കർണ്ണാടക, കേരള പശ്ചിമഘട്ട മലനിരകളിൽ വളർന്നിരുന്ന ചെറുവൃക്ഷമാണ് ശീമമാതളം. അമൃതഫല, ശീമഫല, നാസാപതി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Cydonia vulgaris എന്നാണ്. റോസയുടെ കുടുംബത്തിൽ അംഗമായ ഇതിന്റെ പഴം വാണിജ്യാടിസ്ഥാനത്തിൽ Quince എന്നാണ് അറിയപ്പെടുന്നത്.
5-8 മീറ്റർ ഉയരത്തിലും 5 മീറ്റർ പടർന്നും വളരുന്നു. പഴത്തിന് 8 സെ.മീ. x 7 സെ.മീ. വലിപ്പവും ചുരക്കയുടെ ആകൃതിയുമാണ്. പുളി ചേർന്ന മധുരമാണ്. പാകമാകുമ്പോൾ പച്ച കലർന്ന മഞ്ഞ നിറവും വളരെ ഔഷധ ഗുണമുള്ളതുമാണ്. പിങ്ക് നിറത്തിലുള്ള പൂക്കളുമുണ്ട്.
ഇലകൾക്ക് 8 സെ.മീ. നീളവും രോമാവൃതവുമായിരിക്കും. പഴം ലഹരി പാനീയങ്ങളിൽ ഫ്ളേവർ ആയും, ജാം ജെല്ലികളിലും ചേരുവയാണ്. ഫലം ഉപ്പിലിടുവാനും ഉണക്കി ശീതള പാനീയങ്ങളുണ്ടാക്കുവാനും ഉപയോഗിക്കുന്നു.
ശീമമാതളത്തിന്റെ ഔഷധഗുണങ്ങൾ
- ശീമമാതളത്തിന്റെ വിത്ത് ആസ്ത്മ, ചുമ ഇവ മാറ്റുവാൻ ഉത്തമമാണ്.
- ചൊറി, വിള്ളൽ, പൊള്ളൽ തുടങ്ങിയവയ്ക്ക് വിത്ത് പൊടിച്ച് ലേപനമാക്കാം.
- പ്രായമായ രോഗികൾക്കുണ്ടാവുന്ന Bed sore (കിടന്നു പൊട്ടൽ) മാറ്റുവാൻ കുരുപൊടിച്ച് പശയാക്കി തേച്ച് പിടിപ്പിക്കാം.
- പഴം ചൂടകറ്റുവാനും, ബുദ്ധി വർദ്ധനവിനും , ഹൃദയബലം കൂട്ടുവാനും മികച്ചതാണ്.
- പഴം ഉപയോഗിക്കുന്നത് ലൈംഗികശേഷി വർദ്ധിപ്പിക്കും.
- വിത്തുപശ നേത്രരോഗങ്ങൾക്ക് ഫലപ്രദം.
- പഴം കാമ്പ് ചുമ, തൊണ്ടവേദന മാറ്റും.
വിത്ത് പാകിയും, കമ്പ് മുറിച്ചും പ്രജനനം നടത്താം. വംശനാശ ഭീഷണി നേരിടുന്ന ശീമമാതളം കാട്ടുമൃഗങ്ങൾക്കും പക്ഷികൾക്കും മികച്ച ആഹാരവുമാണ്. നല്ലൊരു അലങ്കാര വൃക്ഷവുമാണ്.