സാക്സി ഫ്രാഗ്, എന്ന ഇലച്ചെടിയുടെ കൂട്ടത്തിൽ ധാരാളം ഇനങ്ങളുണ്ടെങ്കിലും ഒരെണ്ണം മാത്രമെ ഇതേവരെ ഒരു ഉദ്യാന സസ്യം എന്ന നിലയ്ക്ക് പ്രചാരം നേടിയിട്ടുള്ളൂ. “സാക്സിഫ്രാഗ് സ്റ്റോളോനി ഫെറ', 'സാർമെന്റോസ്' എന്നും ഇതിനു പേരുണ്ട്.
ചൈനയാണ് സാക്സിാഗയുടെ ജന്മസ്ഥലം. കാഴ്ചയ്ക്ക് ഒരു പ്രത്യേക ഭംഗിയുള്ള ഇലച്ചെടിയാണ് 'സാക്സി ഫാ.' കേരളത്തിലെ പല വീട്ടു മുറ്റങ്ങളിലും ഇതു നന്നായി വളരുന്നതു കാണാം. ഇതിന്റെ ഇലകൾ ഏതാണ്ട് വൃത്താകൃതിയുള്ളതാണ്. ഇലകളുടെ ഉൾഭാഗത്ത് . പച്ചയും അരികുകളിൽ ക്രീം നിറവും കാണാം.
ഇലകൾ തെല്ലു രോമാവൃതവും ആകർഷകവുമായ ഒരു കൂട്ടം പോലെ ചെടിയുടെ മുകൾഭാഗത്ത് പരസ്പരം തിങ്ങിഞെരുങ്ങി വളർന്നു നിൽക്കുന്നതുമാണ്. ഇതിന്റെ മറ്റൊരു പ്രത്യേകത ചെടിയിൽ നിന്നു തന്നെയുണ്ടാകുന്ന നീളമുള്ള തണ്ടുകളുടെ അഗ്രഭാഗത്തായി കുഞ്ഞു തൈകൾ വളരുന്നു എന്നതാണ്. ചുവന്ന തണ്ടിൽ ഇങ്ങനെ നിരവധി കുഞ്ഞുതൈകൾ ഒരേ സമയം വളരുന്നതു കൊണ്ട് സാക്സിാഗയെ ആയിരങ്ങളുടെ അമ്മ' (മദർ ഓഫ് തൗസന്റ്സ്) എന്നും പറയാറുണ്ട്.
ഇങ്ങനെ മാതൃസസ്യത്തിൽ നിന്നു വളരുന്ന കുഞ്ഞു തൈകൾ ഇളക്കിയെടുത്ത് പോട്ടിങ് മിശ്രിതത്തിൽ നട്ട് പുതിയ ചെടി വളർത്താം. അത്യാവശ്യം നനവ് നിർബന്ധമെങ്കിലും ചട്ടിയിൽ വെള്ളം അമിതമാകരുത്. വേനൽക്കാലത്ത് ഇതിൽ ചെറിയ വെളുത്ത പൂക്കളുമുണ്ടാകാറുണ്ട്. ഈ പൂക്കൾ വാടിക്കഴിഞ്ഞാൽ പിന്നീട് ചെടിക്കു നൽകുന്ന വെള്ളത്തിന്റെ അളവ് കുറച്ചുകൊണ്ടുവരണം. ദിവസവും ഒന്നോ രണ്ടോ 'മണിക്കൂർ നേരം നല്ല സൂര്യപ്രകാശം കൊള്ളിക്കാം. ഇതു തന്നെ കഴിയുമെങ്കിൽ അതിരാവിലത്തെ ഇളം വെയിലായാൽ നന്ന്.
സാക്സി ഫ്രാഗ് സ്റ്റോളോനിഫെറ കളർ എന്ന ഇനത്തിന്റെ ഇലകൾ ചെറുതും അരികുകൾക്ക് ക്രീം നിറമുള്ളതുമാണ്. ഇത് നല്ല വെളിച്ചം കിട്ടുമ്പോൾ പിങ്ക് നിറമായി മാറും.
സാക്സി ഫ്രാഗയ്ക്ക് നനവ് അധികമായാൽ നമുക്ക് പെട്ടെന്ന് അറിയാൻ കഴിയും അതിന്റെ ഇലകൾ മഞ്ഞളിക്കും. ഇഴഞ്ഞു വളരുന്ന സ്വഭാവമുള്ളതായതിനാൽ സാക്സിഫാഗ, തൂക്കുചട്ടികളിൽ വളർത്താനും അനുയോജ്യമാണ്.
സ്ട്രോബെറിയുടെ ചുവപ്പു നിറമുള്ള തണ്ടുകൾ നീണ്ടു വളർന്ന് അതിന്റെ അഗ്രഭാഗത്ത് കുഞ്ഞു തൈകൾ പൊട്ടി മുളയ്ക്കുന്ന വളർച്ചാ സ്വഭാവമുള്ളതിനാൽ സാക്സി ഫാഗയ്ക്ക് സ്ട്രോബെറി ജനിയം എന്നും പേരുണ്ട്