സൂര്യപ്രകാശം ലഭ്യമാകുന്ന തെങ്ങിൻ തോപ്പുകൾ തിരഞ്ഞെടുക്കുക. വെള്ളക്കെട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ ഉയർന്ന തവാരണകൾ തയ്യാറാക്കുക. സാധാരണയായി ഇവയുടെ വേരോട്ടം മേൽ തലങ്ങളിൽ മാത്രം ഒതുങ്ങുന്നതിനാൽ തവാരണകൾ അത്ര ഉയരത്തിൽ എടുക്കേണ്ടതില്ല.
ഏപ്രിൽ മെയ് മാസങ്ങളിൽ കൃഷിയിടം ഒരുക്കാം. തവാരണയിൽ പാകി പറിച്ചു നടുന്ന രീതിയിൽ ഒരേക്കറിലേക്ക് 2 കിഗ്രാം വിത്ത് മതിയാവുന്നതാണ്. വിത്ത് കുമിൾ നാശിനിയിൽ (തിറം 2.5 കിലോഗ്രാം ഒരു കിലോഗ്രാം വിത്തിന്) കലക്കി വയ്ക്കുന്നത് രോഗങ്ങൾ കുറയ്ക്കാൻ സഹായകമാണ്. ജൂൺ - ജൂലൈ അല്ലെങ്കിൽ സെപ്തം-ഒക്ടോബർ മാസങ്ങളിൽ റാഗി കൃഷി ചെയ്യാവുന്നതാണ്.
ഒരേക്കറിലുള്ള തവാരണക്ക് 60 സ്ക്വയർ മീറ്റർ സ്ഥലം മതി. 60 തവാരണ തയ്യാറാക്കുമ്പോൾ 2 മുതൽ 3 കുട്ട ചാണകം, 1 കിലോ സൂപ്പർ ഫോസ്ഫേറ്റ്, അര കിലോ വീതം പൊട്ടാഷും അമോണിയം ഫോസ്ഫേറ്റും. നന്നായി മണ്ണിൽ ഇളക്കി ചേർക്കണം. 3 5 ഇഞ്ച് അകലത്തിൽ വരികളായി വിത്ത് പാകി മുകളിൽ ചാണകപ്പൊടിയും മണ്ണ് മണൽ മിശ്രിതം വിരിച്ച് നനക്കണം. രണ്ടാഴ്ചയാകുമ്പോൾ അരകിലോ യൂറിയ നൽകാം. 21-25 ദിവസം പ്രായമായ തൈകൾ - പറിച്ചു നടാം.
തൈകളുടെ വേരുകൾ അസോസ് പൈറില്ലം ലായനിയിൽ മുക്കി വയ്ക്കാം. നടുമ്പോൾ വരികൾ തമ്മിൽ 25 സെ.മി. ചെടികൾ തമ്മിൽ 10 സെ.മി അകലം പാലിക്കണം. ഒരു കുഴിയിൽ 2 തൈകൾ നടാം. നടുന്നതിന് മുൻപ് 2 മുതൽ 4 ടൺ വരെ കാലിവളം ഒരേക്കറിൽ ചേർക്കാം. രാസവളങ്ങൾ 40 കിലോ നെട്രജൻ, 20 കിലോ ഫോസ്ഫറസ്, 20 കിലോ പൊട്ടാഷ്. വേരുപിടിച്ചു വരുന്നതുവരെ രണ്ടു പ്രാവശ്യം നനയും . ഒരു മാസം വളർച്ച എത്തുന്നതു വരെ രണ്ടു നനയും, പൂത്ത് തുടങ്ങുന്ന 25-55 ദിവസങ്ങൾക്കിടയിൽ 3 നനയും കൊടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്
വിളവെടുപ്പ്
ഇനങ്ങളനുസരിച്ച് 95 മുതൽ 120 ദിവസം വരെ ദൈർഘ്യം ഉണ്ടാകും. കതിര് മാത്രം മുറിച്ചെടുക്കാം കതിരുകൾ വിളയുന്നതിന്റെ ദിവസം വ്യത്യാസമുണ്ടാകുന്നതിനാൽ ഈ രീതിയാവും നല്ലത്. ഇവ നന്നായി മെതിച്ച് ഉണക്കി ചാക്കുകളിൽ സൂക്ഷിക്കാം ശാസ്ത്രിയ കൃഷിയിൽ ഇടവിളയായി ഏക്കറിൽ 1 മുതൽ വരെ വിളവും 10 മുതൽ 15 ക്വിന്റൽ വരെ കാലിത്തീറ്റയും പ്രതീക്ഷിക്കാം. തനിവിളയായി റാഗി കൃഷി ചെയ്യുമ്പോൾ ഇതിന്റെ ഇരട്ടി വിളവ് ലഭിക്കുന്നതാണ്. സ്വപരാഗണ വിളയായ റാഗി മഞ്ഞ, വെള്ള, തവിട്ട്, വയലറ്റ് നിറങ്ങളിൽ കാണപ്പെടുന്നുണ്ട്