കർഷക സമ്മാൻ നിധിയുടെ പന്ത്രണ്ടാമത്തെ ഗഡു വിതരണവും കാർഷിക മേഖലയിൽ സംരംഭകരുടെ സമ്മേളനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്തതിന്റ തത്സമയ സംപ്രേക്ഷണം വീക്ഷിക്കാനായി കൊല്ലം കൊട്ടാരക്കര സദാനന്ദപുരത്തെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംഘടിപ്പിച്ച കർഷക സംഗമം കൊല്ലം ജില്ലയിലെ മരച്ചീനി കർഷകർക്ക് ആശ്വാസം പകർന്ന് വേദിയായി .
കൊല്ലം ജില്ലയിലെ മരച്ചീനി കർഷകർകരുടെ മരച്ചീനി കൃഷിക്ക് വന്ന വേരുചീയൽ രോഗത്തിന് പ്രശ്നപരിഹാരവും ആയി ശാസ്ത്രജ്ഞർ . ജില്ലയിലെ വയൽ പ്രദേശത്ത് നട്ട മരച്ചീനിയിൽ 40 - 80 % ചെടിക ളിലും രോഗ ലക്ഷണം കണ്ടെത്തി . ഇതുമായി ബന്ധപ്പെട്ട് ക്ലാസ്സാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്തതിന്റ തത്സമയ സംപ്രേക്ഷണം വീക്ഷിക്കാനായി സംഘടിപ്പിച്ച കർഷക സംഗമത്തിൽ നടന്നത്.
രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാമെന്നാണ് ക്ലാസിന് നേതൃത്വം നൽകിയ തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. എം.എൽ.ജീവ, ഡോ.എസ്.എസ്.വീണ എന്നിവർ അഭിപ്രായപ്പെട്ടു. ഗവേഷണകേന്ദ്രത്തിലെ അസി. പ്രഫസർമാരായ ഡോ. ലേഖ, സി.ആർ. നീരജ എന്നി വരും ക്ലാസെടുത്തു. ഫ്യൂസേറിയം എന്ന കുമിളും കിടങ്ങളും മറ്റ് ചില രോഗാണുക്കളുമാണ് രോഗം പടർത്തുന്നത്. നടീൽ വസ്തു മണ്ണ്, വെള്ളം എന്നിവയിലൂടെയാണ് രോഗം പകരുന്നത് എന്ന ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു
പ്രധാന രോഗലക്ഷണം
വേര് വരുന്നതിന് മുൻപേ തണ്ട് അഴുകുന്നു എന്നതാണ് ഇതിലെ പ്രധാന രോഗലക്ഷണം. മൂന്നുമാസം ആകുമ്പോഴേയ്ക്കും ചെടി നശിക്കാൻ തുടങ്ങുന്നു. മൂന്നു മാസമായ ചെടികളുടെ ഇലകൾ മഞ്ഞ നിറമായി വാടുന്നു. തണ്ടും കിഴങ്ങും അഴുകുന്നു. വിളർച്ച ബാധിക്കുന്നു. ആറു മാസം കഴിയുന്നതോടെ ചെടികളെ പൂർണമായി രോഗം കീഴടക്കുന്നു.
പ്രധാന രോഗനിയന്ത്രണം
കൃഷിയിടം ശുചിയായി സൂക്ഷിക്കുക എന്നതാണ് പ്രധാന രോഗനിയന്ത്രണം. രോഗബാധയില്ലാത്ത കമ്പ് ആണ് നടുന്നത് എന്ന് ഉറപ്പാക്കണം.
കഴിയുന്നതും രോഗബാധയില്ലാത്ത കൃഷിയിടങ്ങളിൽ നിന്ന് അനുയോജ്യമായ വിളകളുമായി രണ്ട് വർഷത്തിലൊരിക്കൽ വിളപരിക്രമം.
കൃഷിയിടത്തിൽ വെള്ളം കെട്ടി നിൽക്കാതെ നീർവാർച്ച ക്രമീകരിക്കുക. മണ്ണിന്റെ അമ്ലത പരിശോധിക്കുക. ആവശ്യമെങ്കിൽ കുമ്മായം ഉപയോഗിക്കുക.
ഈ ചെടിയൊന്നിന് 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് കൊടുക്കുക. ട്രൈക്കോഡെർമ ചേർത്ത് ജൈവ വളം ചെടിയൊന്നിന് ഒരു കിലോ എന്ന കണക്കിൽ നൽകുക.
നടീൽ വസ്തു കാർബന്റാസിം (0.1%) അല്ലെങ്കിൽ മാങ്കോസെബ് മിശ്രിത കുമിൾനാശിനിയിൽ (0.2%) 10 മിനിറ്റ് നേരം മുക്കിവച്ചതിനു ശേഷം നടുക. അതോടൊപ്പം ഈ കുമിൾനാശിനി, 15 ദിവസം ഇടവിട്ട് മൂന്നു പ്രാവശ്യം ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക.