Updated on: 30 April, 2021 9:21 PM IST
പോളിഹൗസ് ഫാമിംഗ് പ്രോജക്റ്റുകൾ

കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വിപണി കണ്ടെത്താനാകാതെ കൃഷിയിൽ നിന്നും പിന്തിരിയുന്ന കർഷകർക്ക് വരുമാനത്തിന്റെ പുതിയ മാർഗങ്ങൾ തുറന്നു കൊടുക്കുകയാണ് Qore3 Innovations നേതൃത്വം നൽകുന്ന പോളിഹൗസ് ഫാമിംഗ് പ്രോജക്റ്റുകൾ. ഉല്പാദനം മാത്രമാണ് ഇതിൽ കർഷകന്റെ ചുമതല, വിപണി കണ്ടെത്തുന്നത് Qore3 Innovations ആണ്.

കാലങ്ങളായി പിന്തുടർന്ന് വരുന്ന കൃഷി രീതികൾക്ക് ഇന്ന് വേണ്ടത്ര വിപണിയില്ല. കുറഞ്ഞ സ്ഥലത്ത്, വളരെ ചുരുക്കം തൊഴിലാളികളുമായി കൃഷി ചെയ്ത് മികച്ച ലാഭം കൊയ്യുന്ന പ്രൊജക്റ്റുകൾക്കാണ് ഇന്ന് സാധ്യതയുള്ളത്. ഇത് മനസിലാക്കിയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന Qore3 Innovations എന്ന സ്ഥാപനം സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഹൈ ടെക് പ്രോജെക്ടുകൾ കേരളത്തിൽ നടപ്പിലാക്കുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് അംഗീകാരം ലഭിച്ച Qore3 Innovations ഇത്തരത്തിൽ കാർഷിക രംഗത്ത് ഗുണകരമാകുന്ന നിരവധി പ്രോജക്റ്റുകൾ നടപ്പിലാക്കിയിട്ടുണ്ട്. അത്തരം കാർഷിക വികസന പദ്ധതികളുടെ മറ്റൊരു രൂപം എന്ന നിലയ്ക്കാണ് സ്ഥാപനമിപ്പോൾ പോളി ഹൌസ് ഫാമിംഗ് പ്രോജക്റ്റുകൾ നടപ്പാക്കുന്നത്.

പോളിഹൌസ് ഫാമിംഗ് എന്താണെന്നു അറിയാത്തവർക്ക് പോലും കാർഷിക രംഗത്തേക്ക് ഇറങ്ങാൻ സാധിക്കുന്ന രീതിയിലാണ് സ്ഥാപനം പദ്ധതികൾ വിഭാവനം ചെയ്യുന്നത്. കാർഷിക മേഖലയിൽ പുത്തനുണർവായ സംരക്ഷിത കൃഷിയുടെ ഭാഗമാണ് പോളിഹൗസ്.
ജി.ഐ. പൈപ്പുകളിലെ ചട്ടക്കൂടിനുള്ളിയായാണ് പോളിഹൗസ് നിർമ്മിക്കുന്നത് , പോളിത്തിൻ ഷീറ്റുകളും , എ വി നെറ്റും ഉപയോഗിച്ചാണ് പ്രധാനമായും ഇവ നിർമ്മിക്കുന്നത്. ഹരിതഗൃഹപ്രവാഹത്തിന്റെ തത്ത്വം തന്നെയാണ് പോളി ഹൗസുകളിൽ ഉപയോഗിക്കുന്നത്. ശൈത്യമേഖലകളിൽ തണുപ്പിനെ തരണം ചെയ്യുന്ന വിധം ഉരുവെടുത്ത സംരക്ഷിത കൃഷിരീതിയുടെ ഭാഗമാണ് പോളി ഹൗസുകൾ. ഗ്ലാസു മുതൽ പോളിത്തിൻ ഷീറ്റുകൾ വരെ പോളിഹൗസ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ഉഷ്ണമേഖലകളിൽ പ്രധാനമായും പോളിത്തിൻ ഷീറ്റുകളാണ് ഉപയോഗിച്ച് പോരുന്നത്. ഇവ നിർമ്മാണചെലവും കുറയ്ക്കുന്നു. പച്ചക്കറി കൃഷിയും, പുഷ്പ്പ കൃഷിയാണ് പോളിഹൗസുകളിൽ പ്രധാനമായും കണ്ടുവരുന്നത്.

