ഓപ്പൺ കാറ്റഗറിയിൽ മത്സരിച്ച കൊക്കോ ബോട്ട് എന്ന ടീമിനാണ് സമ്മാനം ലഭിച്ചത്. അശ്വിൻ പി കൃഷ്ണയുടെ നേതൃത്വത്തിൽ കോഴിക്കോടുള്ള ജെഡിടി പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികളാണ് കൊക്കോ ബോട്ട് ടീം അംഗങ്ങൾ. തെങ്ങിൽ സ്വയംകേറി തേങ്ങ അടർത്തിയെടുക്കുന്ന ഒരു റോബട്ടിനെയാണ് ഇവർ വികസിപ്പിച്ചത്. തേങ്ങയുടെ പാകവും നിറവും നോക്കിയാണ് ഈ റോബട്ട് തേങ്ങ അടക്കുന്നത്. ഈ ഉൽപ്പന്നം വിപണിയിൽ ഇറങ്ങുകയാണെങ്കിൽ വലിയ തോട്ടങ്ങളിൽ ജോലിക്കാർക്ക് പകരം ഇതിനെ ഉപയോഗിക്കാൻ കഴിയും. അതോടൊപ്പം കൂലി ചെലവും കുറയും.
കോളേജ് കാറ്റഗറിയിൽ തൃശ്ശൂരിലെ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ Team MaxQ 1017, സ്റ്റാർട്ടപ്പ് കാറ്റഗറിയിൽ നിതിൻ ഗീവർഗീസ് നയിച്ച Fuselage Innovations എന്നിവരാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
36 മണിക്കൂറിനുള്ളിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി അഗ്രി ഹാക്കത്തോൺ വെള്ളയാണി കാർഷിക സർവകലാശാലയിൽ ആണ് നടന്നത് . 15 ഓളം പ്രശ്നങ്ങൾ പരിഹരിക്കാനായി 30 ഓളം ടീം അംഗങ്ങൾ 36 മണിക്കൂർ വിശ്രമമില്ലാതെ പ്രവർത്തിച്ചു .
കോളേജ് വിദ്യാർത്ഥികൾ മുതൽ സ്റ്റാർട്ടപ്പുകളും എഫ്പിഒകളും ഈ ഹാക്കത്തോണിൽ പങ്കെടുത്തു . കുരുമുളക് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന മൊബൈൽ ആപ്പ്, കർഷകൻ വിത്ത് നടുന്നത് മുതൽ വിളവെടുത്ത വിപണനം ചെയ്യുന്നത് വരെ സഹായിക്കാൻ കഴിയുന്ന വെബ്സൈറ്റ്, കർഷകന്റെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ്, ടിഷ്യു കൾച്ചർ വാഴ പായ്ക്ക് ചെയ്ത് കൊറിയർ ചെയ്യാവുന്ന പ്ലാസ്റ്റിക് രഹിത പായ് ക്കിംഗ് സംവിധാനം തുടങ്ങിയ അനവധി നൂതന സംരംഭങ്ങൾ ഈ ഹാക്കത്തോണിൽ പങ്കെടുത്തു .