കൊപ്ര ഉത്പാദനത്തിന് സോളാർ ഡ്രയർ വളരെ പ്രയോജനപ്രദമാണ്, പ്രത്യേകിച്ച് ചെറുകിട കർഷകർക്കും വ്യവസായങ്ങൾക്കും. സോളാർ ഡ്രയറിൻ്റെ ഘടകങ്ങളിൽ സൗരപാനലുകൾ, ഡ്രൈയിംഗ് ചേംബർ, വാതിലുകൾ, എയർ ഫ്ളോ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.
ഡ്രൈയിംഗ് ചേംബർ ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഭാഗമാണ്, കൃത്യമായ വാതക ചലനം ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണമാണ് എയർ ഫ്ളോ സിസ്റ്റം. സോളാർ ഡ്രയറിൻ്റെ പ്രയോജനങ്ങൾ കുറഞ്ഞ ചെലവ്, ശുചിത്വം, ഉൽപ്പാദന സമയം കുറവ്, പരിസ്ഥിതി സൗഹൃദം എന്നിവയാണ്. സോളാർ എനർജി ഉപയോഗിക്കുന്നത് മൂലം വൈദ്യുതി ബിൽ നമുക്ക് ലാഭിക്കാം.
പരമ്പരാഗത രീതികളിൽ കൊപ്ര ഉണക്കുന്നതിനേക്കാൾ വേഗത്തിൽ ഈ സോളാർ ഡ്രയർ ഉപയോഗിച്ച് നമുക്ക് ഉണക്കിയെടുക്കാൻ സാധിക്കും. സോളാർ ഡ്രയറിന്റെ വെല്ലുവിളികൾ ആരംഭ ചിലവ്, കാലാവസ്ഥ വ്യതിയാനങ്ങൾ, പരിപാലനം എന്നിവയാണ്. ഇതിൻ്റെ ഇൻസ്റ്റലേഷൻ ചിലവ് കൂടുതലായിരിക്കും.
സൗരപാനലുകളുടെ സ്ഥിരം പരിപാലനം ആവശ്യമാണ്. സോളാർ ഡ്രയറുകൾ കൊപ്ര ഉത്പാദനത്തിൽ വളരെ പ്രയോജന പ്രദമാണ്. പരമ്പരാഗത രീതികളുമായി താരതമ്യം ചെയ്താൽ, ഈ മാർഗ്ഗം കൂടുതൽ സുസ്ഥിരവും ശുചിത്വമുള്ളതുമാണ്. സോളാർ ഡ്രയർ ഉപയോഗിച്ച് കൊപ്ര ഉത്പാദനം പരിസ്ഥിതി സൗഹൃദവും കുറഞ്ഞ - ചിലവിൽ നല്ല ഗുണനിലവാരം ഉറപ്പു വരുത്തുന്നതുമായ ഒരു മാർഗ്ഗമാണ്.