Updated on: 12 January, 2024 11:56 PM IST
തെങ്ങിൽ താഴെയുള്ള ഓലകൾ

വിളകളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ പോഷകങ്ങളുടെ പങ്ക് നിർണായകമാണ്. തെങ്ങിന് പ്രധാന മൂലകങ്ങളായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാഷ് കൂടാതെ ഉപമൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം, സൾഫർ പിന്നെ സൂക്ഷ്‌മ മൂലകങ്ങളായ ബോറോൺ, മഗ്നീഷ്യം, സിങ്ക് എന്നിവ ആവശ്യമാണ്. കണ്ണൂർ ജില്ലയിൽ പൊതുവെ പ്രധാന മൂലകങ്ങളിൽ പൊട്ടാസ്യം, ഉപപ്രധാന മുലകങ്ങളിൽ കാൽസ്യം മഗ്നീഷ്യം, സൂക്ഷ്‌മ മൂലകങ്ങളിൽ സിങ്ക്, ബോറോൺ എന്നിവയുടെ അഭാവം വളരെ കൂടുതലാണ്. ആയതിനാൽ വളപ്രയോഗത്തിൽ ഈ മൂലകങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

പൊട്ടാസ്യം

തെങ്ങിൽ താഴെയുള്ള ഓലകൾ മൂപ്പെത്തും മുമ്പേ മഞ്ഞളിച്ചു കരിഞ്ഞു പോവുക. കായുടെ വലുപ്പം കുറയുക, തെങ്ങിൻ്റെ വളർച്ച മുരടിച്ച് തടി ശോഷിക്കുകയും മടലുകൾ ചെറുതായി തെങ്ങിൻ്റെ മണ്ട വളർച്ച കുറയുക എന്നിവയാണ് പൊട്ടാസ്യത്തിൻ്റെ അഭാവം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണിക്കുന്ന തെങ്ങിന് പൊട്ടാസ്യം രണ്ട് കിലോ എന്ന തോതിൽ നൽകുക. മണ്ണിൽ ഈർപ്പം ഉറപ്പ് വരുത്തിയതിനുശേഷം പൊട്ടാഷ് വളങ്ങൾ നൽകാൻ ശ്രദ്ധിക്കുക.

ബോറോൺ

തെങ്ങിൻ്റെ എല്ലാ വളർച്ചാഘട്ടങ്ങളിലും വിവിധ തരത്തിലുള്ള ലക്ഷണമാണ് ഈ മൂലകത്തിൻ്റെ അഭാവം മൂലം കാണപ്പെടുന്നത്. തെതെങ്ങിന്റെ രൂപ വ്യത്യാസമാണ് പ്രധാന ലക്ഷണം. നാമ്പോലകൾ വിരിയാതെ നിൽക്കുക, കൂമ്പടപ്പ് അഥവാ മണ്ടയടപ്പ് ഉണ്ടാക്കുക ആണ് മറ്റൊരു ലക്ഷണം. വലിയ തെങ്ങിൽ ഈ മൂലകത്തിന്റെ അഭാവം മൂലം പൂങ്കുലകൾ ഉണ്ടാകാൻ സമയമെടുക്കുക, മച്ചിങ്ങ പാകമാകും മുമ്പേ തന്നെ കൊഴിയുക, മച്ചിങ്ങ പൂർണ്ണ വളർച്ചയെത്താതെ പൂങ്കുലകളിൽ തന്നെ നില നിൽക്കുക. തേങ്ങകളിൽ കാമ്പ് ശരിയായി നിറയാതെ ചിലപ്പോൾ തേങ്ങയുടെ പുറംഭാഗത്ത് വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്യും. ബോറോണിന്റെ അഭാവം കാണിക്കുന്നതെങ്ങിനെ ശ്രദ്ധിച്ചില്ലെങ്കിൽ തൈ തെങ്ങുകൾ പൂർണ്ണമായി നശിക്കുകയും കായ്ക്കുന്ന തെങ്ങുകളിൽ ഉൽപ്പാദനം കുറയുകയും ചെയ്യും.

ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ തെങ്ങിന് 50 ഗ്രാം ബോറാക്സ് രണ്ട് മാസം ഇടവിട്ട് മൂന്നു തവണയായി ഇട്ടുകൊടുക്കുക. അഞ്ച് വർഷത്തിൽ കൂടുതൽ പ്രായമുള്ള തെങ്ങിന് 150 ഗ്രാം ബോറാക്‌സ് രണ്ടു തവണയായി തെങ്ങിൻ ചുവട്ടിൽ ഇട്ടുകൊടുക്കുക. മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഉണ്ടായിരിക്കണം. ലക്ഷണങ്ങൾ മാറിയാൽ പിന്നെ ബോറാക്സ‌് ഇടേണ്ട ആവശ്യമില്ല. ബോറോണിൻ്റെ അഭാവം കാണിക്കുന്ന തെങ്ങുകൾക്ക് ഒരു കിലോ ഡോളോമൈറ്റോ കുമ്മായമോ ഉപയോഗിക്കുന്നത് ഫലപ്രദമാകും.

കാത്സ്യം

ചെടികളുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും മണ്ണിൽ കാത്സ്യം ലഭ്യമാവണം. ഓലകൾക്ക് മാർദ്ദവവും മൃദുത്വവും നൽകുന്ന മൂലകമാണ് കാത്സ്യം. ഇതിന്റെ അഭാവ ത്തിൽ നാമ്പോലകൾക്ക് ദൃഢത കൂടി മഴക്കാലത്ത് ചെറിയ കാറ്റിൽ പോലും നാമ്പോലകൾ ഒടിയുകയും അതുമൂലമുണ്ടാകുന്ന മുറിവിലൂടെ കൂമ്പുചീയൽ വരാൻ കാരണമാ വുകയും ചെയ്യുന്നു. ഈ അഭാവം കാണിക്കുന്ന തെങ്ങിന് 1 കിലോ ഡോളോമൈറ്റോ കുമ്മായമോ ഉപയോഗിക്കുന്നത് ഫലപ്രദമാകും.

മഗ്നീഷ്യം

മഗ്നീഷ്യത്തിന്റെ അഭാവം മൂലം മൂപ്പുള്ള ഓലയിൽ ഈർക്കിലിനോട് ചേർന്നുള്ള ഭാഗം ഒഴികെ മഞ്ഞളിപ്പ് ബാധിക്കുന്നു. കൂടുതൽ വെയിൽ കിട്ടുന്ന ഓലകൾ വേഗം മഞ്ഞ നിറമാകുകയും കരിയുകയും ചെയ്യും. തണലുള്ള ഭാഗത്തുള്ള ഓലകൾ പച്ചനിറമായിത്തന്നെ കാണുകയും ചെയ്യും. തുടക്കത്തിൽ പൊട്ടാഷ് അഭാവം മൂലമുള്ള ലക്ഷണങ്ങൾ പോലെ തന്നെയാണ് തോന്നുക. ഈ അഭാവം കാണിക്കുന്ന തെങ്ങിന് 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് ചേർത്തു കൊടുക്കാം.

ഉപപ്രധാന മൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം എന്നി വയുടെ അഭാവം നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണത്തെ സഹായിക്കുന്നതായി കാണാം. അതുപോലെ അധികരിച്ച അമ്ലതയും പൊട്ടാസ്യത്തിൻ്റെ അഭാവവും കുമിൾ രോഗബാധ കൂടുന്നതിനും കാരണമാകുന്നു

English Summary: Problems in coconut tree due to lack of nutrients
Published on: 12 January 2024, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now