Updated on: 3 June, 2024 5:43 PM IST
റംബൂട്ടാൻ

റംബൂട്ടാൻ മരങ്ങളിൽ ആൺപെൺ വ്യത്യാസമുള്ളതിനാൽ വിത്ത് മുളച്ചുണ്ടാകുന്ന തൈകൾ കൃഷിക്ക് ഉപയോഗിക്കരുത്. പകരം മുകുളനം വഴി ഉരുത്തിരിച്ചെടുത്ത ഉയർന്ന ഗുണമേൻമയുള്ള തൈകളാണ് ഉപയോഗിക്കേണ്ടത്. ഇത്തരം തൈകൾ നട്ട് മൂന്നുവർഷം മുതൽ പുഷ്‌പിക്കുകയും നല്ല പരിചരണം നൽകിയാൽ ആറു മുതൽ എട്ടു വർഷങ്ങൾക്കുള്ളിൽ ഉയർന്ന വിളവ് നൽകുകയും ചെയ്യും. മികച്ച വിളവിനും വളർച്ചയ്ക്കും മരങ്ങൾ തമ്മിൽ നാൽപ്പതടി അകലം നൽകുന്നതാണ് കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ നല്ലത്.

കേരളത്തിൽ വളരുന്ന മരങ്ങൾക്ക് കായിക വളർച്ച കൂടുതലാകുന്നതാണ് ഇതിനു കാരണം. ഒരു മീറ്റർ സമചതുരത്തിൽ എടുത്ത കുഴിയിൽ മേൽമണ്ണ്, ട്രൈക്കോഡെർമ-സമ്പുഷ്ട കാലിവളം, റോക്ക് ഫോസ്ഫേറ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ഓരോ കിലോ വീതവും നന്നായി യോജിപ്പിച്ച് നിറയ്ക്കണം. കൂടകളിൽ വളരുന്ന ചെടിയെ സാവധാനം മാധ്യമത്തിനും വേരുകൾക്കും ഇളക്കം തട്ടാതെ നീക്കി അനുയോജ്യമായ പിള്ളക്കുഴി തയാറാക്കി നടണം. കാറ്റത്ത് ആടിയുലയാതെ ചെടികളെ സംരക്ഷിക്കാൻ താങ്ങുകാലുകൾ കൊടുത്ത് സംരക്ഷിക്കണം. സ്വാഭാവികമായി റംബൂട്ടാന് തണൽ നൽകേണ്ടതില്ല.

ചെടിക്ക് ചുറ്റുമായി മൂന്നടി ചുറ്റളവിൽ വൃത്താകൃതിയിൽ തടമെടുക്കുന്നത് ജലസേചനത്തിനും തുടർന്നുള്ള വളപ്രയോഗത്തിനും സഹായകമാണ്. ചെടികൾ ആറുമാസത്തിനു ശേഷം നിർദേശാനുസരണം വളപ്രയോഗം നടത്താം. വരണ്ട കാലാവസ്ഥയിൽ ചെടികളെ നന്നായി നനയ്‌ക്കേണ്ടതാണ്.

കൃത്യമായ കാലയളവിൽ കളകൾ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കണം. കീടങ്ങൾ പ്രജനനം ചെയ്ത്‌ ഫലവ്യക്ഷങ്ങളെ രോഗാതുരമാക്കുന്നതിൽ കളകൾക്ക് ഒരു പ്രധാന പങ്കുണ്ട്. റംബൂട്ടാൻ മരങ്ങൾ സ്വാഭാവികമായി വളരെ ഉയരത്തിൽ വളരാനുള്ള പ്രവണത കാണിക്കുന്നതിനാൽ ചെറുപ്രായത്തിൽ തന്നെ മരങ്ങളെ രൂപപ്പെടുത്തേണ്ടതാണ്.

ചെടികൾ ഏകദേശം നാലടി ഉയരമെത്തുമ്പോൾ ശാഖകൾ കരുത്തോടെ മുളയ്ക്കാൻ രണ്ടരമുതൽ മൂന്നടിവരെ ഉയരത്തിൽ മുറിച്ചു നിർത്തണം. മൂന്നോ നാലോ കരുത്തുള്ള മുളകൾ പല ദിശകളിലേക്കു വളർന്നു വരാൻ ബാക്കിയുള്ള മുളകൾ നുള്ളി നീക്കണം. ഇവ ഓരോന്നും വളർന്ന് രണ്ടടി വരുന്ന മുറയ്ക്ക് ശാഖകളുടെ അഗ്രഭാഗം മുളശാഖകൾ വളരാൻ സാഹചര്യമൊരുക്കണം. ഇത്തരം ശാഖകൾ ഒന്നരയടി ആകുമ്പോൾ ഒരടിക്ക് വച്ച് മുറിക്കണം. തുടർന്നു വളരുന്ന ശാഖകൾ മരത്തെ ഒരു കുട പോലെ വളർന്നു പന്തലിക്കാൻ സഹായിക്കും. രണ്ടു വർഷം കൊണ്ട് ഈ രൂപപ്പെടുത്തൽ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും.

English Summary: Rambootan caring tips and culivating tips
Published on: 03 June 2024, 05:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now