മുറ്റിയ വെറ്റിലകൾ തെരഞ്ഞെടുത്ത് നല്ല ആകൃതിയിൽ ഒരു പോലെ അരികു മുറിച്ച് ബ്ലീച്ചിങ് പാത്രത്തിൽ അടുക്കി സിലിണ്ടർ രൂപത്തിലുള്ള ഇരുവശവും തുറന്ന ഗാൽവനിതമായ ഇരുമ്പ് പാത്രത്തിൽ 16,000 മുതൽ 20,000 വരെ വെറ്റിലകൾ നിറച്ച് നനവുള്ള ചാക്കു കൊണ്ട് മൂടും. നിറം എത്രത്തോളം മാറിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിനും ജീർണിച്ച ഇലകളെ മാറ്റുന്നതിനുമായി ഒന്നിടവിട്ട ദിവസങ്ങളിൽ സിലിണ്ടർ പരിശോധിക്കും. വെറ്റില ബ്ലീച്ച് ചെയ്ത് കിട്ടുന്നതിന് എട്ട് മുതൽ 15 വരെയും മഞ്ഞുകാലത്ത് 15 മുതൽ 20 ദിവസങ്ങൾ വേണ്ടിവരും.
കൽക്കട്ട, ബനാറസ് എന്നിവിടങ്ങളിലെ വെറ്റില യൂറോപ്യൻ രാജ്യങ്ങൾ, യു.എസ്.എ, പാകിസ്ഥാൻ, മ്യാൻമാർ എന്നിവിടങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്.
ചില സംസ്ഥാനങ്ങളിൽ ബ്ലീച്ച് ചെയ്യുന്നതിനും ചർവണത്തിനുമായി മുറ്റിയ ഇലകളാണ് ഉപയോഗിക്കുന്നത്. അതിനാൽ കൊടിയടെ ചുവട്ടിൽ നിന്നും നാലോ അഞ്ചോ മുറ്റിയ ഇലകൾ നുള്ളുന്നു.
വെറ്റില വളരെ പെട്ടെന്ന് കേടു വരുന്ന ഒന്നാണ്. വെറ്റില വ്യാവസായികാടിസ്ഥാനത്തിലും മറ്റ് ദീർഘകാല ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായും ബ്ലീച്ച് ചെയ്ത് സൂക്ഷിക്കുകയാണ് പതിവ്. ഗാൽവനൈസ്ഡ് അയണിൽ നിർമിച്ച പാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. പാത്രത്തിൽ ഇല നിവർത്തി അടുക്കി (മൂന്നോ നാലോ സർക്കിളായി) നടുക്ക് ഒരു ലെയറിനുള്ള സ്ഥലം വിട്ട് ആവശ്യത്തിന് വെള്ളം തളിച്ചിടണം.
കാലാവസ്ഥയനുസരിച്ച് വെള്ളം ഒഴിച്ചിടണം. ഇത് ചൂട് കൂടുതലാണെങ്കിൽ മാത്രം. 5 മുതൽ 15 ദിവസംകൊണ്ട് ഇത് മഞ്ഞ കലർന്ന വെള്ളനിറത്തിലെത്തും. വീണ്ടും കേടുവന്നവ മാറ്റിയ ശേഷം വീണ്ടും വയ്ക്കണം. അഞ്ച് മുതൽ 15 ദിവസംവരെ വേനൽക്കാലന്നും 15 മുതൽ 20 ദിവസം വരെ തണുപ്പുകാലത്തും ബ്ലീച്ചിങ്ങിനായ് സൂക്ഷിക്കണം. ബ്ലീച്ച് ചെയ്തുകഴിഞ്ഞാൽ മഞ്ഞനിറമാകാം.
ചില സ്ഥലങ്ങളിൽ ബ്ലീച്ചിനുമുമ്പ് ഇതിനെ സ്റ്റോർ ചെയ്യുന്നു. 160 സെന്റീമീറ്റർ ഉയരവും 100 സെന്റീമീറ്റർ നീളവും 100 സെന്റീമീറ്റർ വീതി യുമുള്ള കുഴിയിൽ ചെളിയും ചാണകവും ചേർത്ത് പൂശി തയാറാക്കി അതിലാണ് വെറ്റിലക്കെട്ടുകൾ 10 മുതൽ 15 ദിവസംവരെ സൂക്ഷിക്കുന്നത്. ബ്ലീച്ച് ചെയ്തു വെറ്റിലയിൽ നിന്നും കൂടുതൽ എണ്ണ ലഭിക്കുന്നു. ഫിനോൽ, ടർപ്പൻ ട്രൈൻ എന്നിവയുടെ നിർമാണത്തിന് ഈ വെറ്റില ഉപയോഗിക്കുന്നു.