നമ്മുടെ നാട്ടിലെ കർഷകർ കൂടുതൽ ഉപയോഗിച്ചു വരുന്ന കോഴിവളം ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണ്. Poultry manure is one of the best organic manures used by the farmers in our country. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ വളരെ എളുപ്പത്തില്‍ വിളകള്‍ക്ക് ലഭ്യമാകുന്നതും ചുരുങ്ങിയ വിലയിൽ ലഭിക്കുന്നതുമാണ് കോഴിവളത്തെ കർഷകർക്കു പ്രിയങ്കരമാക്കുന്നത്.
കോഴിവളത്തിന്‍റെ ഗുണങ്ങൾ
ഇതിന്‍റെ കാര്‍ബണ്‍ - നൈട്രജന്‍ അനുപാതം ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ ഏറെ അനുകൂലമാണ്.കോഴിയുടെ കാഷ്ഠത്തിന് പുറമെ മൂത്രവും ഇതില്‍ അടങ്ങിയിരിക്കുന്നു. 2.2% നൈട്രജനും 1.4% ഫോസ്ഫറസും 1.6% പോട്ടാസ്യവും ഇതിലുണ്ട്. 60% നൈട്രജന്‍ യൂറിക് ആസിഡ് ആയും 30% നൈട്രജന്‍ ജൈവ സംയുക്തങ്ങളായും ബാക്കി നൈട്രജന്‍ മിനറല്‍ രൂപത്തിലും കാണപ്പെടുന്നു. ഏകദേശം എല്ലാത്തരം കൃഷികൾക്കും കോഴിവളം അടിവളമായി ഉപയോഗിക്കാവുന്നതാണ്.കോഴി വളം വിത്തുകളുടെ പ്രതിരോധം വർദ്ധിപ്പിക്കും, അതുപോലെ മണ്ണിന്‍റെ രൂപവത്കരണത്തിൽ പ്രക്രിയകൾ മെച്ചപ്പെടുത്താനും ഇതു സഹായകരമാണ്
കോഴിവളം ഉപയോഗിക്കേണ്ടതെങ്ങനെ
ഉണക്കി പൊടിച്ചെടുത്ത പഴകിയ കോഴിവളമാണു വിളകള്‍ക്കുത്തമം.ഈ വളം പ്രയോഗിക്കുമ്പോള്‍ ചൂട് കുറയ്കാന്‍ ജലസേചനം കൃത്യമായി നടത്തണം .അധിക തോതിലുപയോഗിച്ചാല്‍ ചൂടുകൊണ്ട് പച്ചക്കറി വിളകള്‍ നശിക്കാന്‍ ഇടയാകും😭കോഴി കാഷ്ഠം ആദ്യം ജൈവ വളം ആക്കിയതിന് ശേഷം അത് ഉപയോഗിക്കുക എന്നതാണ് ശരിയായ രീതി. അപ്പോള്‍ ചെടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ തന്നെ അതിനു ആവശ്യമായ ഭക്ഷണം ലഭിക്കുന്നതാണ്.
ജൈവവളം ആക്കുന്നതിന് കോഴിക്കാഷ്ഠം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക . 10 കിലോ കോഴിക്കാഷ്ഠത്തി നു 3 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ചേര്‍ക്കുക . എന്നിട്ട് നന്നായി ഇളക്കുക . അതിനു ശേഷം ഒരു കൂനയായി മൂടിയിടുക. മൂന്നാം ദിവസം നന്നായി ഇളക്കി വീണ്ടും കൂനയായി ഇടുക . ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും .
തയ്യാറായ ജൈവ വളം ചെടിയുടെ ചുവട്ടിൽ നിന്നും തണ്ടിൽ മുട്ടാതെ അകലത്തില്‍ മാത്രമേ ഇടാവൂ . അതിനു ശേഷം നന്നായി നനക്കുക. നമ്മൾ നേരിട്ട് ഉപയോഗിച്ചിരുന്നപ്പോള്‍ ചേര്‍ത്തതിന്റെ 25 % മാത്രം അപ്പോൾ മതിയാവും
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കോഴിവളം എങ്ങനെ സംസ്ക്കരിക്കാം
#Poultry#Manure#Organic#Krishi#Agriculture