Updated on: 2 April, 2023 12:02 AM IST
കർഷകനുമായ അജി തോമസിന്റെ കെട്ടിനാട്ടി കൃഷിരീതിക്ക് പ്രത്യേക അംഗീകാരം

വയനാട് അമ്പലവയൽ സ്വദേശിയും കർഷകനുമായ അജി തോമസിന്റെ കെട്ടിനാട്ടി കൃഷിരീതിക്ക് പ്രത്യേക അംഗീകാരം. ഫെസ്റ്റിവൽ ഓഫ് ഇന്നവേഷൻസ് ആൻഡ് എന്റർപ്രണർഷിപ്പ് (FINE) മേളയിൽ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം അവതരിപ്പിക്കുന്നതിനായി രാഷ്ട്രപതി ഭവനിൽ നിന്നും പ്രത്യേക ക്ഷണം ലഭിച്ചു. ന്യൂഡൽഹിയിൽ ഏപ്രിൽ 10 മുതൽ 13 വരെയാണ് മേള നടക്കുന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കുന്ന അജി തോമസിന്റെ യാത്രാ ചെലവുകളുൾപ്പടെയുള്ളവ കൃഷിവകുപ്പ് വഹിക്കുന്നതിനുള്ള ഉത്തരവ് ഇറങ്ങി.

കുറഞ്ഞ ചെലവിൽ കൂടുതൽ വിളവ് ലഭിക്കുന്ന നെൽകൃഷി രീതിയാണ് കെട്ടിനാട്ടി കൃഷി രീതി. വയനാട്ടിലെ നെൻമേനിയിൽ നിന്നും ഈ കൃഷി രീതി കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള കർഷകർ പരീക്ഷിച്ച് വിജയം കണ്ടെത്തുന്നുണ്ട്. മുളപ്പിച്ച നെൽച്ചെടികൾക്ക് നഴ്സറിയിൽ ആവശ്യമായ മുഴുവൻ മൂലകങ്ങളെയും ജൈവ രീതിയിൽ നൽകി പരിചരിച്ച് വയലിലേക്ക് നിക്ഷേപിക്കുവാൻ പരുവത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു സാങ്കേതികത്വമാണ് കെട്ടിനാട്ടിയിലേത്. പഞ്ച ഗവ്യത്തിൽ സമ്പുഷ്ടീകരിച്ച ജൈവ വളക്കൂട്ടിൽ ഉണർത്തിയ നെൽവിത്തിനെ കളിക്കൂട്ടുമായി ചേർത്ത് ചുറ്റുണ്ടയാക്കി പാടത്ത് വിതറുകയോ നാട്ടുകയോ ചെയ്യുന്നതാണ് ഇതിന്റെ രീതി ശാസ്ത്രം. നെന്മേനി ചുറ്റുണ്ട ഞാറ്റടി എന്ന പേരിൽ ഇത് പ്രചരിച്ച് വരുന്നു.

ഈ ഞാറ്റടി സമ്പ്രദായത്തിന് പരമ്പരാഗത രീതികളുമായുള്ള പ്രധാന വ്യത്യാസം നെല്ലിന് ഉണ്ടാവുന്ന സ്‌ട്രെസ്സ് പിരീഡ് ഇല്ലാതാക്കുന്നു എന്നതാണ്. അതോടൊപ്പം ഒരേക്കറിന് പരമാവധി വിത്തളവ് 5 കിലോഗ്രാം മാത്രമാണ്. ഓരോ ചുവട് നെല്ലും സൂക്ഷ്മാണുക്കളുടെ കോളനി ആയി പ്രവർത്തിക്കുന്നതിനാൽ മണ്ണ് സമ്പുഷ്ടീകരിക്കപ്പെടുന്നു. രാസവളങ്ങളെ ഒഴിവാക്കാം എന്നതിനാൽ പ്രകൃതി കൃഷിക്ക് പദ്ധതികളാവിഷ്കരിക്കുന്നതിൽ ഈ കൃഷിരീതി ഉൾപ്പെടുത്താവുന്നതുമാണ്. ഈ രീതിയിൽ നെല്ലിന് നല്ല വിളവ് ലഭിക്കുന്നു എന്ന് മാത്രമല്ല കാലാവസ്ഥാ വ്യത്യാസങ്ങളെയും വരൾച്ചയെയും പ്രതിരോധിക്കുന്നതിനോടൊപ്പം ചെലവ് 80% വരെ കുറക്കുന്നതിനും ഈ രീതികൊണ്ട് സാധിക്കുന്നു എന്നതാണ് കാണാൻ കഴിയുന്നത്. 50 മുതൽ 60 നമ്പർ വരെ ചിനപ്പുകൾ ഉണ്ടാകുന്നു എന്നതും, കൂടുതൽ ധാന്യം ഒരു ചെടിയിൽ നിന്നും ലഭിക്കുന്നു എന്നതും പ്രത്യേകതയാണ്. നാടൻ നെല്ലിനങ്ങൾക്ക് പോലും ഒരു ഹെക്ടറിൽ നിന്നും 5.5 ടൺ ഉല്പാദനക്ഷമതയും ഈ രീതി വഴി ഉണ്ടാകുന്നുണ്ട്.

ഒരു സാധാരണ കുടുംബത്തിന് വീട്ടു മുറ്റത്ത് നിന്ന് ചെയ്തെടുക്കാവുന്ന ലളിതമായ പ്രവർത്തന തത്വമാണ് കെട്ടിനാട്ടിക്കുള്ളത്. എന്നാൽ ഒരു പൊതു കേന്ദ്രത്തിൽ നിന്നും കർക്കശമായ ഗുണ നിലവാര വ്യവസ്ഥകളോടെ ഞാറ്റടി ഉൽപാദിപ്പിച്ചെടുക്കുന്നതാവും പ്രാദേശികമായും സൗകര്യപ്രദം. ഈ രീതി വികസിപ്പിച്ചതും രൂപം നല്കിയതുതും അജി തോമസാണ്. കേരളത്തിൽ നിന്നും ക്ഷണം ലഭിച്ച 5 കർഷകരിൽ നെൽകൃഷിയിലെ കണ്ടുപിടിത്തത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളത് അജി തോമസിന് മാത്രമാണ്. 2017ൽ നടന്ന KSCSTE യുടെ റൂറൽ ഇന്നോവേറ്റർസ് മീറ്റിൽ ഈ കൃഷിരീതി അവതരിപ്പിച്ച് അജി തോമസിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്.

English Summary: RECOGINITION FOR FARMER SCIENTIST AJI THOMAS
Published on: 01 April 2023, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now