Updated on: 11 January, 2024 11:59 PM IST
സർപ്പഗന്ധി

സാധാരണയായി 7.5 മീറ്റർ അകലത്തിൽ തെങ്ങ് വച്ചു പിടിപ്പിക്കുമ്പോൾ ധാരാളം സൂര്യപ്രകാശവും പോഷകങ്ങളും തെങ്ങുമായി മത്സരിക്കാതെയുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ലഭിക്കും. കൂടെ കൂടെ നല്ല മണ്ണിളക്കം വരുന്നതും, നല്ല ജൈവാംശം ലഭിക്കു കയും മണ്ണൊലിപ്പു തടയുകയും ഔഷധ സസ്യങ്ങളായ തിനാൽ തെങ്ങിനു കൂടുതൽ രോഗ പ്രതിരോധ ശേഷി പ്രത്യേകിച്ചു വേരിനെ നശിപ്പിക്കുന്ന നിമാവിരകൾ പോലെയുള്ള കീടങ്ങളെ നശിപ്പിക്കുന്നതായിക്കണ്ടിട്ടുണ്ട്.

അതിനാൽ തെങ്ങിൻ തോപ്പിൽ ഇടവിളയായി വളർത്താവുന്ന കിഴങ്ങു വർഗ്ഗത്തിലുള്ള ചില ഔഷധ സസ്യളാൽ എളുപ്പമുള്ള കൃഷി രീതിയും ചുരുങ്ങിയ കാലം കൊണ്ടുള്ള വിളവെ ടുപ്പും പ്രത്യേക സൗകര്യങ്ങളില്ലാതെ കുറച്ചു കാലം സൂക്ഷിക്കാമെന്ന മേന്മയും കുഴപ്പമില്ലാതെ വിലയും ലഭി ക്കുമെന്നുള്ളതാണ്. ഇവയ്ക്ക് വാരങ്ങളെടുത്ത് നന്നായി ജൈവ വളങ്ങൾ ചേർത്ത് കൊടുക്കണം.

സർപ്പഗന്ധി അഥവാ ചുവന്ന അമൽപൊരി

അമിത രക്ത സമ്മർദ്ദം അടക്കം ഒട്ടേറെ രക്തദോഷ ഔഷധങ്ങളിൽ ഉപയോഗിക്കുന്ന ഔഷധിയാണ് സർപ്പഗന്ധി അഥവാ ചുവന്ന അമൽപൊരി. തടിച്ച വേരുകളാണ് ഔഷധയോഗ്യം. 2 അടിവരെ ഉയരത്തിൽ വളരുന്ന കുറ്റിചെടിയാണ്. 2-21/2 വർഷം കൊണ്ട് പ്രായപൂർത്തിയാവുന്ന ഇതിൽ ചുവന്ന പൂക്കൾ കുലകളായി ഉണ്ടാകും. കായ്ക്കൾ കറുത്തുരുണ്ടതും ഏക വിത്തുള്ളതുമാണ്.

തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷിയിറക്കുവാൻ യോജിച്ച വിളയാണ്. ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ഉണങ്ങിയ വിത്തുകൾ തവാരണകളിൽ മുളപ്പിച്ച് ചെറിയ പോളിബാഗിൽ പോട്ടിംഗ് മിശ്രിതം നിറച്ച് തൈകളുണ്ടാക്കണം. കാലവർഷാരംഭത്തോടു കൂടി സ്ഥലം കിളച്ചൊരുക്കി നീളത്തിൽ വാരങ്ങളെടുത്ത് ഒരടിയകലത്തിൽ തൈകൾ നടാം. നന്നായി ചാണകപ്പൊടി ചേർക്കണം.

സാവധാനം വളരുന്ന വിളയാണ്. കൃത്യമായി കളകൾ മാറ്റുകയും വേനൽക്കാലത്ത് നനച്ചു കൊടുക്കുകയും ആവശ്യത്തിന് വളങ്ങൾ ചേർക്കുകയും ചെയ്യാം. രണ്ടാം വർഷം പുക്കൾ വിരിയാൻ തുടങ്ങുന്നതോടു കൂടി വാരങ്ങൾ ശ്രദ്ധാപൂർവ്വം കിളച്ചെടുത്ത് കിഴങ്ങുകൾ ശേഖരിക്കാം. 3 ഇഞ്ച് നീളത്തിൽ കടയോടു കൂടി വെട്ടിയറഞ്ഞ് 4-5 ദിവസം വെയിലത്തുണക്കി വിപണനം ചെയ്യാം. ഒരേക്കറിൽ നിന്നും 250 കിലോ ഗ്രാമി ലേറെ വിളവു ലഭിക്കും. കിലോഗ്രാം ന് 750 1000 രൂപ വരെ ലഭിക്കാറുണ്ട്.

English Summary: SARPAGANDHI IS GOOD FOR COCONUT FARMING
Published on: 11 January 2024, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now