അക്വേറിയത്തിൽ വെള്ളം നിറയ്ക്കുന്നതിനു മുമ്പ് അലക്കുകാരവും ചൂടുവെള്ളവും ഉപയോഗിച്ച് വശങ്ങളിലെ ചില്ലുകൾ നല്ലതു പോലെ കഴുകണം. പിന്നീട് ധാരാളം വെള്ളമുപയോഗിച്ച് അലക്കുകാരത്തിന്റെ അംശം തീരെയില്ലാത്തവണ്ണം കഴുകേണ്ടത് ആവശ്യമാകുന്നു.
നദീതീരത്ത് നല്ല വെളുത്ത മണൽ കിട്ടും. പഞ്ചസാരമണൽ എന്നു പറയാറില്ലേ? അത്തരം മണലാണ് അക്വേറിയത്തിന്റെ അടിയിൽ നിരത്താൻ ഉത്തമം. മണൽ കൊണ്ടു വന്ന് ധാരാളം വെള്ളം ഉപയോഗിച്ച് പല വട്ടം തിരുമ്മി കഴുകണം. മണലിലെ ചെളി നിശ്ശേഷം പോയിക്കഴിഞ്ഞ അതിൽ വെള്ളമൊഴിച്ചാൽ തീരെ കലകൾ ഉണ്ടാകുകയില്ല. ഇങ്ങനെ വൃത്തിയാക്കിയ മണൽ അറിയത്തിന്റെ അടിയിൽ 25 മി. മീ. മുതൽ 37. മി. മീ വരെ ഘനത്തിൽ നിരത്താം. ഒരു ഭാഗത്ത് കൂടുതൽ ഘനത്തിൽ ഇട്ട് മറു ഭാഗത്തേക്ക് അൽപ്പം ചരിവുകൊടുക്കുന്നത് ഭംഗിയായിരിക്കും. ഈ ചരിവ് മൽസ്യങ്ങളുടെ കാഷ്ഠവും അവശേഷിക്കുന്ന ഭക്ഷണവസ്തുക്കളും എളുപ്പത്തിൽ ശേഖരിച്ച് അക്വേറിയം വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യും.
ക്ലോറിന്റെ അംശം അധികമുള്ള വെള്ളം നേരിട്ട് ഉപയോഗിക്കരുത്. പട്ടണങ്ങളിലെ പൈപ്പുസ്തത്തിൽ ക്ലോറിൻ അധികമുണ്ടായിരിക്കും. ഇത്തരം വെള്ളം പരന്ന തൊട്ടിയിൽ അഞ്ചാറു മണിക്കൂർ നേരം എടുത്തു വച്ചു ക്ലോറിന്റെ അംശം തീരെ കുറഞ്ഞശേഷം ഉപയോഗിക്കാവുന്നതാണ്. കിണറുവെള്ളമോ പുഴവെള്ളമോ കുളങ്ങളിലെ തെളിഞ്ഞ വെള്ളമോ നേരിട്ട് ഉപയോഗിക്കാം. കലങ്ങിയ വെള്ളം ഉപയോഗിക്കാൻ പാടില്ലെന്ന് പറയേണ്ടതില്ലല്ലോ. അഴുക്കുകളില്ലാത്ത തെളിഞ്ഞ ജലമാണ് ഏറ്റവും ഉത്തമം. വലിയ കാഠിന്യമുള്ള ജലമുപയോഗിച്ചാൽ വശങ്ങളിലെ ചില്ലുകളിൽ വെളുത്ത കറ പിടിച്ച് അഭംഗിയുണ്ടാക്കും.
കുളത്തിനടിയിൽ മണൽ നിരത്തിയശേഷം ഒരു കട്ടിക്കടലാസ് മണലിനു മുകളിൽ വയ്ക്കുക. കടലാസ്സിനു മുകളിൽ ഒരു കിണ്ണം വച്ച് വെള്ളം സാവധാനത്തിൽ കിണ്ണത്തിലേക്ക് വീഴത്തക്ക വണ്ണം ഒഴിക്കുക. കിണ്ണത്തിൽ വീണ് വഴിഞ്ഞൊഴുകി കുളം നിറയുകയാണ് വേണ്ടത്. വിരിച്ച മണലിന് വെള്ളം കുത്തിവീണ് കോട്ടം തട്ടാതിരിക്കാൻ വേണ്ടിയാണ് കടലാസുവന്നതും കിണ്ണത്തിലേക്ക് വെള്ളം ഒഴിക്കുന്നതും. വെള്ളം കുളത്തിന്റെ ഇരുമ്പുകൊണ്ടുള്ള മേൽ അരികു വരെ നിറയ്ക്കാം.