ഈ കൃഷി രീതി കർഷകർക്ക് പരിചയപ്പെടുത്തുകയും കൃഷി ചെയ്യുന്നതിനായി അവരെ സജ്ജരാക്കുകയുമാണ് Qore3 Innovations ചെയ്യുന്നത്, പോളിഹൗസുകൾ , മിനി പോളിഹൗസ് , ഹൈ ടെക് മഷ്‌റൂം ഫാം , അക്വാപോണിക്സ് , ഹൈഡ്രോപോണിക്സ് , NFT , RAS , മഴമറ, ഹൈ ടെക് പ്രിസിഷൻ ഫാർമിംഗ്, ആട് വളർത്തൽ തുടങ്ങി നിരവധി കാർഷിക വികസന പദ്ധതികൾ കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ചരിത്രമാണ് സ്ഥാപനത്തിനുള്ളത്. മാത്രമല്ല കേരളത്തിൽ പരാജയപെട്ടുകിടക്കുന്ന നിരവധി പോളിഹൗസുകൾ കർഷകരുടെ ആവശ്യപ്രകാരം പുതുക്കി പണിയുകയും , കൃഷി ചെയ്തു നൽകുകയും ചെയ്തിട്ടുണ്ട് Qore3 Innovations .

ഫാക്ടറികളിൽ പ്രീ-ഫാബ്രിക്കേറ്റ് ചെയ്ത ജി.ഐ. പൈപ്പുകൾ വിവിധ മാതൃകകളിൽ ലഭ്യമാണ്. ഇവ കൊണ്ടുവന്ന് നട്ടും ബോൾട്ടും ചെയ്ത് പെട്ടെന്ന് ഗ്രീൻ ഹൗസ് ഉണ്ടാക്കിയെടുക്കാം. മറ്റൊന്ന് ജി.ഐ. പൈപ്പുകൾ കൃത്യമായ അളവിൽ വാങ്ങിക്കൊണ്ടുവന്ന് കൃത്യമായ മാതൃകയിൽ സഥലത്തുവെച്ചുതന്നെ നിർമ്മിച്ചെടുക്കുക എന്ന രീതിയും. രണ്ട് രീതികൾക്കും അതിന്റേതായ ഗുണദോഷങ്ങളും ഉണ്ട്. പ്രീഫാബ്രിക്കേറ്റഡ് സംവിധാനത്തിന് പൊതുവേ ചെലവ് കൂടിയിരിക്കും. പോളിഫിലിമുകൾ നിശ്ചിത ഗുണമേന്മയുള്ളതും ചുളുവുകൾ വീഴാതെയും, അലൂമിനിയം പ്രൊഫൈൽ സ്പ്രിംഗ് സംവിധാനം ഉപയോഗിച്ച് ഫ്രയിമുകളിൽ വലിച്ച് ഉറപ്പിക്കേണ്ടതുമാണ്.ഇതെല്ലം തണ്ടിന്റെ കർഷകർക്കായി സ്ഥാപനം ചെയ്തു നൽകുന്നു.

കൃഷിയിടങ്ങളിൽ ഓർഗാനിക് ബാക്ടീരിയകളെ നിക്ഷേപിക്കുക , ബെഡ് പ്രിപറേഷൻ നടത്തുക , ജലസേചനത്തിനായി സാങ്കേതിക വിദ്യയിൽ ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം സ്ഥാപിക്കുക, വിളകൾക്ക് പടന്നു കയറാൻ ക്രീപ്പർ നെറ്റ് ഘടിപ്പിക്കുക, , കള പിടിക്കാതിരിക്കാനും , വെയിലിൽ നിന്നും മണ്ണിനെ സംരക്ഷിക്കാനും മൾച്ചിങ് ഷീറ്റ് വിരിക്കുക, അതിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ വിത്തുകൾ / തൈകൾനടുക തുടങ്ങി നിരവധി കാര്യങ്ങളാണ് Qore3 Innovations ചെയ്യുന്നത്. ഇത് കൂടാതെ, തുടക്കം മുതൽ 3 മാസം വരെ നൽകാനുള്ള ഡെയിലി ഫെർട്ടിലൈസർ , മൈക്രോ ന്യൂട്രിയന്റ്സ് എന്നിവ നൽകി GAP പ്രകാരം കൃഷി ചെയ്യാൻ ഓരോ കർഷകനെയും സജ്ജമാക്കുന്നു.

