Updated on: 7 February, 2023 12:01 PM IST
അശോകം

പഴയകാലത്ത് കേരളീയ ഭവനങ്ങളിലും, അമ്പലങ്ങളോട് ചേർന്നും ധാരാളം കണ്ടുവന്നിരുന്ന ഒരു നിത്യഹരിത പൂമരമാണ് അശോകം, ഐ.യു.സി.എൻ (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ്) പ്രകാരം അമിതചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം. ഏകദേശം 9 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15-25 സെ.മി നീളമുണ്ടാകും.

ആകർഷണീയമായ ചുവപ്പു നിറമാണ് തളിരിലകൾക്ക്. 1-10 സെ.മി വരെ വിസ്തീർണ്ണമുള്ള കുലകളായിട്ടാണ് പൂക്കൾ കാണുന്നത്, കടും ഓറഞ്ച് നിറത്തിൽ വിരിയുന്ന പൂക്കൾ പിന്നീട് കടും ചുമപ്പ് നിറമാകുന്നു. വസന്തകാലത്താണ് അശോകമരത്തിൽ നിറയെ പൂക്കളുണ്ടാകുന്നത്. 15-25 സെ.മി നീള മുള്ള ഫലങ്ങളിൽ 4-8 വരെ ചാരനിറമുള്ള വിത്തുകൾ കാണാം. നടീൽ വസ്തു വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകളാണ്, ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ വിത്ത് ശേഖരിച്ച് തവാരണകളിൽ പാകി മുളപ്പിക്കാം. രണ്ട് മൂന്ന് ഇല പ്രായമാകുന്ന തൈകൾ പോളിബാഗിൽ നടാവുന്നതാണ്. കാലവർഷാരംഭത്തോടെ സ്ഥിരമായി നടാൻ ഉദ്ദേശിച്ച സ്ഥലത്ത് 45 സെ.മി നീളവും വീതിയും ആഴവുമുള്ള കുഴികളിൽ മേൽമണ്ണും ജൈവവളവും ചേർത്ത് തൈ നടാം.

  • അശോക തൊലിയുടെ പൂർണം വെള്ളത്തിൽ കലക്കി കൽക്കണ്ടം ചേർത്ത് ശീതളപാനീയമായും ഉപയോഗിക്കാം.
  • ത്വക്കിലെ നിറവ്യത്യാസങ്ങൾക്കും വണങ്ങൾക്കും അശോകതൊലി വെള്ളത്തിൽ അരച്ച് പുരട്ടാവുന്നതാണ്.
  • അശോകത്തിന്റെ തൊലി കഷായം വച്ച് അരിച്ചെടുത്ത് തണുപ്പിച്ച ശേഷം തേൻ ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറും.
  • അശോകത്തിന്റെ പൂവ് ഉണക്കിപൊടിച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുന്നത് കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്ക് നല്ലതാണ്.
  • അശോക പൂവും പഞ്ചസാരയും സമം ചേർത്ത് ഭരണിയിലാക്കി കെട്ടിവച്ച് 45 ദിവസത്തിന് ശേഷം പിഴിഞ്ഞ് അരിച്ചെടുത്ത് 2 ടീസ്പൂൺ വീതം ദിവസവും കഴിച്ചാൽ ആർത്തവകാലത്തുണ്ടാകുന്ന വേദനക്ക് വളരെ ഗുണം ചെയ്യും.
  • അശോകത്തിന്റെ പൂമൊട്ട് തോരനുണ്ടാക്കി കഴിക്കുന്നതിന് ഉത്തമമാണ്.
  • അശോകതൊലിയും ശതാവരി കിഴങ്ങും, ചിറ്റമൃത്, ചിറ്റരത്ത എന്നിവ ചേർത്ത് കഷായം വച്ച് സേവിച്ചാൽ ഉദരത്തിലെ നീർക്കെട്ടു ശമിക്കും
  • കരപ്പന് അശോകപ്പൂ, തെച്ചിപ്പൂ, നറുനീണ്ടി ഇവ 40 ഗ്രാം എടുത്ത് 750 ഗ്രാം വെളിച്ചെണ്ണയിൽ അരച്ചുചേർത്ത് തൈലം കാച്ചി തേക്കുക.
English Summary: saraca asoca is best for mensus pain in ladies
Published on: 07 February 2023, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now