ഒട്ടുതൈകൾ നട്ട് സപ്പോട്ടയുടെ വംശവർധന നടത്താം. സപ്പോട്ടയുടെ കുടുംബത്തിൽപെട്ട "കിരണി' എന്ന മരത്തിന്റെ കുരുവിട്ട് മുളപ്പിച്ച തൈകൾ ഒട്ടിക്കാനുള്ള റൂട്ട് സ്റ്റോക്കായി ഉപയോഗിക്കാം. ആറു മാസം പ്രായമായ തൈകളിൽ ഗ്രാഫ്റ്റിങ് നടത്താവുന്നതാണ്. നവംബർ മാസമാണ് വശം ചേർത്തൊട്ടിലിന് (സൈഡ് ഗ്രാഫ്റ്റിങ്) അനുയോജ്യം.
പോളിത്തീൻ കവറിൽ കുരുവിട്ടു മുളപ്പിച്ചുണ്ടാക്കിയ തൈകളിൽ ചുവട്ടിൽ നിന്ന് 10സെ.മീ. ഉയരത്തിൽ 4സെ.മീ. നീളത്തിൽ തൊലി കുറച്ചു കാമ്പോടെ ചീന്തി മാറ്റുക. ഒട്ടിക്കുന്ന മാതൃവൃക്ഷത്തിന്റെ കമ്പിന് തൈയുടെ അത്രയും കനമുണ്ടാവണം. പച്ചനിറം മാറി വരുന്ന കമ്പുകളാണ് അനുയോജ്യം. ഒട്ടിക്കേണ്ട കമ്പിന്റെ അഗ്രത്തിന് 25 സെ.മീ. താഴെ യായി 4സെ.മീ. നീളത്തിൽ താലിയും കാമ്പും ചിന്തി മാറ്റണം. തുടർന്ന് തൈയിലെയും മാതൃവൃക്ഷത്തിലെ ശിഖരത്തിലെയും തൊലി മാറ്റിയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് അമർത്തിക്കെട്ടണം.
കട്ടിയുള്ള പണ നൂല് ചുറ്റിക്കെട്ടാൻ ഉപയോഗിക്കാം. മീതെ മെഴുകുതുണി ചുറ്റണം. രണ്ടരമാസം ആകുമ്പോഴേക്കും ഒട്ടിച്ചേരൽ പൂർത്തിയാവും. ഒട്ടിയ ഭാഗത്തിനു താഴെ ഒട്ടുകമ്പിൽ പല തവണയായി മുറിവുണ്ടാക്കി വേർപെടുത്താം. ഒരാഴ്ച കഴിഞ്ഞ് ഒട്ടിയ ഭാഗത്തിനു മുകളിൽ വച്ച് തൈയുടെ തലപ്പ് മുറിക്കാം. തണലത്തു സൂക്ഷിക്കുന്ന തൈകൾ മേയ്-ജൂണിൽ നടാം. 60x60x60 സെന്റിമീറ്റർ വലിപ്പമുള്ള കുഴികളിൽ 8 മീറ്റർ അകലത്തിലാണു നടേണ്ടത്.
പൂർണ വളർച്ചയെത്തിയ സപ്പോട്ട മരമൊന്നിന് ഒരു വർഷം ശുപാർശ ചെയ്യുന്ന വളങ്ങൾ 500 ഗ്രാം നൈട്രജൻ, 360 ഗ്രാം ഫോസ്ഫറസ്, 750 ഗ്രാം പൊട്ടാഷ് എന്നിവയാണ്. ഇതിനു പുറമെ 5 കിലോഗ്രാം ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് ചേർക്കണം. ഇവ കാല വർഷത്തിന്റെയും തുലാവർഷത്തിന്റെയും തുടക്കത്തിൽ രണ്ടു തുല്യ ഗഡുക്കളായി നൽകാം. വളങ്ങൾ മരത്തിന്റെ ചുവട്ടിൽ നിന്ന് ഒരു മീറ്റർ അകലെ വൃത്താകൃതിയിൽ 30 സെ മീ താഴ്ത്തിയെടുത്ത ട്രെഞ്ചിൽ വിളവെടുപ്പും ഉപയോഗവും
ഒക്ടോബർ-നവംബറിലും ഫെബ്രുവരി മാർച്ചിലും സപ്പോട്ട കായ്ക്കുന്നു. ഒട്ടുതൈകൾ നട്ട് 3-ാം വർഷം മുതൽ കായ്ച്ചു തുടങ്ങും. 30 വർഷം കഴിഞ്ഞാൽ കായ്ഫലം ക്രമേണ കുറയുന്നു. കായ് മൂപ്പെത്താൻ നാല് മാസത്തോളമെടുക്കും. മൂത്ത കായ്കളെ തിരിച്ചറിയുക എളുപ്പമല്ല. തൊലിയുടെ കടും തവിട്ടുനിറം കുറച്ചു മങ്ങുന്നതാണ് ഒരു ലക്ഷണം. കായ് പറിക്കുമ്പോൾ ഞെട്ടിൽ നിന്ന് ധാരാളം കറ ഉണ്ടാവുന്നതും കായുടെ പുറത്തു നഖം കൊണ്ട് വരയുമ്പോൾ ഇളം പച്ച നിറത്തിലുള്ള മജ്ജ കാണുന്നതും മൂക്കാത്തതിന്റെ ലക്ഷണമാണ്. മൂത്ത മജ്ജയ്ക്ക് പാടലവർണമായിരിക്കും. കായ്കൾ പറിച്ചു കഴിഞ്ഞാൽ നിരത്തിയിട്ട് കറ പോകാൻ അനുവദിക്കണം. പറിച്ചു 45 ദിവസം കൊണ്ട് കായ്കൾ പഴുക്കുന്നു.