കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നടന്ന ഗ്രാമീണ ഗവേഷക പ്രദർശന മേളയിൽ ചാണകത്തിൽ നിന്നുള്ള പോട്ട്ട്രേയിക്ക് ഒന്നാം സമ്മാനം.
വീഡിയോ കാണുക https://youtu.be/JPu28O7bv8Y
കണ്ണൂർ തളിപ്പറമ്പ് കൂവത്തുള്ള ക്ഷീര കർഷകനായ ഷാജിയാണ് ചാണകത്തിൽ നിന്ന് വിത്തുകൾ എളുപ്പത്തിൽ മുളപ്പിച്ച് എടുക്കാൻ കഴിയുന്ന പോട്ട്ട്രേ ഉണ്ടാക്കിയത്. ഏകദേശം പത്തോളം പശുക്കളെ പരിപാലിച്ചു പോകുന്ന ഇദ്ദേഹം ഉപയോഗശൂന്യമായി പോകാവുന്ന ചാണകത്തെ ഒരു മൂല്യ വർദ്ധന ഉൽപ്പന്നമാക്കി മാറ്റിയിരിക്കുകയാണ്.
ഇരുമ്പ് ഉപയോഗിച്ച് സ്വന്തമായി നിർമിച്ച അച്ചു -
വീഡിയോ കാണുക https://youtu.be/JPu28O7bv8Y
ഇരുമ്പ് ഉപയോഗിച്ച് സ്വന്തമായി നിർമിച്ച അച്ചു കൊണ്ടാണ് അദ്ദേഹം ഈ പോട്ട്ട്രേ ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈയൊരു സംവിധാനത്തിൽ മുളപ്പിച്ച വിത്തുകൾ സാധാരണ പ്ലാസ്റ്റിക് പോട്ട്ട്രേകളേക്കാൾ വളരെ വേഗം മുളച്ചു വരുന്നതിനൊപ്പം മികച്ച കരുത്തോടെയും വളർന്നുവരുന്നു. കൂടാതെ ഇതിൽ മുളച്ച പച്ചക്കറി തൈകൾ മാറ്റി നടേണ്ടതില്ല.
ഒരു പച്ചക്കറി തൈ പോട്ട്ട്രേയിൽ മുളച്ചു വന്ന ഭാഗം മാത്രം അടർത്തിയെടുത്ത് മണ്ണിൽ കുഴിച്ചു വെക്കാം. അതിനാൽ പച്ചക്കറി തൈയുടെ വേരുകൾക്ക് കേടുപാട് വരുന്നില്ല എന്ന് മാത്രമല്ല ചെടിയുടെ വളർച്ചയ്ക്കും അത് ദോഷം ചെയ്യുന്നില്ല. ചെടിയുടെ പിന്നീടുള്ള വളർച്ചയിൽ നല്ല ആരോഗ്യത്തോടെയും കരുത്തോടെ വളർന്നുവരുന്നതായിട്ടാണ് കാണുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.