കാം. അൾസർ ചികി ത്സയ്ക്കും പ്ലൂമേറിയ ഇലകൾ ഉപയോഗിക്കുന്നു. നന്നായി കഴുകിയ പ്ലൂമേറിയ ഇലകൾ വെളിച്ചെണ്ണയിൽ പുരട്ടി അൾസർ ഉള്ള ശരീരഭാഗങ്ങളിൽ ഒട്ടിക്കുക.
കുരു അപ്രത്യക്ഷമാവുന്നതുവരെ ഇത് തുടരാവുന്നതാണ്. സുഗമമായ ദഹനത്തിന് പ്ലൂമേറിയ പൂക്കൾ ഉത്തമമാണ്. ചായയോടൊപ്പം പ്ലൂമേറിയ പൂക്കൾ തിളപ്പിച്ച് ഉപയോഗിക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഫലപ്രദമാണെന്ന് പറയു ന്നു. ഇതിന്റെ പുഷ്പത്തിന്റെ നീരിൽ ആൽക്കലോയ്ഡുകൾ, ഫ്ളേവനോയ്ഡുകൾ, ടാനിൻസ് മുതലായവ അടങ്ങിയിട്ടുണ്ട്. ഇതിലെ വിഷാംശവും മാരകമായതിനാൽ ശരിയായ അളവിൽ പ്ലൂമേറിയായുടെ സ്രവം ആന്റിബയോട്ടിക് ആയി ഉപയോഗിക്കാം.
ദ്വാരമുള്ള പല്ലുകളുടെ ചികിത്സക്കും പഴയകാലത്ത് പ്ലൂമേറിയ ഇലകൾ ഉപയോഗിച്ചിരുന്നു. അരിമ്പാറ ഇല്ലാതാക്കുന്നതിനുള്ള മരുന്നായി പ്ലൂമേറിയയുടെ സ്രവം ഉപയോഗിച്ചിരുന്നു. ശരീരത്തിലെ മറുകുകളും ഇതുപോലെ മാറ്റാവുന്നതാണ്. ചർമ്മരോഗങ്ങൾ ഭേദമാക്കുന്നതിനും ഇതുപയോഗിക്കുന്നു. പാദങ്ങളിലെ ചർമ്മത്തിന്റെ വിള്ളൽ ഒഴിവാക്കുന്നതിനും ചർമ്മം മിനുസമുള്ളത് ആക്കുന്നതിനും മേറിയ പുഷ്പം മൂന്ന് ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് വിണ്ടുകീറിയ പാദങ്ങളുടെ ചർമ്മം കഴുകുക. ഉറങ്ങുന്നതിനു മുൻപ് ദിവസത്തിൽ ഒരിക്കൽ പതിവായി ചെയ്താൽ ഈ അസുഖം മാറുന്നതാണ്.
പച്ചക്കറികൾ പാചകം ചെയ്യുന്നതിനൊപ്പം പ്ലൂമേറിയ പൂക്കൾ ചേർത്ത് ഉപയോഗിച്ചാൽ രുചി വർധിപ്പിക്കുമെന്നും, ആരോഗ്യ ചികിത്സക്ക് ഫലപ്രദമെന്നും പറയുന്നു. ഇതിന്റെ പുഷ്പതണ്ടിൽ റെസിൻ, റബർ സംയുക്തങ്ങൾ, ലുപിയോൾ എന്നിവ അടങ്ങിയിരിക്കുന്നു. വാതരോഗം തടയുന്നതിനും, മലബന്ധം സുഖപ്പെടുത്തുന്നതിനും പ്ലൂമേറിയ പൂക്കൾ ഉത്തമമാണ്. പുഷ്പത്തിന്റെ സുഗന്ധം പലപ്പോഴും സോപ്പ്, കൊതുക് കോയിലുകൾ സുഗന്ധ ദ്രവ്യങ്ങൾ എന്നിവയുടെ മിശ്രിതമായി ഉപയോഗിക്കുന്നു. ഒരു തരം ആന്റിസെപ്റ്റിക് അടങ്ങിയിരിക്കുന്നതിനാൽ മോണയുടെ ചൊറിച്ചിൽ ഭേദമാക്കാൻ പ്ലൂമേറിയക്ക് കഴിയും. ഇലകളുടെ അടിഭാഗം പൊട്ടിച്ചോ അല്ലെങ്കിൽ കമ്പുകൾ മുറിച്ചോ പ്ലൂമേറിയായുടെ സവം എടുക്കാം.