Updated on: 8 June, 2023 11:54 PM IST
ചന്ദനമരം

ചന്ദനമരം പൂർണവളർച്ച എത്തണമെങ്കിൽ 15 മുതൽ 30 വർഷം വരെയെടുക്കും. മറയൂരിലെ ചന്ദന ഡിവിഷനിൽനിന്ന് തൈകൾ വിൽപന നടത്തുന്നുണ്ട്. ഏപ്രിൽ മുതൽ കഴിഞ്ഞ ദിവസം വരെ 3,000 തൈകളാണ് വിറ്റഴിച്ചത്. കേരളത്തിൽ എല്ലാ ജില്ലകളിൽനിന്നും ചന്ദനത്തൈകൾ വാങ്ങാൻ ആളുകൾ എത്തുന്നുണ്ട്.

ചന്ദനം ഒരു അർധപരാദമായതിനാൽ നേരിട്ട് ആഹാരം വലിച്ചെടുക്കാൻ കഴിയില്ല. ചന്ദനമരത്തിന്റെ തൈകളോടൊപ്പം ആതിഥേയ സസ്യങ്ങളായ കാപ്പി, പേര, ഉങ്ങ്, കാറ്റാടി, പയ്യാനി, നീർമരുത്, കരിവേലം, മഞ്ഞക്കൊന്ന, തുവര, മുള, മുരിക്ക്, പരുത്തി, കാഞ്ഞിരം, കൊങ്ങിണി, തുളസി, നിത്യകല്യാണി, യൂക്കാലിപ്റ്റസ് ഇവയിലേതിന്റെയെങ്കിലും നാലില പ്രായമുള്ള തൈകൾ നടുക. ആതിഥേയ വൃക്ഷത്തിന്റെ വേരിൽ നിന്നാണ് ഇത് ചില പോഷകങ്ങൾ സ്വീകരിക്കുന്നത്. ചെടി കാൽസ്യം, ക്ഷാരം എന്നിവ സ്വന്തം വേരുവഴിയും പാക്യജനകവും ഭാവഹവും ആതിഥേയ വൃക്ഷത്തിന്റെ വേരു വഴിയും സ്വീകരിക്കുന്നു. മറ്റു മരങ്ങൾ ധാരാളമുള്ള പ്രദേശങ്ങളോടടുത്ത് ഒന്നരയടി താഴ്ചയിലും സമചതുരത്തിലുമുള്ള കുഴികളെടുത്ത് അതിൽ 10 കി.ഗ്രാം ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് മൂടി അതിനുമുകളിൽ രണ്ടുതൈകളും ചേർത്ത് നടുക. ചന്ദനം വളരുന്നതിന് നല്ല നീർവാർച്ചയുള്ളതും വരണ്ടതുമായ സ്ഥലമാണ് നല്ലത്. ആതിഥേയ സസ്യങ്ങൾ ചന്ദനമരത്തിന്റെ ഒപ്പം തന്നെ നട്ടാൽ ഈ മരത്തിന്റെ വളർച്ച കൂടും.

വളപ്രയോഗവും പരിചരണവും

തൈകൾക്ക് ആണ്ടിലൊരിക്കൽ ജൈവവളപ്രയോഗം നടത്താം. ഒരു വർഷത്തേയ്ക്ക് ആവശ്യമെങ്കിൽ ജലസേചനം നടത്തുക. പിന്നീട് ആവശ്യമില്ല. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ചെറിയ തണൽ ആവശ്യമാണ്. കന്നുകാലികൾ തിന്ന് നശിപ്പിക്കാതെ വേലികെട്ടി സംരക്ഷിക്കണം ആതിഥേയ ചെടി ചന്ദനത്തൈകളേക്കാൾ കൂടുതൽ വളർന്നാൽ കോതിയൊതുക്കി സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്. അനുയോജ്യമല്ലാത്ത ആതിഥേയ വൃക്ഷങ്ങൾ (അക്കാലിഫ, ലെന്റാന എന്നിവ കൃഷി സ്ഥലത്തു നിന്ന് മാറ്റണം. അല്ലാത്തപക്ഷം സ്പൈക്ക് രോഗം കൂടുതലായി കാണപ്പെടും. ഏകദേശം 30-60 വർഷങ്ങളിലാണ് കാതൽ നന്നായി ഉണ്ടാകുന്നത്.

English Summary: SANDALOOD TREE IS BEST WITH OTHER TREES
Published on: 08 June 2023, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now