പരമ്പരാഗതമായി കർഷകർ അല്ലാത്ത വ്യക്തികൾക്കും സ്വന്തമായി 2 സെന്റ്‌ മുതൽ 10 സെന്റ്‌ വരെ ഭൂമിയുണ്ടെങ്കിൽ ഹൈ ടെക് കൃഷി ചെയ്യാൻ സാധിക്കും. അതിനാവശ്യമായ എല്ലാവിധത്തിലുള്ള പരിശീലനവും നൽകുന്നു. ഇത്തരത്തിൽ ആഴ്ചതോറും മുടക്കം വരാതെ ഉള്ള നിർദേശങ്ങൾ കർഷകന് കേരളത്തിൽ അറിയപ്പെടുന്ന കൃഷിയുടെ സാങ്കേതിക വിദക്തരുമായി കൃഷി കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരം നൽകുന്നു. ഓതിനു പുറമെ, സമാന രീതിയിൽ കൃഷി ചെയ്യുന്ന കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കാനും അവരോട് സംസാരിച്ച കാർഷിക സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുവാനുമുള്ള അവസരവും ഒരുക്കുന്നു.

ബൈബാക്ക് പോളിസിയും

കർഷകരെക്കൊണ്ടും കാർഷിക രംഗത്തേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവരെക്കൊണ്ടും കൃഷി ചെയ്യിക്കുക എന്നത് മാത്രമല്ല സ്ഥാപനം ലക്ഷ്യമിടുന്നത്. കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾ ശെരിയായ ഗുണനിലവാരം ഉറപ്പാക്കി നല്ല വിലയിൽ വയ്ക്കുന്നതിനും ഇ സ്റ്റാർട്ടപ്പ് കമ്പനി സഹായിക്കുന്നു. പോളിഹൗസ് ഫാമിംഗ് വഴി ഉല്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ, മീൻവളർത്തലിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങൾ, ആട് വളർത്തലിന്റെ ഭാഗമായുള്ള ആടുകൾ എന്നിവയെല്ലാം തന്നെ നിശ്ചിത സമയത്ത് സ്ഥാപനം വാങ്ങിക്കുകയും കര്ഷകന് മികച്ച വില നൽകുകയും ചെയ്യുന്നു.ഹൈ ടെക് പ്രോജെക്ടിൽ താല്പര്യമുള്ള കർഷകർക്ക് ഹൈ ടെക് കൃഷി ചെയ്തിരിക്കുന്ന കർഷകരുമായി നേരിൽ ചർച്ചകൾ നടത്താനുള്ള അവസരവും സ്ഥാപനം ഒരുക്കുന്നുണ്ട്.

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സംസ്ഥാന ഹൈ ടെക് ഫാർമേർ അവാർഡ് ജേതാവും , ഇന്നൊവേറ്റീവ് കർഷകനുമായ അനീഷ് അഞ്ചലും , വെജിറ്റബിൾ ഡെവലൊപ്മെന്റ് സംസ്ഥാന അവാർഡ് ജേതാവുമായ ടോണി ജോണും ( Rtd. ADA Ranni ) കൃഷിക്ക് നേതൃത്വം നൽകുന്നു .
2021 അവസാനതോടുകൂടി കേരളത്തിൽ കുറച്ചു ജില്ലയിലെങ്കിലും കൃഷിയിൽ സ്വയംപര്യാപ്തത എന്ന ലക്‌ഷ്യം നടപ്പിലാക്കുന്നതിനായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. Qore3 Innovations നിർമ്മിച്ചു നൽകുന്ന പോളിഹൗസ് ഫാർമിംഗിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുന്നതാണ് .

വിശദവിവരങ്ങൾക്ക്

8590600218, 8590600219
Toll free number:- 18008902391
Whats app - 9400585947

English Summary: profit making polyhouse by aneesh anchal , all can make a module like it
Published on: 15 April 2021, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now