ശതാവരി, അഭീരൂഃ, നാരായണീ, സഹസ്രവീര്യാ എന്നിങ്ങനെ സംസ്കൃതത്തിലും ഇന്ത്യൻ അബ്‌പരാഗസ് എന്ന് ഇംഗ്ലീഷിലും ഈ ഔഷധസസ്യം അറിയപ്പെടുന്നു. ലില്ലിയേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം അസ്‌പരാഗസ് റെസിമോസസ് എന്നാണ്. ഈ സസ്യത്തിൻന്റെ കിഴങ്ങ്, ഇല എന്നിവ ഔഷധയോഗ്യമാണ്. ശതാവരിക്കിഴങ്ങിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകം എ,ബി,സി, കൊഴുപ്പ് എന്നിവയും അസ്‌പരാജിൻ എന്ന ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു
ഔഷധപ്രയോഗങ്ങൾ
. കിഴങ്ങും ഇലയും കൂമ്പും ഉപയോഗ്യമാണ്.
. കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ പാൽ ചേർത്ത് ദിവസം രണ്ടു നേരം കഴിച്ചാൽ വയർ എരിച്ചിൽ, പുളിച്ചു തികട്ടൽ, വയറുവേദന എന്നിവ ശമിക്കും
. ഗർഭാശയ രോഗങ്ങൾക്ക് ശതാവരിക്കിഴങ്ങ് അച്ചാറാക്കിയോ തീയൽ ആക്കിയോ ഭക്ഷണത്തോടൊപ്പം കഴിക്കാം.
. മഞ്ഞപ്പിത്തം, രക്തപിത്തം, ആർത്തവകാലത്തെ അമിത രക്തസ്രാവം, വെള്ളപോക്ക്, ചുറ്റുനീറ്റൽ എന്നിവക്ക് ശതാവരിക്കിഴങ്ങ് അരിഞ്ഞിട്ട് പാലു കാച്ചി തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
. ശരീരത്തിലെ ചുട്ടുനീറ്റലിനും പുകച്ചിലിനും ശതാവരിക്കിഴങ്ങും രാമച്ചവും കൂടി അരച്ച് പുറമേ പുരട്ടുക. കുളിർമ്മ കിട്ടും.
. മൂത്ര തടസം, മൂത്രശ്‌മരി എന്നിവക്ക് ശതാവരിക്കിഴങ്ങ് പാലിലിട്ട് കാച്ചി കഴിക്കുക. കുറച്ചുനാൾ തുടർച്ചയായി കഴിക്കണം.
. ദഹന സംബന്ധമായ രോഗങ്ങൾക്ക് ശതാവരിക്കിഴങ്ങിൻ്റെ നീര് തുല്യഅളവിൽ ജലം ചേർത്ത് രണ്ടുനേരം സേവിക്കുക.
. ബീജദൗർബല്യത്തിന് ശതാവരി പൂവ് തുടർച്ചയായി ഉപയോഗിക്കുന്നതു നല്ലതാണ്.